Posted By Nazia Staff Editor Posted On

UAE Update; യുഎഇയില്‍ കടുവ ഇറങ്ങിയോ? അറിയാം സത്യാവസ്ഥ

എമിറേറ്റില്‍ കടുവയെ കണ്ടെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഷാര്‍ജ അധികൃതര്‍. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഷാര്‍ജയിലെ എന്‍വയോണ്‍മെന്റ് ആന്‍ഡ് പ്രൊട്ടക്റ്റഡ് ഏരിയാ അതോറിറ്റി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം പരിശോധിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/Ja8PlJ1kLAg0I7UsIBTTsq

യുഎഇ നിയമം അനുസരിച്ച്, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് 100,000 ദിര്‍ഹം മുതല്‍ 200,000 ദിര്‍ഹം വരെ പിഴയും ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ തടവും ലഭിക്കും. 2021ലാണ് യുഎഇയില്‍ അവസാനമായി ഒരു വന്യമൃഗം അഴിഞ്ഞാടുന്നതായി സ്ഥിരീകരിച്ചത്. ആ ദൃശ്യം ദുബായിലെ സ്പ്രിംഗ്സ് കമ്മ്യൂണിറ്റി നിവാസികളില്‍ പരിഭ്രാന്തി പരത്തിയിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *