Posted By Nazia Staff Editor Posted On

ചെങ്കടലില്‍ വീണ്ടും ആക്രമണം; ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കര്‍ ലക്ഷ്യമിട്ട് മിസൈല്‍ പ്രയോഗം

ചെങ്കടലില്‍ വീണ്ടും ആക്രമണം. ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കര്‍ ലക്ഷ്യമിട്ട് മിസൈല്‍ പ്രയോഗം. യെമന്‍ തീരത്തിന് സമീപം ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കറടക്കം ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. കപ്പല്‍വേധ മിസൈലുകളാണ് പ്രയോഗിച്ചതെന്നാണ് വിവരം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/Ja8PlJ1kLAg0I7UsIBTTsq

റഷ്യയില്‍നിന്ന് ഈജിപ്ത് വഴി ഇന്ത്യയിലേക്ക് പുറപ്പെട്ട എംവി ആന്‍ഡ്രോമേഡ സ്റ്റാര്‍ എന്ന എണ്ണ ടാങ്കറടക്കം മൂന്ന് ചരക്കുകപ്പലുകളെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണമുണ്ടായതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡാണ് സ്ഥിരീകരിച്ചത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/EHq1phOgsYKALodaz7QZyk

ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലിന് കേടുപാടുകള്‍ സംഭവിച്ചു. എങ്കിലും അറ്റകുറ്റപ്പണ പൂര്‍ത്തിയാക്കി യാത്ര തുടരുകയാണ്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം തുടങ്ങിയതിന് ശേഷം ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതി വിമതര്‍ ചെങ്കടലില്‍ വ്യാപകമായി ചരക്കുകപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *