Souq Waqif Mango Festival Draws Large Crowds of Mango Lovers മാമ്പഴ പ്രേമികളാൽ നിറഞ്ഞ് സൂ​ഖ് വാ​ഖി​ഫി​ലെ പ്ര​ദ​ർ​ശ​ന​-വി​പ​ണ​ന മേ​ള​

images 5

Souq Waqif Mango Festival Draws Large Crowds of Mango Lovers ദോ​ഹ: ഖ​ത്ത​റി​ലെ മാ​മ്പ​ഴ പ്രേ​മി​ക​ളെ സ്വീ​ക​രി​ച്ച് സൂ​ഖ് വാ​ഖി​ഫി​ൽ തു​ട​രു​ന്ന മൂ​ന്നാ​മ​ത് പാ​കി​സ്താ​നി മാ​മ്പ​ഴ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന മേ​ള​യും ജൂലൈ 20 വ​രെ തു​ട​രും. സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കും ജ​ന​പ്രീ​തി​യും ക​ണ​ക്കി​ലെ​ടു​ത്ത് മേ​ള ര​ണ്ട് ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ മേ​ള​യി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച 9,000-ത്തോ​ളം സ​ന്ദ​ർ​ശ​ക​രാ​ണ് മേ​ള​യി​ൽ എ​ത്തി​യ​ത്.

ഏ​ക​ദേ​ശം 20,665 കി​ലോ മാ​മ്പ​ഴ​വും അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​ണ് വി​റ്റ​ഴി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഖ​ത്ത​റി​ലെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ വ​ലി​യൊ​രു ജ​ന​സ​ഞ്ച​യം മേ​ള​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. പാ​കി​സ്താ​നി​ൽ നി​ന്നെ​ത്തി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന​തും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ മാ​മ്പ​ഴ​ങ്ങ​ളും അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മേ​ള​യി​ലെ​ത്തി നേ​രി​ട്ട് വാ​ങ്ങാം.

പാകിസ്താനിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രത്യേകമായി ഇറക്കുമതി ചെയ്ത ചൗൻസ, അന്വർ ററ്റോൾ, സിന്ധ്രി, ദുസ്സേഹ്രി ഉൾപ്പെടെയുള്ള പ്രശസ്ത മാമ്പഴ ഇനങ്ങളാണ് മേളയിലുള്ളത്. എല്ലാ ദിവസവും വൈകിട്ട് 4 മുതൽ രാത്രി 10 വരെയാണ്പ്ര ദർശനം. മാമ്പഴ ജ്യൂസുകൾ, ഐസ്‌ക്രീമുകൾ, മധുരപലഹാരങ്ങൾ, പരമ്പരാഗത മാമ്പഴ വിഭവങ്ങൾ തുടങ്ങി കുടുംബസമേതം ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം നടന്ന രണ്ടാം പതിപ്പിൽ 60-ലധികം ഖത്തർ കമ്പനികളും, 10-ലധികം പാകിസ്താനി മാമ്പഴ കയറ്റുമതിക്കാരും, 25-ലധികം റെസ്റ്റോറന്റുകളും ഭക്ഷണശാലകളും പങ്കെടുത്തു. മാമ്പഴം ഉപയോഗിച്ച് തയ്യാറാക്കിയ നൂതന വിഭവങ്ങളും പരമ്പരാഗത മധുരപലഹാരങ്ങളും ഉൾപ്പെടുത്തിയ മേളയ്ക്ക് സന്ദർശകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Qatar Government Faces Criticism Over Waqf Board Position വ​ഖ​ഫ് ബോ​ർ​‍ഡ് വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് ആ​ശ​ങ്കാ​ജ​നകം- ഐ.​എം.​സി.​സി ഖ​ത്ത​ർ

Qatar Drisya Staff Editor — July 18, 2026 · 0 Comment

IMG 2974

Government Faces Criticism Over Waqf Board Position ദോ​ഹ: വ​ഖ​ഫ് ബോ​ർ​ഡി​ന് മേ​ലു​ള്ള ഹൈ​കോ​ട​തി നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ട് ആ​ശ​ങ്കാ​ജ​ന​ക​വും നി​രാ​ശായുള്ളതുമാണെ​ന്ന് ഐ.​എം.​സി.​സി ഖ​ത്ത​ർ. വ​ഖ​ഫ് സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​യം​ഭ​ര​ണ​വും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. മ​ത​ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് പ​ക​രം, അ​വ​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള നി​ല​പാ​ട് സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ സ്വീ​ക​രി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

വ​ഖ​ഫ് സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​യം​ഭ​ര​ണ​ത്തെ​യും നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളെ​യും ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ഏ​തൊ​രു ന​ട​പ​ടി​യും പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഭ​ര​ണ​ഘ​ട​ന​യു​ടെ മ​ത​നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ളും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കേ​ണ്ട ബാ​ധ്യ​ത സ​ർ​ക്കാ​റി​നു​ണ്ടെന്നും ഐ.​എം.​സി.​സി ഖ​ത്ത​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ്യി​ദ് മു​ഹ്സി​ൻ ബാ​ഫ​ഖി ആ​വ​ശ്യ​പ്പെ​ട്ടു.

വ​ഖ​ഫ് ബോ​ര്‍​ഡി​നെ സം​ബ​ന്ധി​ച്ച് കേ​ര​ള ഹൈ​കോ​ട​തി​യി​ല്‍ നാ​ല് കേ​സു​ക​ളാ​ണ് ഉള്ള​ത്. ഷി​യാ​സ​മു​ദാ​യം ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​യെ വ​ച്ചി​ട്ടി​ല്ലെ​ന്ന കേ​സ്, ബോ​റാ സ​മു​ദാ​യം ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളെ വച്ചി​ട്ടി​ല്ലെ​ന്ന കേ​സ്, മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​യ​മ​ങ്ങ​ളും പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും സാ​ങ്കേ​തി​ക​മാ​യി ബോ​ര്‍​ഡി​ന്‍റെ രൂ​പീ​ക​ര​ണം ന​ട​ന്നി​ട്ടി​ല്ലെ​ന്നു​മു​ള്ള കേ​സ്, അ​മു​സ്‌ലിം പ്ര​തി​നി​ധി​ക​ളെ വെ​ച്ചി​ട്ടി​ല്ലെ​ന്ന കേ​സ്. ഇ​തെ​ല്ലാം ഒ​ന്നി​ച്ചാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​തി​ല്‍ വ​ഖ​ഫ് ബോ​ര്‍​ഡി​ന്‍റെ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ പ​രി​ശോ​ധി​ക്കാ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​തെന്ന് മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം അറിയിച്ചു.

ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Temperatures Set to Rise; Weather Department Urges Caution വാ​രാ​ന്ത്യ​ത്തി​ൽ ചൂട് വ​ർ​ധി​ക്കും; കരുതൽ വേണമെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം

Qatar Drisya Staff Editor — July 17, 2026 · 0 Comment

2744409 1

Temperatures Set to Rise; Weather Department Urges Caution ദോ​ഹ: വാ​രാ​ന്ത്യ​ത്തി​ൽ ഖത്തറിൽ ക​ടു​ത്ത ചൂ​ടും ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ ഈ​ർ​പ്പ​വും (ഹു​മി​ഡി​റ്റി) വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​ക്ക് കീ​ഴി​ലു​ള്ള കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ മു​ന്ന​റി​യി​പ്പ്. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മൂ​ട​ൽ​മ​ഞ്ഞ് രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

പു​ല​ർ​ച്ചെ സ​മ​യ​ങ്ങ​ളി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ കാ​ഴ്ച​പ​രി​ധി കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. രാ​വി​ലെ മൂ​ട​ൽ​മ​ഞ്ഞ് അ​നു​ഭ​വ​പ്പെ​ടു​മെ​ങ്കി​ലും പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ക​ടു​ത്ത ചൂ​ടും ഈ​ർ​പ്പ​വു​മു​ള്ള കാ​ലാ​വ​സ്ഥ​യാ​യി​രി​ക്കു​മെ​ന്ന് വി​ശ​ദീ​ക​രി​ച്ചു.

വേ​ന​ൽ​കാ​ല​ത്തെ ഏ​റ്റ​വും ചൂ​ടു​ള്ള കാ​ല​ഘ​ട്ട​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ഇ​ന്ന​ലെ അ​ൽ ഹ​ൻ​അ ന​ക്ഷ​ത്രം ഉ​ദി​ച്ചി​രു​ന്നു. ഉ​യ​ർ​ന്ന താ​പ​നി​ല​യും ഹു​മി​ഡി​റ്റി​യും അ​നു​ഭ​വ​പ്പെ​ടു​ന്ന ഈ ​സീ​സ​ൺ 13 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും.

Qatar child injured missile debris ഖത്തറിൽ ഇറാൻ ആക്രമണശ്രമം; മിസൈൽ അവശിഷ്ടം വീണ് കുട്ടിക്ക് പരിക്ക്, ഔദ്യോഗിക മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

Qatar Greeshma Staff Editor — July 17, 2026 · 0 Comment

QATAR 55

Qatar child injured missile debris ഖത്തർ: ഇറാന്റെ ആക്രമണശ്രമത്തിനിടെ വ്യോമപ്രതിരോധ സംവിധാനം മിസൈലുകൾ തടഞ്ഞുനശിപ്പിക്കുന്നതിനിടെ വീണ അവശിഷ്ടങ്ങൾ തട്ടി ഒരു കുട്ടിക്ക് പരിക്കേറ്റതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പരിക്കേറ്റ കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകിവരികയാണെന്നും ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെയും സിവിൽ ഡിഫൻസിന്റെയും സുരക്ഷാ സംഘങ്ങൾ അംഗീകൃത അടിയന്തര പ്രതികരണ പദ്ധതി പ്രകാരം നടപടികൾ ആരംഭിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും ബന്ധപ്പെട്ട ഏജൻസികൾ തുടർച്ചയായി പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സ്രോതസുകളിൽ നിന്ന് മാത്രമേ വിശ്വസിക്കാവൂ എന്നും അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത ചിത്രങ്ങളോ വീഡിയോകളോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഇറാനെതിരായ യുദ്ധത്തിൽ ഖത്തർ പങ്കെടുക്കുമോ ? വൈറലായ വാർത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്

Qatar Greeshma Staff Editor — July 17, 2026 · 0 Comment

QATAR 456

Qatar denies military action against Iran : ദോഹ: ഇറാനെതിരായ സൈനിക നടപടിയിൽ ഖത്തർ പങ്കെടുക്കാൻ സമ്മതിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ഖത്തർ തള്ളി. ഈ വാർത്തകൾ പൂർണമായും തെറ്റാണെന്ന് ഖത്തറിന്റെ അന്താരാഷ്ട്ര മാധ്യമ ഓഫീസ് വ്യക്തമാക്കി.ഖത്തറിനെ മേഖലയിൽ നടക്കുന്ന സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കാനും, മധ്യസ്ഥ രാജ്യമായുള്ള ഖത്തറിന്റെ പങ്ക് ദുർബലപ്പെടുത്താനുമാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്ന് ഓഫീസ് ആരോപിച്ചു.

സംഘർഷം ആരംഭിച്ചതു മുതൽ അയൽരാജ്യങ്ങൾക്കെതിരായ ഒരു സൈനിക നടപടിയിലും ഖത്തർ പങ്കെടുക്കില്ലെന്ന് സർക്കാർ പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ ഓർമ്മിപ്പിച്ചു.തെറ്റായ വാർത്തകൾ തങ്ങളുടെ സമാധാന ശ്രമങ്ങളെ ബാധിക്കില്ലെന്നും, മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ പ്രാദേശികവും അന്തർദേശീയവുമായ പങ്കാളികളുമായി ചേർന്ന് ഖത്തർ നയതന്ത്ര ശ്രമങ്ങൾ തുടരുമെന്നും അന്താരാഷ്ട്ര മാധ്യമ ഓഫീസ് അറിയിച്ചു.

ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *