Posted By Nazia Staff Editor Posted On

Jackfruit festival; ചക്ക വേണോ ചക്ക…!!! ഇതാ നാവിൽ കൊതിയൂറും ചക്ക വിഭവങ്ങളുമായി യുഎഇയിൽ ചക്ക ഉത്സവം

Jackfruit festival;അബുദാബി: വിവിധ തരം ചക്കകളും, കൊതിയൂറും ചക്ക വിഭവങ്ങളുമായി ലുലുവിൽ ചക്ക ഉത്സവം ആരംഭിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FvjH2GWdxOVBPCvKNLtaCA

ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, മെക്സിക്കോ, വിയറ്റ്നാം, ശ്രീലങ്ക, ഫിലിപ്പൈൻസ്, ഉഗാണ്ട, തായ്‌ലാൻഡ് തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിന്നുള്ള വിവിധ തരം ചക്കകളും, ചക്ക കൊണ്ടുള്ള വ്യത്യസ്‌ത തരം വിഭവങ്ങളുമായി നടക്കുന്ന ചക്ക ഉത്സവം അബു ദാബി മദീനത് സയ്ദ് ഷോപ്പിംഗ് സെന്ററിലെ ലുലു ഹൈപ്പർമാർകെറ്റിൽ വെച്ച് നടന്ന ചടങ്ങിൽ ഹംദാൻ അൽ മർഭൂയി, അബുദാബി മുനിസിപ്പാലിറ്റി ഗവെർന്മെന്റ് പാർട്ണർഷിപ് മാനേജർ, പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ വാണ്ടറിങ് ഫുഡിയും ചേർന്ന് നിർവഹിച്ചു. ലുലു ഗ്രൂപ്പ് ഡയറക്ടർ അബൂബക്കർ ടി പി യും മറ്റു മാനേജ്‌മന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.
ഏപ്രിൽ 25 മുതൽ മെയ് 5 വരെ നടക്കുന്ന ഇ ചക്ക വിരുന്നിൽ ഐനിച്ചക്ക, വരിക്കച്ചക്ക, സിന്ദൂരം, താമരച്ചക്ക, തേൻ വരിക്ക, ചക്ക ബിരിയാണി, ചക്ക പായസം, ഹൽവ, കബാബ് അട, കുക്കീസ്‌, ഡോനട്ട്സ്, കേക്ക്, മുഫിൻസ് തുടങ്ങിയ ചക്ക കൊണ്ടുള്ള കൊതിയൂറും വിഭവങ്ങളുടെ വിപുലമായ ശേഖരം കുറഞ്ഞ വിലയിൽ യു.എ.ഇ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *