Posted By Ansa Staff Editor Posted On

Dubai metro; ശ്രദ്ധിക്കുക… ദുബായ് മെട്രോ യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പ്

യുഎഇയിൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ പൊതു​ഗതാ​ഗതം ഉൾപ്പെടെ എല്ലാ മേഖലകളെയും സ്തംഭിപ്പിച്ചിരുന്നു. ദുബായ് മെട്രോയുടെ പ്രവർത്തനവും താത്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു. ഗ്രീൻ, റെഡ് ലൈനുകളിലെ നിരവധി സ്റ്റേഷനുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/Ja8PlJ1kLAg0I7UsIBTTsq

നിലവിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നതിനാൽ തിരക്ക് കൂടുതലുള്ള സമയങ്ങളിൽ മെട്രോ ഉപയോ​ഗം കുറയ്ക്കണമെന്ന് അഭ്യർത്ഥിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി രം​ഗത്തെത്തിയിരിക്കുകയാണ്.

പ്രധാനമായും യാത്രക്കാർ തിരക്കേറിയ സമയങ്ങളിൽ മെട്രോ ഉപയോഗം ഒഴിവാക്കണം. യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും പ്രവർത്തനക്ഷമമായ മറ്റ് സ്റ്റേഷനുകളും പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗപ്പെടുത്താനും ശ്രദ്ധിക്കണം. മെട്രോ സംബന്ധിച്ചുള്ള അപ്‌ഡേറ്റുകൾക്കായി ആർടിഎയുടെ മൊബൈൽ ആപ്പ് പരിശോധിക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു.

നിലവിൽ ഗ്രീൻ ലൈനിലെ 20 സ്റ്റേഷനുകൾ ബാക്ക് അപ്പായാണ് പ്രവർത്തിക്കുന്നത്. 35 സ്റ്റേഷനുകളുള്ള റെഡ് ലൈനിൽ കുറഞ്ഞ സമയത്തേക്ക് മാത്രമാണ് സർവീസ് നടക്കുക. ചില സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുന്നതുമില്ല. ദുബായ് മെട്രോ സെന്‍റർപോയിന്‍റിൽ നിന്ന് എക്സ്പോ 2020, യുഎഇ എക്സ്ചേഞ്ച് സ്റ്റേഷനുകളിലേക്കുള്ള സർവീസ് മാത്രമാണ് പതിവ് പോലെ നടക്കുന്നത്.

ഓൺപാസീവ്, ഇക്വിറ്റി, മഷ്രെഖ്, എനർജി സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുകയില്ല. സെന്‍റർപോയിന്‍റിൽ നിന്ന് കയറുന്നവർ ബിസിനസ് ബേ, അൽ ഖൈൽ സ്റ്റേഷനുകളിൽ ട്രെയിൻ മാറേണ്ടി വരും. ഇല്ലെങ്കിൽ പകരം ഏർപ്പെടുത്തിയിരിക്കുന്ന ബസ് സർവീസുകൾ ഉപയോഗിക്കേണ്ടി വരും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *