
അബൂദബി: യു.എ.ഇയുടെ ചില ഭാഗങ്ങളില്‍ അസ്ഥിര കാലാവസ്ഥ തുടരുന്നതിനാല്‍ ദുബൈയില്‍ ഇന്ന് കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍.സി.എം) പ്രവചിച്ചു. രാജ്യത്തെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.
APPLY NOW FOR THE LATEST VACANCIES
രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ഉച്ചകഴിഞ്ഞ് സംവഹന മേഘങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അതിന്റെ ഫലമായി മഴ പെയ്യാന്‍ സാധ്യതയുണ്ട്. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. തെക്കുകിഴക്ക് നിന്ന് വടക്കുകിഴക്ക് ദിശയില്‍ മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും. ചില സമയങ്ങളില്‍ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ എത്തും.
ദുബൈ, അബൂദബി, ഷാര്‍ജ എന്നീ പ്രധാന നഗരങ്ങളില്‍ ഉയര്‍ന്ന താപനില യഥാക്രമം 45, 45, 44 ഡിഗ്രി സെല്‍ഷ്യസ് പ്രതീക്ഷിക്കുന്നു. കുറഞ്ഞ താപനില 33, 35, 34 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെആയിരിക്കും.
ദുബൈയില്‍ ഹ്യുമിഡിറ്റി 20 ശതമാനം മുതല്‍ 65 ശതമാനം വരെയും അബൂദബിയില്‍ 15 ശതമാനം മുതല്‍ 60 ശതമാനം വരെയും ഷാര്‍ജയില്‍ 20 ശതമാനം മുതല്‍ 55 ശതമാനം വരെയും ആയിരിക്കും. അറേബ്യന്‍ ഗള്‍ഫും ഒമാന്‍ കടലും താരതമ്യേന ശാന്തമായിരിക്കും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പൊതുസ്ഥലങ്ങളിൽ പാട്ടുവയ്‌ക്കുന്നതിന് ഇനി പണം എണ്ണിക്കൊടുക്കണം,പുതിയ നിയമവുമായി യുഎഇ
UAE August 12, 2026

അബുദാബി: പൊതുസ്ഥലങ്ങളിൽ വാണിജ്യാവശ്യങ്ങൾക്കായുള്ള പരിപാടികളിൽ പാട്ട് വെയ്‌ക്കുന്നതിന് ഇനി പണം നൽകണം. യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയമാണ് പുതിയ നിർണായക ഉത്തരവ് പുറത്തിറക്കിയത്. വാണിജ്യ ആവശ്യങ്ങൾക്കായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പാട്ടുവയ്‌ക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ മുതലാണ് പുതിയ ഫീസ് അടയ്‌ക്കേണ്ടി വരിക. എമിറേറ്റ്സ് മ്യൂസിക് റൈറ്റ്സ് അസോസിയേഷൻ , മ്യൂസിക് നേഷൻ എന്നീ രണ്ട് സംഘടനകളാണ് ഫീസ് വാങ്ങുക. സംഗീത സംവിധായകർ, ഗാനരചയിതാക്കൾ, പാട്ടുകാർ, വാദ്യോപകരണക്കാർ, നിർമ്മാതാക്കൾ തുടങ്ങി സംഗീത നിർമ്മാണവുമായി ബന്ധപ്പെട്ടവരുടെ കാര്യങ്ങൾ രാജ്യത്ത് തീരുമാനിക്കുക ഈ സംഘടനകളാണ്. തദ്ദേശീയ ഗാനങ്ങളുടെ കോപ്പിറൈറ്റ് സംരക്ഷിക്കാനുമാണ് ഈ നീക്കം.
ഇതുപ്രകാരം റെസ്റ്റോറന്റുകൾ, കഫേകൾ, ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, ഫിറ്റ്നസ് സെന്ററുകൾ, വിമാനങ്ങൾ, റേഡിയോ സ്റ്റേഷനുകൾ, ടെലിവിഷൻ ചാനലുകൾ, സംഗീതപരിപാടികൾ അത്തരം ചടങ്ങുകൾ എന്നിവ സംഘടിപ്പിക്കുന്നവർ ഫീസടക്കേണ്ടി വരും. വിദ്യാഭ്യാസ, അക്കാദമിക സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ദേശീയപരിപാടികൾ, വ്യക്തിപരമോ വ്യവസായപരമല്ലാത്തതോ ആയ പരിപാടികൾ എന്നിവയ്‌ക്ക് പഴയതുപോലെ പാട്ട് വയ്ക്കാം. ഓരോ മേഖലകളിലും നൽകേണ്ട ഫീസ് ഘടന പിന്നീട് തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.