Posted By Nazia Staff Editor Posted On

Expat malayali dead;മലയാളി യുവാവ് ദുബായിൽ മരണപ്പെട്ടു ; മരണം വിവാഹത്തിന് നാട്ടിലേക്ക് പോകാനിരിക്കെ

Expat malayali dead; ദുബായ് ∙ വിവാഹത്തിനായി നാട്ടിലേക്ക് പോകാനൊരുങ്ങിയ മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. സ്വകാര്യ ധനമിടപാടു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FvjH2GWdxOVBPCvKNLtaCA

എന്‍. പി. മൊയ്തു-വി. കെ.ഷഹന ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റാബിയ, റിയൂ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബായില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മുഹമ്മദ് ഷാസിന്റെ വിവാഹം അടുത്ത ആഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. കല്യാണത്തിനായി നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം.

English Summary:
Malayali youth passed away in Dubai

Comments (0)

Leave a Reply

Your email address will not be published. Required fields are marked *