Posted By Ansa Staff Editor Posted On

കുവൈത്തിൽ 2020ലെ ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഉത്തരവ്

2020ലെ ദേശീയ അസംബ്ലി പിരിച്ചുവിടാൻ അമീരി ഉത്തരവ്. മാർച്ച് 19 ന് ആണ് വിധി പുറപ്പെടുവിച്ചത്. വിധിയിൽ ഭരണഘടനാ കോടതി പുനഃസ്ഥാപിച്ച 2020 ലെ ദേശീയ അസംബ്ലി പിരിച്ചുവിട്ടു കൊണ്ടാണ് അമിരി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/DdW4x48rTV7CNYk1hXSu7F

മന്ത്രിസഭയുടെ കരട് ഉത്തരവിന് അംഗീകാരം ലഭിച്ചതിനെത്തുടർന്ന് അമീറിന് വേണ്ടി കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അന്താരാഷ്ട്ര, പ്രാദേശിക സാമ്പത്തിക മാറ്റങ്ങൾക്കിടയിൽ രാജ്യത്തിന്റെ ഉയർന്ന താൽപര്യങ്ങളും സുസ്ഥിരതയും സംരക്ഷിക്കുന്നതിന് വേണ്ടിയും ജനങ്ങളുടെ ആ​ഗ്രഹം മാനിച്ചും ഭരണഘടനയുടെ അനുച്ഛേദങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ അസംബ്ലി പിരിച്ചുവിട്ടതെന്ന് ഉത്തരവിൽ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *