Expat dead; അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി മരിച്ചു
Expat dead; ദമ്മാം: വാര്‍ഷികാവധിക്കായി നാട്ടിലെത്തിയ മലയാളി യുവാവ് നിര്യാതനായി. ദമ്മാമിലെ ഫുട്ബോള്‍ സംഘാടകനായ മുഹമ്മദ് ഷബീര്‍ (35) ആണ് അസുഖം മൂലം മരിച്ചത്. മഞ്ഞപ്പിത്തം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികില്‍സയില്‍ തുടരവേയാണ് മരണത്തിന് കീഴടങ്ങിയത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
മുഹമ്മദ് ഷബീര്‍ 10 വര്‍ഷത്തോളമായി ഇസാം കബ്ബാനി കമ്പനിയില്‍ അക്കൗണ്ടന്‍റായി ജോലി ചെയ്ത് വരികയായിരുന്നു. കുടുംബത്തോടൊപ്പം ദമ്മാമിലായിരുന്നു താമസം. പ്രമുഖ ഫുട്ബോള്‍ ക്ലബായ ദമ്മാം മാഡ്രിഡ് എഫ്.സിയുടെ ട്രഷറര്‍ സ്ഥാനം വഹിക്കുകയായിരുന്നു. വഴിക്കടവ് പുന്നക്കല്‍ സ്വദേശി വല്‍പറമ്പന്‍ അബൂബക്കര്‍-ഷാഹിന ദമ്പതികളുടെ മകനാണ്. ഷഹാമയാണ് ഭാര്യ. എല്‍.കെ.ജി വിദ്യാര്‍ത്ഥി മുഹമ്മദ് ഷെസിന്‍ മകനാണ്. ഷബീറിന് ഒരു സഹോദരിയുണ്ട്. ഷബീറീന്‍റെ മരണത്തില്‍ ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ഡിഫ), മാഡ്രിഡ് എഫ്.സി, ഡിഫയിലെ മറ്റു ക്ലബുകള്‍ അനുശോചനം രേഖപ്പെടുത്തി.
Comments (0)