Posted By Nazia Staff Editor Posted On

Job vacancy in uae ;  ലക്ഷങ്ങൾ ശമ്പളത്തോടെ പുത്തൻ തൊഴിലവസരവുമായി യുഎഇ; കമ്പനി റിക്രൂട്ട്‌മെന്റ് ആരംഭിച്ചു

Job vacancy in uae;ദുബായ്: വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർക്ക് പുതിയ തൊഴിലവസരവുമായി യുഎഇ. വരും വർഷം യുഎഇയിൽ എയർ ടാക്‌സികൾ പ്രവർത്തിപ്പിക്കുന്നതിന് പൈലറ്റുമാരുടെ റിക്രൂട്ട്‌മെന്റ് ആരംഭിച്ചു. രാജ്യത്ത് ഉടൻ തന്നെ എയർ ടാക്‌സികൾ പ്രവർത്തനം ആരംഭിക്കും എന്നതിനുള്ള തെളിവാണിത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷൻ കമ്പനിയും അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് ഏവിയേഷൻ ട്രെയിനിംഗും (ഇഎറ്റി) സംയുക്തമായാണ് റിക്രൂട്ട്‌മെന്റും ട്രെയിനിംഗും നടത്തുന്നത്. എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, പൈലറ്റ്, ക്യാബിൻ ക്രൂ എന്നിവർക്ക് വേണ്ടിയുള്ള ട്രെയിനിംഗ് കോഴ്‌സുകളാണ് ഇഎറ്റി വാഗ്ദാനം ചെയ്യുന്നത്. ഇത്തിഹാദ് എയർവേസ്, വിസ് എയർ, എയർഅറേബിയ, ഫ്ലൈദുബായ്, ഒമാൻ എയർ തുടങ്ങി നിരവധി കമ്പനികളിലേക്കാണ് ട്രെയിനിംഗ് കഴിയുന്നവർക്ക് തൊഴിൽ ലഭിക്കുക.

അബുദാബിയിൽ നിന്ന് ആർച്ചർ ഏവിയേഷന് കോടിക്കണക്കിന് ഡോളറാണ് നിക്ഷേപം ലഭിച്ചിട്ടുള്ളത്. അബുദാബിയിലുടനീളം പ്രധാന സ്ഥലങ്ങളിൽ വെർട്ടിപോർട്ടുകൾ നിർമിക്കുന്നതിനും അടുത്ത വർഷം എയർ ടാക്‌സിയുടെ പ്രവർത്തനം ആരംഭിക്കുന്നതിനുമായി ഈ നിക്ഷേപം ഉപയോഗിക്കും.

കാറിൽ 60-90 മിനിട്ട് യാത്ര ചെയ്യേണ്ട സ്ഥാനത്ത് എയർ ടാക്‌സി വന്നുകഴിഞ്ഞാൽ 10-20 മിനിട്ടിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നു. പൈലറ്റ് ഉൾപ്പെടെ അഞ്ചുപേർക്കാണ് ഈ കുഞ്ഞൻ വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കുക. യാത്രക്കാരുടെ ലഗേജുകൾ വയ്‌‌ക്കാനുള്ള സംവിധാനവും ഇതിൽ ലഭ്യമാണ്.

ഡസൻ കണക്കിനുള്ള ആഗോള എയർലൈനുകൾക്കൊപ്പം പറക്കാൻ പൈലറ്റുമാർക്ക് വേണ്ട പരിശീലനം നൽകുമെന്ന് ഇത്തിഹാദ് ട്രെയിനിംഗിന്റെ സിഇഒ ക്യാപ്റ്റൻ പൗലോ ലാ കാവ പറഞ്ഞു. 2025ൽ തന്നെ അബുദാബിയിൽ ആർച്ചേഴ്‌സ് മിഡ്‌നൈറ്റ് വിമാനം പറത്താൻ ഇലക്ട്രിക് എയർ ടാക്‌സി പൈലറ്റുമാരെ സജ്ജമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്താണ് ഫ്ലൈയിംഗ് ടാക്‌സി / എയർ ടാക്‌സി ?

യാത്രക്കാരെ കൊണ്ടുപോകുന്ന ചെറിയ വിമാനങ്ങളെയാണ് എയർ ടാക്‌സി അല്ലെങ്കിൽ ഫ്ലൈയിംഗ് ടാക്‌സി എന്ന് പറയുന്നത്. ഇ – വിടിഒഎൽ (ഇലക്‌ട്രിക്കൽ വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിംഗ്) എന്ന് വിളിക്കുന്ന ഫ്ലൈയിംഗ് ടാക്‌സികളിൽ അഞ്ച് സീറ്റുകളാവും ഉണ്ടാവുക. അതിൽ ഒരു ടാക്‌സിയിലെ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും. പക്ഷേ, പറന്നാവും യാത്ര എന്നത് മാത്രമാണ് വ്യത്യാസം.

റോഡിലൂടെ യാത്ര ചെയ്യാൻ മണിക്കൂറുകൾ വേണ്ട ഈ സ്ഥലത്തേക്ക് എയർ ടാക്‌സി വന്നുകഴിഞ്ഞാൽ വെറും മിനിട്ടുകൾക്കുള്ളിൽ എത്തിച്ചേരാൻ സാധിക്കുന്നതാണ്. 2026ൽ എയർ ടാ‌ക്‌സി ഇന്ത്യയിൽ വരാൻ പോകുന്നു എന്ന റിപ്പോർട്ടും അടുത്തിടെ പുറത്തുവന്നിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *