Posted By Nazia Staff Editor Posted On

Dubai Fancy Number;ദുബായ് വാഹന നമ്പറിലെ ഈ വര്‍ഷത്തെ താരം ആരെന്നറിയാമോ?; ലേലത്തില്‍ പോയത് 16 കോടി രൂപയ്ക്ക്

Dubai Fancy Number;വാഹനങ്ങൾക്ക്
ഇഷ്ടനമ്പറും ഭാഗ്യനമ്പറുമൊക്കെ ലഭിക്കുന്നതിനായി ലക്ഷങ്ങളും കോടികളും പൊട്ടിക്കുന്ന ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. ഇത്തരത്തിൽ ഇഷ്ടനമ്പർ സ്വന്തമാക്കുന്നതിനായി എല്ലാ വർഷവും ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ) നേതൃത്വത്തിൽ ലേലം നടക്കാറുണ്ട്. റെക്കോഡ് വിലയ്ക്കാണ് ആളുകൾ ഇഷ്ടനമ്പറുകൾ ഈ ലേലത്തിൽ സ്വന്തമാക്കുന്നത്. ഈ വർഷം നടന്ന വാഹന നമ്പർ ലേലത്തിൽ എ.എ.16 ആണ് താരം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

പ്രീമിയം നമ്പർ പ്ലേറ്റുകളുടെ 115-ാമത് ലേലമാണ് ഈ വർഷം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷത്തെ ലേലത്തിലൂടെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) 6.5 കോടി ദിർഹം സമാഹരിച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ലേലത്തിലെ 5.12 കോടി ദിർഹവുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്തം തുകയിൽ 28 ശതമാനം വർധനവുണ്ടായിട്ടുണ്ട്. എ.എ. 16 എന്ന നമ്പർ പ്ലേറ്റ് 73.2 ലക്ഷം ദിർഹത്തിനാണ് (16.59 കോടി രൂപ) വിറ്റുപോയത്.

എ.എ. 69, എ.എ. 999 എന്നിവയുടെ വിൽപ്പനയിലൂടെ യഥാക്രമം 60 ലക്ഷം ദിർഹവും 40.5 ലക്ഷം ദിർഹവും സമാഹരിച്ചു. അൽ ഹബ്ത്തൂർ സിറ്റിയിലെ ഹിൽട്ടൺ ദുബായിൽ ശനിയാഴ്ചയായിരുന്നു ലേലം സംഘടിപ്പിച്ചത്. രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങളുള്ള 90 ഫാൻസി പ്ലേറ്റുകളാണ് ലേലത്തിലുണ്ടായിരുന്നത്.

പി 7 എന്ന നമ്പറാണ് കഴിഞ്ഞ വർഷം ഏറ്റവും ഉയർന്ന വിലയിൽ ലേലത്തിൽ പോയ നമ്പർ. ദുബായിയിൽ നടന്ന നമ്പർ ലേലത്തിൽ 55 മില്ല്യൺ ദിർഹത്തിനാണ് അതായത് ഏകദേശം 122.6 കോടി രൂപയ്ക്കാണ് ഇഷ്ടനമ്പർ ലേലത്തിൽ പിടിച്ചത്. ഫ്രഞ്ച്- എമിറാത്തി ബിസിനസുകാരനായ പവേൽ വലേര്യേവിക് ഡ്യൂറോവാണ് 55 മില്ല്യൺ ദിർഹം നൽകി പി 7 നമ്പർ പ്ലേറ്റ് സ്വന്തമാക്കിയത്. 16 വർഷത്തിനുശേഷമായിരുന്നു ഇത്രയും ഉയർന്ന തുകയ്ക്ക് വാഹനനമ്പർ പ്ലേറ്റ് ലേലം ചെയ്യുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *