Posted By Nazia Staff Editor Posted On

Dubai RTA alert; ദുബായിലെ പ്രധാന റോഡിൽ നാളെ മുതൽ ട്രക്കുകൾക്ക് അനുവദനീയമായ സമയങ്ങളിൽ മാറ്റം

നാളെ 2024 ഏപ്രിൽ 28 ഞായറാഴ്ച്ച മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റാസൽ ഖോർ സ്ട്രീറ്റിനും ഷാർജയ്ക്കും ഇടയിലുള്ള ഭാഗത്ത് ട്രക്ക് ചലന സമയം തിരക്കുള്ള സമയങ്ങളിൽ ക്രമീകരിക്കും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/Ja8PlJ1kLAg0I7UsIBTTsq

ഇതനുസരിച്ച് രാവിലെ 6.30 മുതൽ 8.30 വരെയും പിന്നീട് ഉച്ചയ്ക്ക് 1 മുതൽ 3.30 വരെയും, വൈകിട്ട് 5.30 മുതൽ രാത്രി 8 വരെയും ട്രക്കുകൾ ഈ റോഡിൽ നിരോധിക്കും.

ട്രക്ക് ഡ്രൈവർമാർക്ക് ഈ നിരോധന സമയങ്ങളിൽ എമിറേറ്റ്സ് റോഡ് പോലെയുള്ള ഇതര റൂട്ടുകൾ ഉപയോഗിക്കാമെന്നും ട്രക്ക് റെസ്റ്റ് സ്റ്റോപ്പുകളിൽ കാത്തിരിക്കാമെന്നും ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *