Summer Food Poisoning പൊള്ളുന്ന ചൂടാണ് ; ഖത്തറിൽ ഈ രോ​ഗം 40 ശതാമാനത്തിലധികം കൂടി, ധാരാളം വെള്ളം കുടിക്കണമെന്ന് ആരോ​ഗ്യ വിദഗ്ധർ

uae heat

Summer Food Poisoning വേനൽക്കാലത്ത് ഉയർന്ന താപനില കാരണം ഭക്ഷണം വേഗത്തിൽ കേടാകാനുള്ള സാധ്യത വർധിക്കുന്നതിനാൽ ഭക്ഷ്യവിഷബാധയും ഗ്യാസ്ട്രോഎന്റൈറ്റിസ് (ആമാശയ-കുടൽ അണുബാധ) കേസുകളും വർധിക്കുന്നതായി ഡോക്ടർമാരും പോഷകാഹാര വിദഗ്ധരും മുന്നറിയിപ്പ് നൽകി. ഭക്ഷണം ശരിയായ രീതിയിൽ സംഭരിക്കാതിരിക്കുകയോ സുരക്ഷിതമല്ലാത്ത രീതിയിൽ കൊണ്ടുപോകുകയോ ചെയ്യുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് പ്രധാന കാരണമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

അടിയന്തര ചികിത്സാ വിഭാഗങ്ങളിൽ നടത്തിയ വിലയിരുത്തലിൽ, മറ്റ് മാസങ്ങളെ അപേക്ഷിച്ച് വേനൽക്കാലത്ത് ഗ്യാസ്ട്രോഎന്റൈറ്റിസ് കേസുകൾ 30 മുതൽ 40 ശതമാനം വരെ വർധിച്ചതായി കണ്ടെത്തി. മൊത്തം എമർജൻസി കേസുകളിൽ 55 മുതൽ 60 ശതമാനം വരെ ഇത്തരം രോഗങ്ങളുമായി ബന്ധപ്പെട്ടതാണെന്നും വിദഗ്ധർ പറയുന്നു.

എമർജൻസി മെഡിസിൻ വിദഗ്ധനായ ഡോ. താരെക് ഫൗഡിന്റെ അഭിപ്രായത്തിൽ, ഉയർന്ന ചൂട് കാരണം പ്രത്യേകിച്ച് മയോണൈസ്, ക്രീം സോസ്, അസംസ്കൃത ഭക്ഷണങ്ങൾ എന്നിവ എളുപ്പത്തിൽ കേടാകാൻ സാധ്യതയുണ്ട്. ഇവ തെറ്റായ രീതിയിൽ സൂക്ഷിക്കുകയോ ദീർഘനേരം ചൂടിൽ വെക്കുകയോ ചെയ്താൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.

ഗ്യാസ്ട്രോഎന്റൈറ്റിസ് ബാധിച്ചാൽ ശരീരത്തിൽ നിന്ന് വെള്ളവും ലവണങ്ങളും ധാതുക്കളും നഷ്ടപ്പെടുന്നതിനാൽ നിർജ്ജലീകരണം ഉണ്ടാകാം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുള്ളവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു

വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണമാണ് കൂടുതൽ സുരക്ഷിതം

ചികിത്സാ പോഷകാഹാര വിദഗ്ധയായ ഡോ. ഐഷ സഖർ പറയുന്നതനുസരിച്ച്, ഭക്ഷ്യവിഷബാധയുടെ ഭൂരിഭാഗം സംഭവങ്ങളും ഭക്ഷണം തെറ്റായ രീതിയിൽ സംഭരിക്കുകയോ കൊണ്ടുപോകുകയോ ചെയ്യുന്നതാണ് കാരണം. മത്സ്യം, കടൽവിഭവങ്ങൾ, മുട്ട, പാൽ എന്നിവ പോലുള്ള ഭക്ഷണങ്ങൾ ചൂടുകാലത്ത് വളരെ വേഗത്തിൽ കേടാകാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ശ്രദ്ധ വേണം.

വീട്ടിൽ പാചകം ചെയ്ത ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും സുരക്ഷിതമെന്നും പുറത്തുനിന്ന് ഭക്ഷണം വാങ്ങുമ്പോൾ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്ന വിശ്വസനീയമായ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കണമെന്നും അവർ ഉപദേശിച്ചു.

ഭക്ഷണം കേടായതിന്റെ ലക്ഷണങ്ങൾ ശ്രദ്ധിക്കണം

ഭക്ഷണത്തിന്റെ മണം, രുചി, നിറം, ഘടന എന്നിവയിൽ മാറ്റം വരിക, പൂപ്പൽ കാണുക തുടങ്ങിയവ ഭക്ഷണം കേടായതിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള ഭക്ഷണം ഒരിക്കലും ഉപയോഗിക്കരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ഡെലിവറി ഭക്ഷണം സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്ലിനിക്കൽ പോഷകാഹാര വിദഗ്ധർ പറയുന്നതനുസരിച്ച്, ഡെലിവറി ചെയ്യുന്ന ഭക്ഷണം സുരക്ഷിതമായ താപനിലയിൽ എത്തിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. തണുത്ത ഭക്ഷണം ദീർഘനേരം പുറത്തുവെക്കരുത്. ചൂടുള്ള ഭക്ഷണവും രണ്ട് മണിക്കൂറിലധികം പുറത്തുവെക്കുന്നത് ഒഴിവാക്കണം.

ഭക്ഷണം ലഭിച്ച ഉടൻ തന്നെ കഴിക്കുകയോ അല്ലെങ്കിൽ ഉടൻ ഫ്രിഡ്ജിൽ സൂക്ഷിക്കുകയോ ചെയ്യണം. പ്രത്യേകിച്ച് മയോണൈസ്, വെളുത്തുള്ളി പേസ്റ്റ്, ക്രീം സോസ്, ഫ്രഷ് സലാഡുകൾ എന്നിവ അടങ്ങിയ വിഭവങ്ങൾ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

ഭക്ഷ്യസുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തം

ഭക്ഷ്യസുരക്ഷ റസ്റ്റോറന്റിന്റെയും ഡെലിവറി കമ്പനിയുടെയും ഉപഭോക്താവിന്റെയും സംയുക്ത ഉത്തരവാദിത്തമാണെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. റസ്റ്റോറന്റുകൾ സുരക്ഷിതമായി ഭക്ഷണം തയ്യാറാക്കുകയും സൂക്ഷിക്കുകയും വേണം. ഡെലിവറി കമ്പനികൾ ഇൻസുലേറ്റഡ് ബാഗുകൾ ഉപയോഗിച്ച് വേഗത്തിൽ ഭക്ഷണം എത്തിക്കണം. ഉപഭോക്താക്കൾ ഭക്ഷണം ലഭിച്ച ഉടൻ പരിശോധിച്ച് മണമോ നിറമോ ഘടനയിലോ മാറ്റമുണ്ടെങ്കിൽ അത് ഉപയോഗിക്കരുത്.

വേനൽക്കാലത്ത് ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ വീട്ടിൽ പാചകം ചെയ്ത ഭക്ഷണത്തിന് മുൻഗണന നൽകുകയും ഭക്ഷ്യസുരക്ഷാ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യണമെന്ന് ഡോക്ടർമാരും പോഷകാഹാര വിദഗ്ധരും നിർദേശിച്ചു.

സംരക്ഷിത-ജൈവ കൃഷി രീതികള്‍ വ്യാപകമാക്കി കാര്‍ഷിക രംഗത്ത് ഖത്തറിന്റെ കുതിപ്പ്

Qatar Merlin Staff Editor — July 22, 2026 · 0 Comment

Agriculture 1

Qatar’s leap in the agricultural sector ദോഹ: രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും സുസ്ഥിര കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തീവ്രശ്രമങ്ങളുടെ ഭാഗമായി സംരക്ഷിത കൃഷി വ്യാപകമായി വികസിപ്പിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 2025-ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, തുറസ്സായ 6.54 ലക്ഷം ചതുരശ്ര മീറ്റര്‍ (654 ഡോനം) തുറസ്സായ ഇടം സംരക്ഷിത കൃഷിയിടങ്ങളാക്കി മാറ്റി. കൂടാതെ, കീടങ്ങളുടെ ശല്യം തടയുന്നതിനായി കര്‍ഷകര്‍ക്ക് 1,864 ഇന്‍സെക്റ്റ് പ്രൂഫ് നെറ്റ് ഹൗസുകളും വിതരണം ചെയ്തു.

പരിസ്ഥിതി സൗഹൃദ -ആധുനിക കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംരക്ഷിത കൃഷി വര്‍ധിപ്പിക്കുകയും ജൈവ കൃഷിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തു. ജൈവകൃഷി വിസ്തൃതി 813 ഡോനം (8.13 ലക്ഷം ചതുരശ്ര മീറ്റര്‍) ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പരിസ്ഥിതി സൗഹൃദ കൃഷിയും ഉയര്‍ന്ന ഗുണനിലവാരമുള്ള കാര്‍ഷിക ഉല്‍പന്നങ്ങളും ലക്ഷ്യമിട്ടാണ് ഈ വികസനം. കര്‍ഷകരെ പിന്തുണക്കുന്നതിനായി കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ 2,03,600 വിത്ത് പാക്കറ്റുകള്‍, 21,421 കാര്‍ഷിക ഉപകരണങ്ങള്‍, 10,176 യൂണിറ്റ് വളം, 9,780 തൈകള്‍ എന്നിവയും വിതരണം ചെയ്തു.

ഡിജിറ്റല്‍ സേവനങ്ങളിലും ശ്രദ്ധേയമായ പുരോഗതിയാണ് രേഖപ്പെടുത്തിയത്. കാര്‍ഷിക ലൈസന്‍സിങ് സംവിധാനത്തിലൂടെ 83,145 അപേക്ഷകള്‍ ലഭിച്ചപ്പോള്‍, അതില്‍ 82,151 അപേക്ഷകള്‍ പൂര്‍ത്തിയാക്കി. കാര്‍ഷിക പെര്‍മിറ്റ് സംവിധാനത്തിലൂടെ 63,936 അപേക്ഷകള്‍ സ്വീകരിക്കുകയും 25,537 പെര്‍മിറ്റുകള്‍ അനുവദിക്കുകയും ചെയ്തു. ആകെ 5.76 ലക്ഷത്തിലധികം ഡിജിറ്റല്‍ ഇടപാടുകള്‍ കാര്‍ഷിക പെര്‍മിറ്റ് സംവിധാനത്തിലൂടെ പൂര്‍ത്തിയാക്കി. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു

പശ്ചിമേഷ്യന്‍ സംഘര്‍ഷം: മധ്യസ്ഥ ശ്രമങ്ങള്‍ സജീവമാക്കി ഖത്തര്‍

Qatar Merlin Staff Editor — July 22, 2026 · 0 Comment

QATAR 55

West Asia conflict Qatar steps up mediation efforts ദോഹ: യു.എസ് – ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ മേഖലയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി ഖത്തര്‍. മേഖലയിലെ പിരിമുറുക്കങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം ആല്‍ഥാനി, സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ഫോണില്‍ ആശയവിനിമയം നടത്തി.

മേഖലയിലെ ഏറ്റവും പുതിയ സുരക്ഷാ സാഹചര്യങ്ങളും സംഘര്‍ഷം ഒഴിവാക്കാനുള്ള നയതന്ത്ര സാധ്യതകളും ചര്‍ച്ചയില്‍ പ്രധാന വിഷയമായി. സമാധാനം ഉറപ്പാക്കാന്‍ പരസ്പര ഏകോപനവും നയതന്ത്ര ഇടപെടലുകളും ശക്തമാക്കേണ്ടതുണ്ടെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല അല്‍ സൗദുമായി നടത്തിയ ചര്‍ച്ചയില്‍, യു.എസും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളും പ്രതിജ്ഞാബദ്ധരാകണമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൂടാതെ, മേഖലയുടെ സുരക്ഷയ്ക്കും നയതന്ത്ര നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള തടസ്സമില്ലാത്ത സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു

ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കാന്‍ ഖത്തറി റഫറിയും

Qatar Merlin Staff Editor — July 18, 2026 · 0 Comment

Khamees Al Marri

Fifa world cup 2026 Qatari referee to officiate world cup final as well ദോഹ: ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍ മത്സരം നിയന്ത്രിക്കാന്‍ ഖത്തറി റഫറിയായ ഖമീസ് അല്‍ മര്‍റി. ഞായറാഴ്ച ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിലാണ്, ഖമീസ് അല്‍ മര്‍റി സപ്പോര്‍ട്ട് വീഡിയോ അസിസ്റ്റന്റ് റഫറിയായി പ്രവര്‍ത്തിക്കുക. ജര്‍മ്മനിയുടെ ബാസ്റ്റ്യന്‍ ഡാങ്കെര്‍ട്ട്, കൊളംബിയയുടെ നിക്കോളാസ് ഗാലോ എന്നിവര്‍ക്കൊപ്പമാകും അല്‍ മര്‍റി പ്രവര്‍ത്തിക്കുക.

സ്ലോവേനിയയില്‍ നിന്നുള്ള സ്ലാവ്‌കോ വിന്‍സിച്ച് ആണ് ഫൈനല്‍ മത്സരം നിയന്ത്രിക്കുന്ന പ്രധാന റഫറി. നേരത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലും, യൂറോ 2024-ല്‍
ഫ്രാന്‍സും സ്‌പെയിനും തമ്മിലുള്ള സെമിഫൈനലും നിയന്ത്രിച്ചത് വിന്‍സിച്ച് ആയിരുന്നു. സ്ലോവേനിയക്കാരായ തോമസ് ക്ലാന്‍ക്‌നിക്, ആന്‍ഡ്രാസ് കൊവാസിച്ച് എന്നിവര്‍ അസിസ്റ്റന്റ് റഫറിമാരാണ്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച റഫറിമാരെയാണ് ഫിഫ ഫൈനല്‍ മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.  ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു

തടവുകാരുടെ ഉല്‍പന്നങ്ങള്‍ ഇനി ‘സൂം’ ആപ്പിലൂടെ വാങ്ങാം

Qatar Merlin Staff Editor — July 18, 2026 · 0 Comment

sooum app

prisoner’s products can now be purchased through the Soum app ദോഹ: ഖത്തറിലെ തടവുകാര്‍ നിര്‍മിക്കുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ ഇനി പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി വാങ്ങാം.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പീനല്‍ ആന്‍ഡ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ആണ് പദ്ധതി പ്രഖ്യാപിച്ചത്. പൊതുജനങ്ങള്‍ക്ക് ‘സൂം’ (Soum) എന്ന ഓണ്‍ലൈന്‍ ആപ്പിലൂടെ ജൂലൈ 19 ഞായറാഴ്ച മുതല്‍ ഈ ഉല്‍പന്നങ്ങള്‍ വില്‍പ്പനക്കായി ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

തടവുകാരുടെ പുനരധിവാസവും അവരുടെ സര്‍ഗ്ഗാത്മക ശേഷിയെ പ്രോത്സാഹിപ്പിക്കുന്നതുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു

മാമ്പഴ പ്രേമികളാൽ നിറഞ്ഞ് സൂ​ഖ് വാ​ഖി​ഫി​ലെ പ്ര​ദ​ർ​ശ​ന​-വി​പ​ണ​ന മേ​ള​

Qatar Drisya Staff Editor — July 18, 2026 · 0 Comment

images 5

Souq Waqif Mango Festival Draws Large Crowds of Mango Lovers ദോ​ഹ: ഖ​ത്ത​റി​ലെ മാ​മ്പ​ഴ പ്രേ​മി​ക​ളെ സ്വീ​ക​രി​ച്ച് സൂ​ഖ് വാ​ഖി​ഫി​ൽ തു​ട​രു​ന്ന മൂ​ന്നാ​മ​ത് പാ​കി​സ്താ​നി മാ​മ്പ​ഴ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന മേ​ള​യും ജൂലൈ 20 വ​രെ തു​ട​രും. സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കും ജ​ന​പ്രീ​തി​യും ക​ണ​ക്കി​ലെ​ടു​ത്ത് മേ​ള ര​ണ്ട് ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ മേ​ള​യി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച 9,000-ത്തോ​ളം സ​ന്ദ​ർ​ശ​ക​രാ​ണ് മേ​ള​യി​ൽ എ​ത്തി​യ​ത്.

ഏ​ക​ദേ​ശം 20,665 കി​ലോ മാ​മ്പ​ഴ​വും അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​ണ് വി​റ്റ​ഴി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഖ​ത്ത​റി​ലെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ വ​ലി​യൊ​രു ജ​ന​സ​ഞ്ച​യം മേ​ള​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. പാ​കി​സ്താ​നി​ൽ നി​ന്നെ​ത്തി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന​തും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ മാ​മ്പ​ഴ​ങ്ങ​ളും അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മേ​ള​യി​ലെ​ത്തി നേ​രി​ട്ട് വാ​ങ്ങാം.

പാകിസ്താനിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രത്യേകമായി ഇറക്കുമതി ചെയ്ത ചൗൻസ, അന്വർ ററ്റോൾ, സിന്ധ്രി, ദുസ്സേഹ്രി ഉൾപ്പെടെയുള്ള പ്രശസ്ത മാമ്പഴ ഇനങ്ങളാണ് മേളയിലുള്ളത്. എല്ലാ ദിവസവും വൈകിട്ട് 4 മുതൽ രാത്രി 10 വരെയാണ്പ്ര ദർശനം. മാമ്പഴ ജ്യൂസുകൾ, ഐസ്‌ക്രീമുകൾ, മധുരപലഹാരങ്ങൾ, പരമ്പരാഗത മാമ്പഴ വിഭവങ്ങൾ തുടങ്ങി കുടുംബസമേതം ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം നടന്ന രണ്ടാം പതിപ്പിൽ 60-ലധികം ഖത്തർ കമ്പനികളും, 10-ലധികം പാകിസ്താനി മാമ്പഴ കയറ്റുമതിക്കാരും, 25-ലധികം റെസ്റ്റോറന്റുകളും ഭക്ഷണശാലകളും പങ്കെടുത്തു. മാമ്പഴം ഉപയോഗിച്ച് തയ്യാറാക്കിയ നൂതന വിഭവങ്ങളും പരമ്പരാഗത മധുരപലഹാരങ്ങളും ഉൾപ്പെടുത്തിയ മേളയ്ക്ക് സന്ദർശകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു

Qatar Government Faces Criticism Over Waqf Board Position വ​ഖ​ഫ് ബോ​ർ​‍ഡ് വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് ആ​ശ​ങ്കാ​ജ​നകം- ഐ.​എം.​സി.​സി ഖ​ത്ത​ർ

Qatar Drisya Staff Editor — July 18, 2026 · 0 Comment

IMG 2974

Government Faces Criticism Over Waqf Board Position ദോ​ഹ: വ​ഖ​ഫ് ബോ​ർ​ഡി​ന് മേ​ലു​ള്ള ഹൈ​കോ​ട​തി നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ട് ആ​ശ​ങ്കാ​ജ​ന​ക​വും നി​രാ​ശായുള്ളതുമാണെ​ന്ന് ഐ.​എം.​സി.​സി ഖ​ത്ത​ർ. വ​ഖ​ഫ് സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​യം​ഭ​ര​ണ​വും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. മ​ത​ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് പ​ക​രം, അ​വ​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള നി​ല​പാ​ട് സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ സ്വീ​ക​രി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

വ​ഖ​ഫ് സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​യം​ഭ​ര​ണ​ത്തെ​യും നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളെ​യും ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ഏ​തൊ​രു ന​ട​പ​ടി​യും പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഭ​ര​ണ​ഘ​ട​ന​യു​ടെ മ​ത​നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ളും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കേ​ണ്ട ബാ​ധ്യ​ത സ​ർ​ക്കാ​റി​നു​ണ്ടെന്നും ഐ.​എം.​സി.​സി ഖ​ത്ത​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ്യി​ദ് മു​ഹ്സി​ൻ ബാ​ഫ​ഖി ആ​വ​ശ്യ​പ്പെ​ട്ടു.

വ​ഖ​ഫ് ബോ​ര്‍​ഡി​നെ സം​ബ​ന്ധി​ച്ച് കേ​ര​ള ഹൈ​കോ​ട​തി​യി​ല്‍ നാ​ല് കേ​സു​ക​ളാ​ണ് ഉള്ള​ത്. ഷി​യാ​സ​മു​ദാ​യം ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​യെ വ​ച്ചി​ട്ടി​ല്ലെ​ന്ന കേ​സ്, ബോ​റാ സ​മു​ദാ​യം ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളെ വച്ചി​ട്ടി​ല്ലെ​ന്ന കേ​സ്, മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​യ​മ​ങ്ങ​ളും പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും സാ​ങ്കേ​തി​ക​മാ​യി ബോ​ര്‍​ഡി​ന്‍റെ രൂ​പീ​ക​ര​ണം ന​ട​ന്നി​ട്ടി​ല്ലെ​ന്നു​മു​ള്ള കേ​സ്, അ​മു​സ്‌ലിം പ്ര​തി​നി​ധി​ക​ളെ വെ​ച്ചി​ട്ടി​ല്ലെ​ന്ന കേ​സ്. ഇ​തെ​ല്ലാം ഒ​ന്നി​ച്ചാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​തി​ല്‍ വ​ഖ​ഫ് ബോ​ര്‍​ഡി​ന്‍റെ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ പ​രി​ശോ​ധി​ക്കാ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​തെന്ന് മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം അറിയിച്ചു. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു

Related Posts

Leave a Reply

Your email address will not be published. Required fields are marked *