Posted By Nazia Staff Editor Posted On

Watsapp new feature; വാട്ട്‌സ്ആപ്പ് പുത്തന്‍ ഫീച്ചറുകള്‍ ഇങ്ങനെ! ഇനി സീക്രട്ട് കോഡുകളും

Watsapp new feature;മെറ്റയുടെ വാട്ട്‌സ്ആപ്പ് മെസേജിംഗ് പ്ലാറ്റഫോം എപ്പോഴും പരീക്ഷണങ്ങളുമായി രംഗത്തെത്താറുണ്ട്. ഫീച്ചറുകളില്‍ പുതുമകള്‍ കൊണ്ടുവന്നാണ് അവര്‍ ഉപഭോക്താക്കളുടെ പ്രിയ ആപ്ലിക്കേഷനായി മാറിയിരിക്കുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഇപ്പോള്‍ പുതിയ ചില ഫീച്ചറുകളാണ് വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ലിങ്ക് ചെയ്യുന്ന ഡിവൈസുകളില്‍ ചാക്ക് ലോക്ക് ചെയ്യുക, പുതിയ ചാനലുകള്‍ കണ്ടെത്താനുള്ള ഓപ്ഷന്‍, ഒരു മിനിറ്റോളം നീളുന്ന സ്റ്റാറ്റസുകള്‍, ഹിഡന്‍ കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റുകള്‍, ഓട്ടോ പ്ലേ അനിമേറ്റഡ് ഇമേജസ് എന്നിവയാണ് അത്.

ചില ബീറ്റ ടെസ്റ്ററുകളില്‍ ഇവ ലഭ്യമാണ് ഇപ്പോള്‍. ലിങ്ക്ഡ് ഡിവൈസില്‍ നിന്നും സ്വകാര്യ ചാറ്റുകളെ സംരക്ഷിച്ച് നിര്‍ത്താനാണ് ലോക്ക്ഡ് ചാറ്റ് ഓപ്ഷന്‍. ഇവ ഓപ്പണ്‍ ചെയ്യാന്‍ ഒരു രഹസ്യ കോഡ് സൃഷ്ടിക്കുകയും വേണം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

മുപ്പത് സെക്കന്റ് ദൈര്‍ഘ്യമുള്ള വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ ഇനി ഒരു മിനിറ്റായി നീട്ടുന്നതാണ് അടുത്ത ഫീച്ചര്‍. വരുന്ന ആഴ്ചകളില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ലഭ്യമാക്കും. പുതിയ ചാനലുകള്‍ പെട്ടെന്ന് കണ്ടെത്താനും മറ്റുമായാണ് മറ്റൊരു ഫീച്ചര്‍ കൊണ്ടുവരുന്നത്.

കൂടാതെ, ആപ്പ് ക്രമീകരണങ്ങള്‍ക്കുള്ളില്‍ തന്നെ ‘ആനിമേറ്റുചെയ്ത ചിത്രങ്ങളുടെ ഓട്ടോപ്ലേ’ ഫീച്ചറും കൊണ്ടുവരുന്നുണ്ട്. ആപ്പ് സെറ്റിംഗ്‌സില്‍ ഇത് ലഭിക്കും. ഈ ഫീച്ചര്‍ ഇമോജികള്‍, സ്റ്റിക്കറുകള്‍, അവതാറുകള്‍ എന്നിവയ്ക്കായുള്ള എല്ലാ ആനിമേഷനുകളും പ്രവര്‍ത്തനരഹിതമാക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *