ഉത്തരമില്ലാതെ 65 വർഷങ്ങൾ: ‘കപ്പൽ അപകടത്തിനിടെ ‘കുട്ടിയെ’ ലൈഫ് ബോട്ടിൽ സ്ത്രീക്ക് കൈമാറി, ആ ‘കുഞ്ഞ്’ എവിടെ?

542174 1

ദുബായ് ∙ 65 വർഷം മുൻപു കാണാതായ മകനെ ഇന്നും കാത്തിരിക്കുന്നൊരു കുടുംബം. ദുബായിൽ താമസിക്കുന്ന സ്വദേശി കുടുംബമാണ് 65 വർഷമായി അവരുടെ മകനെ കാത്തു കഴിയുന്നത്. ജീവനോടെ ഉണ്ടെങ്കിൽ ആ മകന് ഇന്ന് 71 വയസ് പ്രായമുണ്ടാകും. 1961ൽ ഒരു കപ്പൽ അപകടത്തിലാണ് അമിൻ എന്ന ആറു വയസുകാരനെ കാണാതായത്. പിന്നീട് ഇന്നോളം ആ കുടുംബം അമിനെ തേടാത്ത, തിരയാത്ത ദിവസങ്ങളില്ല.

APPLY NOW FOR THE LATEST VACANCIES

ദൈവം കൂട്ടിച്ചേർക്കുന്ന ഒരു ദിവസം നമ്മൾ പരസ്പരം കാണുമെന്ന പ്രത്യാശയാണ് അമിന്റെ കുടുംബം ഇന്നും പങ്കുവയ്ക്കുന്നത്. എംവി ദാരാ എന്ന കപ്പലിലെ യാത്രക്കാരിൽ ഒരാളായിരുന്നു അമിൻ.

അമിൻ ആണെന്ന് അവകാശപ്പെട്ട് എത്തുന്നവരുടെ ഡിഎൻഎ പരിശോധനയ്ക്കു പോലും തയാറായാണ് കുടുംബം ഇന്നും കഴിയുന്നത്. സമൂഹ മാധ്യമങ്ങളിലടക്കം അമിനു വേണ്ടിയുള്ള അന്വേഷണം കുടുംബം ഇപ്പോഴും തുടരുന്നു.

തട്ടിപ്പുകാരെ ഭയമുള്ളതിനാൽ കുടുംബത്തിന്റെ വിവരങ്ങൾ പുറത്തു വിടാൻ ബന്ധപ്പെട്ടവർക്കു താൽപര്യമില്ല. കപ്പൽ അപകടം നടക്കുമ്പോൾ ഒരാൾ അമിനെ എടുത്തു ലൈഫ് ബോട്ടിൽ ഒരു സ്ത്രീക്കു കൈമാറിയതിനു വരെ തെളിവുണ്ട്. കുട്ടിയുടെ പേരും ദുബായിലാണ് സ്വദേശമെന്നും ആ സ്ത്രീക്കു പറഞ്ഞു കൊടുത്തു. പിന്നീട് ഒരു വിവരവുമില്ല. ഇന്ന് സമൂഹ മാധ്യമത്തിൽ ഫൈൻഡ് അമിൻ എന്ന പേരിൽ പേജ് നിലവിലുണ്ട്. അതിൽ വരുന്ന ഓരോ സന്ദേശത്തിലും യഥാർഥ അമിന്റെ സാന്നിധ്യം തിരയുകയാണ് കുടുംബം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പൊതുസ്ഥലങ്ങളിൽ പാട്ടുവയ്‌ക്കുന്നതിന് ഇനി പണം എണ്ണിക്കൊടുക്കണം,പുതിയ നിയമവുമായി യുഎഇ

541824

അബുദാബി: പൊതുസ്ഥലങ്ങളിൽ വാണിജ്യാവശ്യങ്ങൾക്കായുള്ള പരിപാടികളിൽ പാട്ട് വെയ്‌ക്കുന്നതിന് ഇനി പണം നൽകണം. യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയമാണ് പുതിയ നിർണായക ഉത്തരവ് പുറത്തിറക്കിയത്. വാണിജ്യ ആവശ്യങ്ങൾക്കായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പാട്ടുവയ്‌ക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ മുതലാണ് പുതിയ ഫീസ് അടയ്‌ക്കേണ്ടി വരിക. എമിറേറ്റ്സ് മ്യൂസിക് റൈറ്റ്സ് അസോസിയേഷൻ , മ്യൂസിക് നേഷൻ എന്നീ രണ്ട് സംഘടനകളാണ് ഫീസ് വാങ്ങുക. സംഗീത സംവിധായകർ, ഗാനരചയിതാക്കൾ, പാട്ടുകാർ, വാദ്യോപകരണക്കാർ, നിർമ്മാതാക്കൾ തുടങ്ങി സംഗീത നിർമ്മാണവുമായി ബന്ധപ്പെട്ടവരുടെ കാര്യങ്ങൾ രാജ്യത്ത്‌ തീരുമാനിക്കുക ഈ സംഘടനകളാണ്. തദ്ദേശീയ ഗാനങ്ങളുടെ കോപ്പിറൈറ്റ് സംരക്ഷിക്കാനുമാണ് ഈ നീക്കം.


ഇതുപ്രകാരം റെസ്റ്റോറന്റുകൾ, കഫേകൾ, ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, ഫിറ്റ്നസ് സെന്ററുകൾ, വിമാനങ്ങൾ, റേഡിയോ സ്റ്റേഷനുകൾ, ടെലിവിഷൻ ചാനലുകൾ, സംഗീതപരിപാടികൾ അത്തരം ചടങ്ങുകൾ എന്നിവ സംഘടിപ്പിക്കുന്നവർ ഫീസടക്കേണ്ടി വരും. വിദ്യാഭ്യാസ, അക്കാദമിക സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ദേശീയപരിപാടികൾ, വ്യക്തിപരമോ വ്യവസായപരമല്ലാത്തതോ ആയ പരിപാടികൾ എന്നിവയ്‌ക്ക് പഴയതുപോലെ പാട്ട് വയ്ക്കാം. ഓരോ മേഖലകളിലും നൽകേണ്ട ഫീസ് ഘടന പിന്നീട് തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *