Watch snake video; വീട്ടിലെ വാഷിംഗ് മെഷീനിൽ പാമ്പ് കുടുങ്ങി; ഒടുവിൽ യുവാവ് ചെയ്തത്; വീഡിയോ വൈറൽ
Watch snake video;ഒരു പാമ്പിനെ മുന്നിൽ കണ്ടാൽ എന്തായിരിക്കും നിങ്ങളുടെ ആദ്യ പ്രതികരണം. ചിലർ ഓടും, ചിലർ അതിനെ തല്ലിക്കൊല്ലും. ചിലർ അത് പോകുമോ എന്ന് നോക്കി കാത്തിരിക്കും. മറ്റ് ചിലർ അതിനെ പിടിക്കാൻ പാമ്പിനെ പിടിക്കുന്നവരെ വിളിച്ച് കാത്തിരിക്കും. എന്തായാലും, ഇപ്പോൾ ഈ യുവാവ് ചെയ്ത കാര്യമാണ് സോഷ്യൽ മീഡിയയിൽ ആളുകളുടെ അഭിനന്ദനമേറ്റു വാങ്ങുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
വീട്ടിലെ വാഷിംഗ് മെഷീനിന്റെ ഉള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. എന്നാൽ, ഉടനടി വടിയെടുത്ത് അതിനെ തല്ലിക്കൊല്ലുന്നതിനോ, ഓടിപ്പോകുന്നതിനോ പകരം വളരെ സൗമ്യമായി, കരുണയോടെയാണ് യുവാവ് പാമ്പിനോട് പെരുമാറിയത് എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. വീഡിയോയിൽ കാണുന്നത് യുവാവ് ഒരു വാഷിംഗ് മെഷീനിൽ നിന്നും ഒരു ചെറിയ പാമ്പിനെ പതിയെ പിടിച്ച് പുറത്തെടുക്കുന്നതാ
കാണാം
പാമ്പിന്റെ തലയിലും വായിലും അമർത്തി പിടിച്ചുകൊണ്ടാണ് പാമ്പിനെ ഇയാൾ പുറത്തേക്കെടുക്കുന്നത്. പിന്നീട്, അതിനെ മുഴുവനായും പുറത്തെത്തിക്കുന്നു. ഒരു സ്ത്രീ അടുത്ത് ഒരു കവറും പിടിച്ച് നിൽക്കുന്നുണ്ട്. പാമ്പിനെ ആ കവറിലേക്ക് ഇടുകയാണ് ചെയ്യുന്നത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. ഭൂരിഭാഗം പേരും യുവാവിനെ അഭിനന്ദിക്കുക തന്നെയാണ് ചെയ്തത്. ആ പാമ്പിന് നേരെ വടിയെടുക്കുന്നതിന് പകരം അതിനോട് കരുണയോടെയാണ് യുവാവ് പെരുമാറിയത് എന്നായിരുന്നു അവരുടെ അഭിപ്രായം. മറ്റ് ചിലർ പറഞ്ഞത് യുവാവിന്റെ സ്ഥാനത്ത് തങ്ങളായിരുന്നെങ്കിൽ പേടിച്ച് ഓടിപ്പോയേനെ എന്നാണ്.
Comments (0)