
prisoner’s products can now be purchased through the Soum app ദോഹ: ഖത്തറിലെ തടവുകാര്‍ നിര്‍മിക്കുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ ഇനി പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി വാങ്ങാം.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പീനല്‍ ആന്‍ഡ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ആണ് പദ്ധതി പ്രഖ്യാപിച്ചത്. പൊതുജനങ്ങള്‍ക്ക് ‘സൂം’ (Soum) എന്ന ഓണ്‍ലൈന്‍ ആപ്പിലൂടെ ജൂലൈ 19 ഞായറാഴ്ച മുതല്‍ ഈ ഉല്‍പന്നങ്ങള്‍ വില്‍പ്പനക്കായി ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
തടവുകാരുടെ പുനരധിവാസവും അവരുടെ സര്‍ഗ്ഗാത്മക ശേഷിയെ പ്രോത്സാഹിപ്പിക്കുന്നതുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു
മാമ്പഴ പ്രേമികളാൽ നിറഞ്ഞ് സൂഖ് വാഖിഫിലെ പ്രദർശന-വിപണന മേള
Qatar Drisya Staff Editor — July 18, 2026 · 0 Comment

Souq Waqif Mango Festival Draws Large Crowds of Mango Lovers ദോഹ: ഖത്തറിലെ മാമ്പഴ പ്രേമികളെ സ്വീകരിച്ച് സൂഖ് വാഖിഫിൽ തുടരുന്ന മൂന്നാമത് പാകിസ്താനി മാമ്പഴ പ്രദർശനവും വിപണന മേളയും ജൂലൈ 20 വരെ തുടരും. സന്ദർശകരുടെ തിരക്കും ജനപ്രീതിയും കണക്കിലെടുത്ത് മേള രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയതായി സംഘാടകർ അറിയിച്ചു. കഴിഞ്ഞദിവസങ്ങളിൽ മേളയിൽ വൻ ജനപങ്കാളിത്തമാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച 9,000-ത്തോളം സന്ദർശകരാണ് മേളയിൽ എത്തിയത്.
ഏകദേശം 20,665 കിലോ മാമ്പഴവും അനുബന്ധ ഉൽപന്നങ്ങളുമാണ് വിറ്റഴിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഖത്തറിലെ സ്വദേശികളും വിദേശികളും ഉൾപ്പെടെ വലിയൊരു ജനസഞ്ചയം മേളയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. പാകിസ്താനിൽ നിന്നെത്തിച്ച വൈവിധ്യമാർന്നതും ഗുണമേന്മയുള്ളതുമായ മാമ്പഴങ്ങളും അനുബന്ധ ഉൽപന്നങ്ങളും ഉപഭോക്താക്കൾക്ക് മേളയിലെത്തി നേരിട്ട് വാങ്ങാം.
പാകിസ്താനിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രത്യേകമായി ഇറക്കുമതി ചെയ്ത ചൗൻസ, അന്വർ ററ്റോൾ, സിന്ധ്രി, ദുസ്സേഹ്രി ഉൾപ്പെടെയുള്ള പ്രശസ്ത മാമ്പഴ ഇനങ്ങളാണ് മേളയിലുള്ളത്. എല്ലാ ദിവസവും വൈകിട്ട് 4 മുതൽ രാത്രി 10 വരെയാണ്പ്ര ദർശനം. മാമ്പഴ ജ്യൂസുകൾ, ഐസ്‌ക്രീമുകൾ, മധുരപലഹാരങ്ങൾ, പരമ്പരാഗത മാമ്പഴ വിഭവങ്ങൾ തുടങ്ങി കുടുംബസമേതം ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം നടന്ന രണ്ടാം പതിപ്പിൽ 60-ലധികം ഖത്തർ കമ്പനികളും, 10-ലധികം പാകിസ്താനി മാമ്പഴ കയറ്റുമതിക്കാരും, 25-ലധികം റെസ്റ്റോറന്റുകളും ഭക്ഷണശാലകളും പങ്കെടുത്തു. മാമ്പഴം ഉപയോഗിച്ച് തയ്യാറാക്കിയ നൂതന വിഭവങ്ങളും പരമ്പരാഗത മധുരപലഹാരങ്ങളും ഉൾപ്പെടുത്തിയ മേളയ്ക്ക് സന്ദർശകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു
Qatar Government Faces Criticism Over Waqf Board Position വഖഫ് ബോർഡ് വിഷയത്തിൽ സർക്കാർ നിലപാട് ആശങ്കാജനകം- ഐ.എം.സി.സി ഖത്തർ
Qatar Drisya Staff Editor — July 18, 2026 · 0 Comment

Government Faces Criticism Over Waqf Board Position ദോഹ: വഖഫ് ബോർഡിന് മേലുള്ള ഹൈകോടതി നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരള സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട് ആശങ്കാജനകവും നിരാശായുള്ളതുമാണെന്ന് ഐ.എം.സി.സി ഖത്തർ. വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണവും ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. മതന്യൂനപക്ഷ സ്ഥാപനങ്ങളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പകരം, അവയെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള നിലപാട് സർക്കാർ കോടതിയിൽ സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല.
വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തെയും നിയമപരമായ അവകാശങ്ങളെയും ദുർബലപ്പെടുത്തുന്ന ഏതൊരു നടപടിയും പുനഃപരിശോധിക്കണമെന്നും ഭരണഘടനയുടെ മതനിരപേക്ഷ മൂല്യങ്ങളും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനുണ്ടെന്നും ഐ.എം.സി.സി ഖത്തർ ജനറൽ സെക്രട്ടറി സയ്യിദ് മുഹ്സിൻ ബാഫഖി ആവശ്യപ്പെട്ടു.
വഖഫ് ബോര്‍ഡിനെ സംബന്ധിച്ച് കേരള ഹൈകോടതിയില്‍ നാല് കേസുകളാണ് ഉള്ളത്. ഷിയാസമുദായം തങ്ങളുടെ പ്രതിനിധിയെ വച്ചിട്ടില്ലെന്ന കേസ്, ബോറാ സമുദായം തങ്ങളുടെ പ്രതിനിധികളെ വച്ചിട്ടില്ലെന്ന കേസ്, മാനദണ്ഡങ്ങളും നിയമങ്ങളും പാലിച്ചിട്ടില്ലെന്നും സാങ്കേതികമായി ബോര്‍ഡിന്റെ രൂപീകരണം നടന്നിട്ടില്ലെന്നുമുള്ള കേസ്, അമുസ്ലിം പ്രതിനിധികളെ വെച്ചിട്ടില്ലെന്ന കേസ്. ഇതെല്ലാം ഒന്നിച്ചാണ് കോടതി പരിഗണിക്കുന്നത്. ഇതില്‍ വഖഫ് ബോര്‍ഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കാമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം അറിയിച്ചു. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു
Temperatures Set to Rise; Weather Department Urges Caution വാരാന്ത്യത്തിൽ ചൂട് വർധിക്കും; കരുതൽ വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Qatar Drisya Staff Editor — July 17, 2026 · 0 Comment

Temperatures Set to Rise; Weather Department Urges Caution ദോഹ: വാരാന്ത്യത്തിൽ ഖത്തറിൽ കടുത്ത ചൂടും ഉയർന്ന അന്തരീക്ഷ ഈർപ്പവും (ഹുമിഡിറ്റി) വർധിക്കാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
പുലർച്ചെ സമയങ്ങളിൽ ചിലയിടങ്ങളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ട്. രാവിലെ മൂടൽമഞ്ഞ് അനുഭവപ്പെടുമെങ്കിലും പകൽ സമയങ്ങളിൽ കടുത്ത ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കുമെന്ന് വിശദീകരിച്ചു.
വേനൽകാലത്തെ ഏറ്റവും ചൂടുള്ള കാലഘട്ടത്തിന് തുടക്കം കുറിച്ച് ഇന്നലെ അൽ ഹൻഅ നക്ഷത്രം ഉദിച്ചിരുന്നു. ഉയർന്ന താപനിലയും ഹുമിഡിറ്റിയും അനുഭവപ്പെടുന്ന ഈ സീസൺ 13 ദിവസം നീണ്ടുനിൽക്കും. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു
ഖത്തര്‍ മുന്‍ അമീറിന്റെ വിയോഗം; തിങ്കളാഴ്ച ഇന്ത്യയില്‍ ദേശീയ ദുഃഖാചരണം, പ്രഖ്യാപിച്ച് കേന്ദ്രം
Qatar Merlin Staff Editor — July 16, 2026 · 0 Comment

India national mourning Qatar amir Sheikh Hamad bin Khalifa ന്യൂഡല്‍ഹി: ഖത്തറിന്റെ മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ വേര്‍പാടില്‍ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ. അദ്ദേഹത്തോടുള്ള ആദരസൂചകമായി കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ചയാണ് ദേശീയ ദുഃഖാചരണമായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ദുഃഖാചരണം നടക്കുന്ന ദിവസം, പതിവായി ദേശീയ പതാക ഉയര്‍ത്തുന്ന എല്ലാ കെട്ടിടങ്ങളിലും ദേശീയ പതാക പാതി താഴ്ത്തിക്കെട്ടും, അന്നേ ദിവസം ഔദ്യോഗിക വിനോദ പരിപാടികള്‍ ഉണ്ടായിരിക്കുന്നതല്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ലമെന്ററി ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജ്ജുവും അനുശോചനം അറിയിച്ചതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഖത്തറിനെ വലിയ വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിച്ച ഒരു ദീര്‍ഘദര്‍ശി ആയ നേതാവായ ശെഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി ഇന്ത്യയുടെ യഥാര്‍ത്ഥ സുഹൃത്തായിരുന്നുന്നുവെന്നും പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചു. 1995 മുതല്‍ 2013 വരെ ഖത്തറിന്റെ ഭരണാധികാരിയായിരുന്നു ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു
അന്താരാഷ്ട്ര പ്രദർശനങ്ങളിൽ നിന്നും അവാർഡ് പരിപാടികളിൽ നിന്നും ഹമദ് വിമാനത്താവളം പിന്മാറുന്നു; മുൻഗണന സുരക്ഷയ്ക്ക്
Qatar Greeshma Staff Editor — March 18, 2026 · 0 Comment

Hamad International Airport ദോഹ: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ നിന്ന് താൽക്കാലികമായി പിന്മാറുന്നതായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
പ്രധാന വിവരങ്ങൾ:
- പിന്മാറ്റം: എല്ലാവിധ ബാഹ്യ പ്രദർശനങ്ങൾ, വിമാനത്താവള മേഖലയുമായി ബന്ധപ്പെട്ട ആഗോള സമ്മേളനങ്ങൾ, അവാർഡ് ദാന ചടങ്ങുകൾ എന്നിവയിൽ നിന്ന് വിമാനത്താവളം വിട്ടുനിൽക്കും.
- പ്രധാന പരിപാടികൾ: ലണ്ടനിൽ നടക്കാനിരിക്കുന്ന ‘പാസഞ്ചർ ടെർമിനൽ എക്സ്പോ & കോൺഫറൻസ് 2026’, ‘സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്സ് 2026’ എന്നിവയിൽ ഹമദ് വിമാനത്താവളം പങ്കെടുക്കില്ല.
- ലക്ഷ്യം: യാത്രക്കാർ, ജീവനക്കാർ, അവരുടെ കുടുംബങ്ങൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിലാണ് ഇപ്പോൾ വിമാനത്താവള അധികൃതർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകത്തെ മികച്ച വിമാനത്താവളത്തിനുള്ള അവാർഡ് പട്ടികയിൽ നിരന്തരം ഒന്നാമതെത്താറുള്ള ഹമദിന്റെ ഈ തീരുമാനം ശ്രദ്ധേയമാണ്.
നിലവിലെ സാഹചര്യത്തിൽ മാനസികാരോഗ്യം സംരക്ഷിക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം
Qatar Greeshma Staff Editor — March 17, 2026 · 0 Comment
Qatar MOI mental health guidelines ദോഹ: നിലവിലെ സാഹചര്യങ്ങളിൽ പൊതുജനങ്ങൾ മാനസികാരോഗ്യം സംരക്ഷിക്കണമെന്നും പരിഭ്രാന്തരാകാതെ കാര്യങ്ങളെ സമീപിക്കണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ചില സാഹചര്യങ്ങളിൽ വാർത്തകൾ പിന്തുടരുന്നത് വ്യക്തികളിൽ ആശങ്കയും ഉത്കണ്ഠയും വർദ്ധിപ്പിച്ചേക്കാം. അതിനാൽ, അമിതമായി വാർത്തകൾ നിരീക്ഷിക്കുന്നത് നിയന്ത്രിക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഫസ്റ്റ് ലഫ്റ്റനന്റ് അബ്ദുള്ള മുർസൽ അൽ ഷമ്മരി നിർദ്ദേശിച്ചു. ദൈനംദിന പ്രവൃത്തികളിൽ കൃത്യമായി ഏർപ്പെടുന്നതും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
കുടുംബങ്ങളുടെ പങ്ക് നിർണ്ണായകം
മാനസിക സ്ഥിരത നിലനിർത്തുന്നതിൽ കുടുംബങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. വീട്ടിൽ സംവാദങ്ങൾക്കും ആശ്വാസവാക്കുകൾക്കും മുൻഗണന നൽകുന്ന ശാന്തമായ അന്തരീക്ഷം ഒരുക്കണം. അനാവശ്യമായ പരിഭ്രാന്തിയും അതിശയോക്തി കലർന്ന സംസാരങ്ങളും ഒഴിവാക്കണം.
കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക കരുതൽ
കുട്ടികൾ കേൾക്കുന്നതോ കാണുന്നതോ ആയ കാര്യങ്ങൾ അവരെ വേഗത്തിൽ ബാധിച്ചേക്കാം എന്നതിനാൽ മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണം. കുട്ടികളുടെ മുന്നിൽ വെച്ച് പരിഭ്രമം പ്രകടിപ്പിക്കരുത്. കാര്യങ്ങൾ ലളിതമായും ആശ്വാസകരമായ ഭാഷയിലും അവർക്ക് വിശദീകരിച്ചു നൽകണം. കുട്ടികളിലും പ്രായമായവരിലും പ്രകടമാകുന്ന പെരുമാറ്റ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും ഏതൊരു പ്രശ്നത്തെയും കരുതലോടെയും വിവേകത്തോടെയും കൈകാര്യം ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു