Posted By Nazia Staff Editor Posted On

Iranian president helicopter accident; ഇറാന്‍ പ്രസിഡന്റ്  അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റർ ഇതുവരെ കണ്ടെത്താനായില്ല;കാലാവസ്ഥയും മോശം; പ്രസിഡന്റിനായി പ്രാർത്ഥിക്കാൻ ആഹ്വാനം

Iranian president helicopter accident;അപകടത്തിൽപെട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടർ ഇനിയും കണ്ടെത്താനായില്ല. രക്ഷാസംഘം സംഭവസ്ഥലത്തെക്ക് എത്തിയിട്ടുണ്ടെങ്കിലും കനത്ത മഴയും മൂടൽമഞ്ഞും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പ്രസിഡന്റിനു വേണ്ടി പ്രാർഥിക്കാൻ ഇറാനികളോട് അഭ്യർഥിച്ചിരിക്കുകയാണ് വാർത്താ ഏജൻസി ഫാർസ്. അപകടവിവരം ഇറാൻ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി സ്ഥിരീകരിച്ചിട്ടുണ്ട്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ഇറാൻ സമയം വൈകീട്ട് അഞ്ചോടെയാണ് അപകടം നടന്നത്. പ്രസിഡന്റിനു പുറമെ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ, ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്മതി എന്നിവർ സഞ്ചരിച്ച ഹെലികോപ്ടർ ഇറാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഈസ്റ്റ് അസർബൈജാനിലെ ജോൽഫയിൽ അടിയന്തരമായി നിലത്തിറക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക ഇറാൻ ടെലിവിഷനായ ‘പ്രസ് ടി.വി’ റിപ്പോർട്ട് ചെയ്യുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

അസര്‍ബൈജാന്‍ അതിര്‍ത്തിക്ക് സമീപം ജോല്‍ഫ നഗരത്തിലാണ് അപകടമുണ്ടായത്. ടെഹ്‌റാനില്‍ നിന്ന് 600 കിലോ മീറ്റര്‍ അകലെയാണ് ഈ സ്ഥലം.ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍നിന്ന് 600 കിലോമീറ്ററോളം അകലെയാണ് അപകടമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  കിഴക്കന്‍ അസര്‍ബൈജാനില്‍ ക്വിസ്-ഖലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്യാന്‍ പോകവെ ആയിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Ambulances and rescue teams have been dispatched to find the copter carrying President Raeisi and three other officials. pic.twitter.com/VND6LKfbeM

— Press TV 🔻 (@PressTV) May 19, 2024 Read more at: https://www.suprabhaatham.com/details/400605?link=helicopter-carrying-iranian-president-ebrahim-raisi-crashes-near-azerbaijan-latest

Comments (0)

Leave a Reply

Your email address will not be published. Required fields are marked *