ദുബൈ: ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി സനീഷ് ബാബു (48) ആണ് മരിച്ചത്.
ദുബൈയില്‍ നിന്ന് ഹൈദരാബാദ് വഴി കൊച്ചിയിലേക്ക് കണക്ഷന് വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു സനീഷ് ബാബു. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച രാവിലെ വിമാനം ഇറങ്ങിയതിന് പിന്നാലെ ഇമിഗ്രേഷന്‍ നടപടികള്‍ക്കായി കാത്തുനില്‍ക്കുന്നതിനിടെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
APPLY NOW FOR THE LATEST VACANCIES
തുടര്‍ന്ന് കുഴഞ്ഞുവീണ സനീഷിന് അടിയന്തര വൈദ്യസഹായം നല്കാന് ശ്രമിച്ചെങ്കിലും ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.
തുടര്‍ന്ന് വിമാനക്കമ്പനിയും വിമാനത്താവള പൊലീസും കേരളത്തിലുള്ള കുടുംബവുമായി ഏകോപനം നടത്തി മൃതദേഹം കൊച്ചിയിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ച് പിന്നീട് നാട്ടിലേക്ക് കൊണ്ടുപോയി. സനീഷിനെ സ്വീകരിക്കാനായി കുടുംബം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നുവെങ്കിലും മരിച്ചതായി വിവരം ലഭിക്കുകയായിരുന്നു.
ദുബൈയിലെ കെട്ടിട ആക്സസ് സൊല്യൂഷന്‍സ് രംഗത്തെ കമ്പനിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു സനീഷ്. പത്ത് വര്‍ഷമായി ദുബൈയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം ഓണം കുടുംബത്തോടൊപ്പം ആഘോഷിക്കുന്നതിനായി ഒരു മാസത്തെ അവധിയെടുത്താണ് നാട്ടിലേക്ക് തിരിച്ചത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബൈയിൽ 290 കി.മീ വേഗത്തിൽ ബൈക്ക് ഓടിച്ച് അഭ്യാസപ്രകടനം; ഒടുവിൽ കിട്ടി 13 ലക്ഷം…
UAE August 10, 2026

ദുബൈ: അതെ 13 ലക്ഷം കിട്ടി പക്ഷെ സമ്മാനമായല്ല പിഴയായി കിട്ടിയത് ഏട്ടിന്റെ പണി,….മണിക്കൂറിൽ 290 കിലോമീറ്ററിലേറെ വേഗത്തിൽ ബൈക്ക് ഓടിക്കുകയും റോഡിൽ അപകടകരമായ അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്തയാൾക്കെതിരേ നടപടിയുമായി ദുബൈ പൊലീസ്. വാഹനങ്ങൾക്കിടയിലൂടെ അതിവേഗത്തിൽ വെട്ടിച്ചും ഒരുചക്രത്തിൽ ബൈക്ക് ഓടിച്ചുമുള്ള ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് പ്രത്യേക ട്രാഫിക് പട്രോൾ സംഘം ബൈക്ക് യാത്രികനെ കണ്ടെത്തി പിടികൂടിയത്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക്കിന്റെ ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ അറിയിച്ചു. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
2023ലെ ദുബൈ ഡിക്രി നമ്പർ 30 പ്രകാരം ബൈക്ക് വിട്ടുകിട്ടുന്നതിന് 50,000 ദിർഹം (ഏകദേശം 13 ലക്ഷത്തോളം രൂപ) കസ്റ്റഡി ഫീസ് നൽകേണ്ടിവരും. ഇതിന് പുറമെ മറ്റ് നിയമനടപടികളും നേരിടേണ്ടിവരും.
290 കിലോമീറ്ററിലേറെ വേഗത്തിൽ സഞ്ചരിക്കുമ്പോൾ റോഡിലെ പെട്ടെന്നുള്ള മാറ്റങ്ങളോട് പ്രതികരിക്കാൻ യാത്രികന് വളരെ കുറച്ച് സമയം മാത്രമേ ലഭിക്കൂവെന്ന് ബ്രിഗേഡിയർ ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി. മറ്റൊരു വാഹനം പെട്ടെന്ന് ദിശമാറ്റുന്നതോ റോഡിൽ തടസ്സമുണ്ടാകുന്നതോ റോഡിന്റെ അവസ്ഥ മാറുന്നതോ ഗുരുതര അപകടത്തിന് കാരണമാകാം.
ഒരുചക്രത്തിൽ ബൈക്ക് ഓടിക്കുന്നത് വാഹനത്തിന്റെ സ്ഥിരതയെയും നിയന്ത്രണത്തെയും ബാധിക്കും. മറ്റ് വാഹനങ്ങൾക്കിടയിലൂടെ അതിവേഗത്തിൽ വെട്ടിച്ചുള്ള യാത്ര മറ്റ് ഡ്രൈവർമാരെയും അപകടത്തിലാക്കും. കൂട്ടിയിടി ഒഴിവാക്കാൻ മറ്റ് വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയോ ദിശമാറ്റുകയോ ചെയ്യേണ്ട സാഹചര്യമുണ്ടാകുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
അപകടകരമായ ഡ്രൈവിങ് കണ്ടെത്താനും നിയമലംഘകർക്കെതിരേ നടപടി സ്വീകരിക്കാനും സ്മാർട്ട് ട്രാഫിക് നിരീക്ഷണ സംവിധാനങ്ങളും പ്രത്യേക പട്രോൾ സംഘങ്ങളും നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് ദുബൈ പൊലീസ് അറിയിച്ചു.
റോഡ് അഭ്യാസപ്രകടനങ്ങൾക്കും വേഗപരീക്ഷണങ്ങൾക്കുമുള്ള ഇടമല്ലെന്നും ട്രാഫിക് നിയമങ്ങൾ പാലിച്ച് ഉത്തരവാദിത്തത്തോടെ വാഹനമോടിക്കണമെന്നും ബിൻ സുവൈദാൻ മോട്ടോർസൈക്കിൾ യാത്രികരോട് ആവശ്യപ്പെട്ടു.