Posted By Ansa Staff Editor Posted On

UAE Rescue; യുഎഇയിൽ റെക്കോർഡ് മഴ പെയ്തപ്പോൾ തൻ്റെ കയാക്കിൽ 25 കുടുംബങ്ങളെ രക്ഷിച്ചയാളെ കാണുക

കഴിഞ്ഞയാഴ്ച യുഎഇയില്‍ പേമാരി പെയ്തിറങ്ങിയപ്പോള്‍ ഒരു എമിറാത്തി തന്റെ ഹോബിയായ കയാക്കിംഗ് രക്ഷാദൗത്യമാക്കി മാറ്റി. തന്റെ ചെറിയ കയാക്ക് ഉപയോഗിച്ച് യൂസഫ് അല്‍ ഫീല്‍ ഒരു ഗര്‍ഭിണിയുള്‍പ്പെടെ 25 കുടുംബങ്ങളെ രക്ഷിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/Ja8PlJ1kLAg0I7UsIBTTsq

Photo: Supplied

കടലും ജല കായിക വിനോദങ്ങളും ഇഷ്ടപ്പെടുന്ന യൂസഫ്, അവരുടെ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ തന്റെ സഹോദരങ്ങളോടൊപ്പം മറ്റ് കുടുംബങ്ങളെയും രക്ഷിക്കാന്‍ ഇറങ്ങി തിരിക്കുകയായിരുന്നു. യൂസഫ് തന്റെ കയാക്കിനെ പുറത്തെടുക്കാന്‍ തീരുമാനിച്ച സമയത്ത് എല്ലാ വീടുകളുടെയും ആദ്യ നിലകള്‍ വെള്ളത്തിനടിയിലായിരുന്നു.

Photos: Screengrabs

കുട്ടികളും പ്രായമായവരും ഒമ്പതാം മാസത്തിലെത്തിയ ഗര്‍ഭിണിയുമടക്കം മൊത്തം 25 കുടുംബങ്ങളെ രക്ഷിക്കാന്‍ തന്റെ കയാക്ക് തുഴഞ്ഞ് അദ്ദേഹം വീടുകളിലേക്ക് പ്രവേശിച്ചു. ”പുലര്‍ച്ചെ നാല് മണിക്ക് താഴ്വരയില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് ഞങ്ങളുടെ പ്രദേശത്തും വെള്ളം കയറി. നീന്താന്‍ അറിയാത്ത ഒരാളെ രക്ഷിക്കുന്ന കാര്യം പറയാന്‍ എന്റെ സഹോദരന്‍ എന്നെ വിളിച്ചു

ഭാഗ്യവശാല്‍, എല്ലാ കയാക്കിംഗ് ഉപകരണങ്ങളും വീട്ടില്‍ ഉണ്ടായിരുന്നു, അതിനാല്‍ ഉടന്‍ ഞാന്‍ അതെടുത്ത് അവരെ രക്ഷിക്കാന്‍ പോയി” യൂസഫ് അല്‍ ഫീല്‍ പറഞ്ഞു: ബോട്ടും ജെറ്റ് സ്‌കീയും ഉണ്ടായിരുന്നിട്ടും യൂസഫ് ആദ്യം ചിന്തിച്ചത് തന്റെ കയാക്കിനെക്കുറിച്ചാണ്. വലിപ്പം കുറവാണെങ്കിലും ഒരേസമയം നിരവധി പേരെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെങ്കിലും എല്ലാ സ്ഥലങ്ങളിലേക്ക് കയറാന്‍ കയാക്കിന് മാത്രമേ കഴിയുമായിരുന്നുള്ളൂ.

ഒരു ദിവസം മുഴുവന്‍ നിര്‍ത്താതെ തുടര്‍ച്ചയായി ആളുകളെ ഒഴിപ്പിക്കാന്‍ യൂസഫും സഹോദരന്മാരും ബന്ധുക്കളും ചേര്‍ന്ന് ജനാലകള്‍ തകര്‍ത്ത് വീടുകളില്‍ കയറി. വീട്ടുജോലിക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍, വൈകല്യമുള്ളവര്‍ എന്നിവരെ അടക്കം സഹായിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *