Uae golden visa;ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ അധ്യാപകർക്ക് ഗോൾഡൻ വീസ നൽകുമെന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
ലോക അധ്യാപക ദിനത്തിൽ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുവജനതയെ പരിപോഷിപ്പിക്കുന്നതിനുള്ള അധ്യാപകരുടെ ശ്രമങ്ങൾക്ക് നന്ദിയും അദ്ദേഹം അറിയിച്ചു.
ദുബായുടെ ഭാവി രൂപപ്പെടുത്തുന്നതിലും ഈ വിദ്യാഭ്യാസ തന്ത്രത്തിൻറെ ദർശനപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും പങ്കാളികളാണ് അധ്യാപകർ. നഴ്സറി കേന്ദ്രങ്ങൾ, സ്വകാര്യ സ്കൂളുകൾ, രാജ്യാന്തര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന മികച്ച അധ്യാപകർക്കാണ് ഗോൾഡൻ വീസ അനുവദിക്കുന്നത്.
ഈ അംഗീകാരം അക്കാദമിക് മികവ്, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സംഭാവനകൾ, വിദ്യാഭ്യാസ സമൂഹത്തിൽ നിന്നുള്ള നല്ല പ്രതികരണം, മികച്ച അക്കാദമിക് ഫലങ്ങളും അംഗീകൃത ബിരുദ യോഗ്യതകളും നേടാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പുതിയ സംരംഭത്തിലൂടെ കഴിവുള്ള അധ്യാപകരെ എമിറേറ്റിലേക്ക് ആകർഷിക്കുക, വിദ്യാഭ്യാസമേഖലയുടെ ശോഭനമായ ഭാവിയിലേക്ക് സംഭാവന നൽകാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്നതും ലക്ഷ്യങ്ങളാണ്.