Posted By Nazia Staff Editor Posted On

Iphone new model; ഇതൊക്കെ എന്ത്! ഐഫോൺ കുടുംബത്തിലേക്ക് പുതിയ അതിഥി – ഐഫോൺ 17 സ്ലിം

Iphone new model; ആപ്പിൾ ആരാധകർക്ക് സന്തോഷ വാർത്ത. ഐഫോൺ ആരാധകരുടെ ഏറെ കാലങ്ങളായുള്ള സ്വപ്നം ഒടുവിൽ പൂവണിയാൻ പോകുന്നു. ആപ്പിൾ അടുത്ത വർഷം ഐഫോൺ 17 സ്ലിം പുറത്തിറക്കാനൊരുങ്ങുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുപെർട്ടിനോ കമ്പനി അതിൻ്റെ ലൈനപ്പിൻ്റെ ഭാഗമായി നാല് മോഡലുകൾ പുറത്തിറക്കിയിരുന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഏറ്റവും പുതിയ ഹാൻഡ്‌സെറ്റുകളായ ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രൊ, ഐഫോൺ 15 പ്രൊ മാക്സ് എന്നിവ ആണ് ലൈനപ്പിൻ്റെ ഭാഗമായി ഇറക്കിയ നാല് മോഡലുകൾ. എന്നിരുന്നാലും, കമ്പനിയുടെ ഏറ്റവും ചെലവേറിയ മുൻനിര ഫോണിനേക്കാൾ കൂടുതൽ വിലയുള്ള ഒരു പുതിയ ‘സ്ലിം’ മോഡൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി ആണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

2025 ലെ സ്മാർട്ട്‌ഫോൺ ലൈനപ്പിൻ്റെ ഭാഗമായി ആപ്പിൾ ഒരു പുതിയ ഐഫോൺ 17 സ്ലിം മോഡൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്യുന്നു. H2 2024ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വർഷത്തെ ഐഫോൺ 16 സീരീസ് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഐഫോൺ ‘പ്ലസ്’ മോഡലിന് പകരം 2021ൽ പുറത്തിറങ്ങിയ ആപ്പിളിൻ്റെ ഏറ്റവും ചെറിയ ഹാൻഡ്‌സെറ്റ് ഐഫോൺ 13 മിനി വരുമോ എന്ന് നിലവിൽ വ്യക്തമല്ല.

എന്നിരുന്നാലും, ഐഫോൺ 17 സ്ലിം കമ്പനിയുടെ 2025 ലൈനപ്പിലെ ഏറ്റവും ചെലവേറിയ മോഡലായിരിക്കുമെന്ന് ചില റിപ്പോർട്ട് പ്രസ്താവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എത്ര പേര് ഇത് വാങ്ങുമെന്ന കാര്യത്തിൽ സംശയം ഉണ്ട്. അതിൻ്റെ വില ഐഫോൺ 17 പ്രോ മാക്‌സിനേക്കാൾ കൂടുതലായിരിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
ഐഫോൺ 17 സ്ലിമ്മും പുതുക്കിയ രൂപകൽപ്പനയോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ മധ്യഭാഗത്ത് വിന്യസിച്ച പിൻ ക്യാമറ മൊഡ്യൂളും ഹാൻഡ്‌സെറ്റിനായി ഒരു അലുമിനിയം ബോഡിയും ആപ്പിൾ പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. ആപ്പിളിൻ്റെ സമീപകാല ഐഫോൺ മോഡലുകൾ 2017ൽ ലോഞ്ച് ചെയ്ത ഐഫോൺ X മുതൽ സമാനമായ ഡിസൈൻ നിലനിർത്തിയിട്ടുണ്ട്.

അടുത്തിടെ വന്ന ഒരു റിപ്പോർട്ട് അനുസരിച്ച്, ഐഫോൺ 17 സീരീസിലെ ഡൈനാമിക് ഐലൻഡിൻ്റെ വലുപ്പം കുറയ്ക്കാൻ ആപ്പിൾ ശ്രമിക്കുന്നുണ്ട്. ഐഫോൺ 17 സ്ലിം മോഡിൽ 6.6 ഇഞ്ച് സ്‌ക്രീൻ സജ്ജീകരിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഐഫോൺ 17 (6.1 ഇഞ്ച്), ഐഫോൺ 17 പ്രോ (6.3 ഇഞ്ച്),എന്നിവ ഐഫോൺ 17 പ്രോ മാക്‌സിനേക്കാൾ (6.9 ഇഞ്ച്) ചെറുതാണ്. ഈ മാസം ആദ്യമാണ്, ആപ്പിൾ മെലിഞ്ഞ ബോഡി ഉള്ള ഐപാഡ് പ്രോ (2024) പുറത്തിറക്കിയത്.

പഴയ ജനറേഷനെക്കാൾ 50% വേഗതയുള്ളതായി അവകാശപ്പെടുന്ന പുതിയ M4 ചിപ്പാണ് ഐപാഡ് പ്രോയ്ക്ക് കരുത്ത് പകരുന്നത്. ആപ്പിൾ പെൻസിൽ പ്രോയും മാജിക് കീബോർഡ് സപ്പോർട്ടോട് കൂടിയാണ് ഐപാഡ് പ്രോ വരുന്നത്. . ഇന്ത്യയിലെ ഐപാഡുകളുടെ വിലയും ലഭ്യതയും സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.

ആപ്പിൾ ഐപാഡ് പ്രോ 2024 ഇന്ത്യയിലെ വിലയും ലഭ്യതയും: വൈ-ഫൈ സഹിതമുള്ള 11 ഇഞ്ച് ഐപാഡ് പ്രോയ്ക്ക്, 256 ജിബിക്ക് 99,900 രൂപയും 512 ജിബിക്ക് 1,19,900 രൂപയും 1 ടിബിക്ക് 1,59,900 രൂപയും 2 ടിബി വേരിയൻ്റിന് 1,99,900 രൂപയുമാണ് ഇന്ത്യയിലെ വില. വൈ-ഫൈ സഹിതമുള്ള നാനോ ടെക്‌സ്‌ചർഡ് ഗ്ലാസ് ഓപ്ഷന് 1TBക്ക് 1,69,900 രൂപയും 2TBക്ക് 2,09,900 രൂപയുമാണ് വില.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *