Posted By Nazia Staff Editor Posted On

Dubai residence: ദുബായില്‍ വന്‍ നിക്ഷേപക തട്ടിപ്പ്; കോടികള്‍ നഷ്ടമായി ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പ്രവാസികള്‍

Dubai residence;ദുബായില്‍ നിന്ന് പുറത്തു വരുന്നത് വന്‍ നിക്ഷേപകത്തട്ടിപ്പിന്റെ വാര്‍ത്തകള്‍. വലിയ പ്രതിമാസ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് കോടികള്‍ സമാഹരിച്ച ശേഷം കമ്പനി മുങ്ങുകയായിരുന്നു. ബര്‍ ദുബായിലെ അല്‍ ജവഹര്‍ സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്ലൂ ചിപ്പ് ഗ്രൂപ്പ് ആണ് ഇന്ത്യക്കാരായ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത ശേഷം മുങ്ങിയത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഇക്വിറ്റി മാര്‍ക്കറ്റ്, ഗോള്‍ഡ് മൈനിംഗ്, ക്രിപ്റ്റോകറന്‍സി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തുന്നതായി അവകാശപ്പെട്ടിരുന്ന കമ്പനി എഴുപതിലേറെ ജീവനക്കാര്‍ ജോലിക്കാരായി ഉണ്ടായിരുന്നു. ഇവിടത്തെ മൂന്നാം നിലയിലുള്ള കോര്‍പറേറ്റ് ഓഫീസ് രണ്ട് ആഴ്ച മുമ്പ് വരെ സജീവമായിരുന്നു. എന്നാല്‍ മുന്നറിയിപ്പില്ലാതെ കമ്പനി പൂട്ടിപ്പോവുകയായിരുന്നുവെന്ന് നിക്ഷേപകര്‍ പറയുന്നു.

കുറഞ്ഞത് 10,000 ഡോളര്‍ നിക്ഷേപത്തിന് മൂന്ന് ശതമാനം പ്രതിമാസ വരുമാനമായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഇതില്‍ ആകൃഷ്ടരായി ലക്ഷക്കണക്കിന് ഡോളറുകളാണ് കമ്പനിയില്‍ നിക്ഷേപിച്ചത്. ഏതാനും മാസങ്ങള്‍ എല്ലാവര്‍ക്കും പ്രതിമാസ ലാഭം മുടങ്ങാതെ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിക്ഷേപകര്‍ക്ക് കമ്പനി നല്‍കിയ ചെക്കുകള്‍ ബൗണ്‍സായി തുടങ്ങിയപ്പോഴാണ് നിക്ഷേപകര്‍ അപകടം മണത്തത്.

ഇപ്പോള്‍ തങ്ങള്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചതിന്റെ രേഖകളുമായി ഓഫീസിന് പുറത്ത് കാത്തു നില്‍ക്കുകയാണ് നിക്ഷേപകര്‍. താന്‍ കമ്പനിയില്‍ 10 ലക്ഷം ദിര്‍ഹം നിക്ഷേപിച്ചതായി ഒരു ഇന്ത്യന്‍ പ്രവാസി പറഞ്ഞു. ബ്ലൂ ചിപ്പിന്റെ മുന്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ വാലന്റീനോ 55,000 ദിര്‍ഹമാണ് നിക്ഷേപിച്ചത്. ഇന്ത്യയില്‍ നിന്നുള്ള മഹിജ് എന്നയാള്‍ 70,000 ദിര്‍ഹമും, സായിപ്രവ 36,700 ദിര്‍ഹമും നിക്ഷേപിച്ചിട്ടുണ്ട്. ചിലര്‍ ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് വായ്പ എടുത്താണ് കമ്പനിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. റാസല്‍ ഖൈമയിലെ ഒരു ഷിപ്പിംഗ് കമ്പനിയില്‍ ജോലിക്കാരനായ ഇഹ്തിശാം തന്റെ സമ്പാദ്യങ്ങള്‍ എല്ലാം വിറ്റു കിട്ടിയ 485,000 ദിര്‍ഹം ഈ മാസം ആദ്യത്തിലാണ് ബ്ലൂ ചിപ്പിന്റെ ഓഫീസില്‍ നിക്ഷേപിച്ചത്.

ഖലീജ് ടൈംസിന് ലഭിച്ച ഒരു എക്‌സല്‍ ഷീറ്റില്‍ 90 വ്യക്തികളില്‍ നിന്ന് 17 മില്യണ്‍ ഡോളര്‍ നിക്ഷേപം കമ്പനി സ്വീകരിച്ചതായി വ്യക്തമാകുന്നുണ്ട്. ഇത് ഒരു ചെറിയ ഭാഗം മാത്രമാണെന്നും മുന്നൂറിലേറെ പേര്‍ കമ്പനിയില്‍ നിക്ഷേപിച്ചതായി പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും 492,000 ദിര്‍ഹം നിക്ഷേപിച്ച സലീം എന്നയാള്‍ പറഞ്ഞു. നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് നിരവധി ചെക്ക് കേസുകള്‍ കമ്പനിക്കെതിരെ ഫയല്‍ ചെയ്തിട്ടുണ്ട്. കൂടാതെ അതിന്റെ സിഇഒ രവീന്ദര്‍ നാഥ് സോണിക്ക് യുഎഇ അധികൃതര്‍ യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കമ്പനി ഉടമകളെ കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ലെന്നാണ് റിപ്പോര്‍ട്ട്.

2022 ജൂലൈയില്‍ ദുബായിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ബോളിവുഡ് നടന്‍ സോനു സൂദ് മുഖ്യാതിഥിയായി കമ്പനി ഒരു പ്രൊമോഷന്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇത് നിക്ഷേപകര്‍ക്കിടയില്‍, പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്കിടയില്‍, കമ്പനിയെ കുറച്ച് വിശ്വാസ്യത സൃഷ്ടിക്കാന്‍ കാരണമായതായി നിക്ഷേപകര്‍ കരുതുന്നു. എന്നാല്‍ കമ്പനി ഉടമകള്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുത്തു എന്നല്ലാതെ കമ്പനിയുമായി തനിക്ക് ബന്ധമൊന്നുമില്ല എന്ന് ബോളിവുഡ് താരം ഖലീല്‍ ടൈംസിനോട് പറഞ്ഞു. തട്ടിപ്പിനെ കുറിച്ച് അറിഞ്ഞതായും നിക്ഷേപകരെ സഹായിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ നിക്ഷേപകര്‍ക്കൊപ്പമാണ്. എല്ലാവര്‍ക്കും അവരുടെ അധ്വാനിച്ചുണ്ടാക്കിയ പണം തിരികെ ലഭിക്കണമെന്നും അതിനു വേണ്ടി ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *