Fifa world cup 2026 Qatari referee to officiate world cup final as well ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കാന്‍ ഖത്തറി റഫറിയും

Khamees Al Marri

Fifa world cup 2026 Qatari referee to officiate world cup final as well ദോഹ: ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍ മത്സരം നിയന്ത്രിക്കാന്‍ ഖത്തറി റഫറിയായ ഖമീസ് അല്‍ മര്‍റി. ഞായറാഴ്ച ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിലാണ്, ഖമീസ് അല്‍ മര്‍റി സപ്പോര്‍ട്ട് വീഡിയോ അസിസ്റ്റന്റ് റഫറിയായി പ്രവര്‍ത്തിക്കുക. ജര്‍മ്മനിയുടെ ബാസ്റ്റ്യന്‍ ഡാങ്കെര്‍ട്ട്, കൊളംബിയയുടെ നിക്കോളാസ് ഗാലോ എന്നിവര്‍ക്കൊപ്പമാകും അല്‍ മര്‍റി പ്രവര്‍ത്തിക്കുക.

സ്ലോവേനിയയില്‍ നിന്നുള്ള സ്ലാവ്‌കോ വിന്‍സിച്ച് ആണ് ഫൈനല്‍ മത്സരം നിയന്ത്രിക്കുന്ന പ്രധാന റഫറി. നേരത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലും, യൂറോ 2024-ല്‍
ഫ്രാന്‍സും സ്‌പെയിനും തമ്മിലുള്ള സെമിഫൈനലും നിയന്ത്രിച്ചത് വിന്‍സിച്ച് ആയിരുന്നു. സ്ലോവേനിയക്കാരായ തോമസ് ക്ലാന്‍ക്‌നിക്, ആന്‍ഡ്രാസ് കൊവാസിച്ച് എന്നിവര്‍ അസിസ്റ്റന്റ് റഫറിമാരാണ്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച റഫറിമാരെയാണ് ഫിഫ ഫൈനല്‍ മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു

തടവുകാരുടെ ഉല്‍പന്നങ്ങള്‍ ഇനി ‘സൂം’ ആപ്പിലൂടെ വാങ്ങാം

Qatar Merlin Staff Editor — July 18, 2026 · 0 Comment

sooum app

prisoner’s products can now be purchased through the Soum app ദോഹ: ഖത്തറിലെ തടവുകാര്‍ നിര്‍മിക്കുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ ഇനി പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി വാങ്ങാം.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പീനല്‍ ആന്‍ഡ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ആണ് പദ്ധതി പ്രഖ്യാപിച്ചത്. പൊതുജനങ്ങള്‍ക്ക് ‘സൂം’ (Soum) എന്ന ഓണ്‍ലൈന്‍ ആപ്പിലൂടെ ജൂലൈ 19 ഞായറാഴ്ച മുതല്‍ ഈ ഉല്‍പന്നങ്ങള്‍ വില്‍പ്പനക്കായി ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

തടവുകാരുടെ പുനരധിവാസവും അവരുടെ സര്‍ഗ്ഗാത്മക ശേഷിയെ പ്രോത്സാഹിപ്പിക്കുന്നതുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു

മാമ്പഴ പ്രേമികളാൽ നിറഞ്ഞ് സൂ​ഖ് വാ​ഖി​ഫി​ലെ പ്ര​ദ​ർ​ശ​ന​-വി​പ​ണ​ന മേ​ള​

Qatar Drisya Staff Editor — July 18, 2026 · 0 Comment

images 5

Souq Waqif Mango Festival Draws Large Crowds of Mango Lovers ദോ​ഹ: ഖ​ത്ത​റി​ലെ മാ​മ്പ​ഴ പ്രേ​മി​ക​ളെ സ്വീ​ക​രി​ച്ച് സൂ​ഖ് വാ​ഖി​ഫി​ൽ തു​ട​രു​ന്ന മൂ​ന്നാ​മ​ത് പാ​കി​സ്താ​നി മാ​മ്പ​ഴ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന മേ​ള​യും ജൂലൈ 20 വ​രെ തു​ട​രും. സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കും ജ​ന​പ്രീ​തി​യും ക​ണ​ക്കി​ലെ​ടു​ത്ത് മേ​ള ര​ണ്ട് ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ മേ​ള​യി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച 9,000-ത്തോ​ളം സ​ന്ദ​ർ​ശ​ക​രാ​ണ് മേ​ള​യി​ൽ എ​ത്തി​യ​ത്.

ഏ​ക​ദേ​ശം 20,665 കി​ലോ മാ​മ്പ​ഴ​വും അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​ണ് വി​റ്റ​ഴി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഖ​ത്ത​റി​ലെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ വ​ലി​യൊ​രു ജ​ന​സ​ഞ്ച​യം മേ​ള​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. പാ​കി​സ്താ​നി​ൽ നി​ന്നെ​ത്തി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന​തും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ മാ​മ്പ​ഴ​ങ്ങ​ളും അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മേ​ള​യി​ലെ​ത്തി നേ​രി​ട്ട് വാ​ങ്ങാം.

പാകിസ്താനിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രത്യേകമായി ഇറക്കുമതി ചെയ്ത ചൗൻസ, അന്വർ ററ്റോൾ, സിന്ധ്രി, ദുസ്സേഹ്രി ഉൾപ്പെടെയുള്ള പ്രശസ്ത മാമ്പഴ ഇനങ്ങളാണ് മേളയിലുള്ളത്. എല്ലാ ദിവസവും വൈകിട്ട് 4 മുതൽ രാത്രി 10 വരെയാണ്പ്ര ദർശനം. മാമ്പഴ ജ്യൂസുകൾ, ഐസ്‌ക്രീമുകൾ, മധുരപലഹാരങ്ങൾ, പരമ്പരാഗത മാമ്പഴ വിഭവങ്ങൾ തുടങ്ങി കുടുംബസമേതം ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം നടന്ന രണ്ടാം പതിപ്പിൽ 60-ലധികം ഖത്തർ കമ്പനികളും, 10-ലധികം പാകിസ്താനി മാമ്പഴ കയറ്റുമതിക്കാരും, 25-ലധികം റെസ്റ്റോറന്റുകളും ഭക്ഷണശാലകളും പങ്കെടുത്തു. മാമ്പഴം ഉപയോഗിച്ച് തയ്യാറാക്കിയ നൂതന വിഭവങ്ങളും പരമ്പരാഗത മധുരപലഹാരങ്ങളും ഉൾപ്പെടുത്തിയ മേളയ്ക്ക് സന്ദർശകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു

Qatar Government Faces Criticism Over Waqf Board Position വ​ഖ​ഫ് ബോ​ർ​‍ഡ് വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് ആ​ശ​ങ്കാ​ജ​നകം- ഐ.​എം.​സി.​സി ഖ​ത്ത​ർ

Qatar Drisya Staff Editor — July 18, 2026 · 0 Comment

IMG 2974

Government Faces Criticism Over Waqf Board Position ദോ​ഹ: വ​ഖ​ഫ് ബോ​ർ​ഡി​ന് മേ​ലു​ള്ള ഹൈ​കോ​ട​തി നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ട് ആ​ശ​ങ്കാ​ജ​ന​ക​വും നി​രാ​ശായുള്ളതുമാണെ​ന്ന് ഐ.​എം.​സി.​സി ഖ​ത്ത​ർ. വ​ഖ​ഫ് സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​യം​ഭ​ര​ണ​വും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. മ​ത​ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് പ​ക​രം, അ​വ​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള നി​ല​പാ​ട് സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ സ്വീ​ക​രി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

വ​ഖ​ഫ് സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​യം​ഭ​ര​ണ​ത്തെ​യും നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളെ​യും ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ഏ​തൊ​രു ന​ട​പ​ടി​യും പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഭ​ര​ണ​ഘ​ട​ന​യു​ടെ മ​ത​നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ളും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കേ​ണ്ട ബാ​ധ്യ​ത സ​ർ​ക്കാ​റി​നു​ണ്ടെന്നും ഐ.​എം.​സി.​സി ഖ​ത്ത​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ്യി​ദ് മു​ഹ്സി​ൻ ബാ​ഫ​ഖി ആ​വ​ശ്യ​പ്പെ​ട്ടു.

വ​ഖ​ഫ് ബോ​ര്‍​ഡി​നെ സം​ബ​ന്ധി​ച്ച് കേ​ര​ള ഹൈ​കോ​ട​തി​യി​ല്‍ നാ​ല് കേ​സു​ക​ളാ​ണ് ഉള്ള​ത്. ഷി​യാ​സ​മു​ദാ​യം ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​യെ വ​ച്ചി​ട്ടി​ല്ലെ​ന്ന കേ​സ്, ബോ​റാ സ​മു​ദാ​യം ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളെ വച്ചി​ട്ടി​ല്ലെ​ന്ന കേ​സ്, മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​യ​മ​ങ്ങ​ളും പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും സാ​ങ്കേ​തി​ക​മാ​യി ബോ​ര്‍​ഡി​ന്‍റെ രൂ​പീ​ക​ര​ണം ന​ട​ന്നി​ട്ടി​ല്ലെ​ന്നു​മു​ള്ള കേ​സ്, അ​മു​സ്‌ലിം പ്ര​തി​നി​ധി​ക​ളെ വെ​ച്ചി​ട്ടി​ല്ലെ​ന്ന കേ​സ്. ഇ​തെ​ല്ലാം ഒ​ന്നി​ച്ചാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​തി​ല്‍ വ​ഖ​ഫ് ബോ​ര്‍​ഡി​ന്‍റെ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ പ​രി​ശോ​ധി​ക്കാ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​തെന്ന് മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം അറിയിച്ചു. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു

Temperatures Set to Rise; Weather Department Urges Caution വാ​രാ​ന്ത്യ​ത്തി​ൽ ചൂട് വ​ർ​ധി​ക്കും; കരുതൽ വേണമെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം

Qatar Drisya Staff Editor — July 17, 2026 · 0 Comment

2744409 1

Temperatures Set to Rise; Weather Department Urges Caution ദോ​ഹ: വാ​രാ​ന്ത്യ​ത്തി​ൽ ഖത്തറിൽ ക​ടു​ത്ത ചൂ​ടും ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ ഈ​ർ​പ്പ​വും (ഹു​മി​ഡി​റ്റി) വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​ക്ക് കീ​ഴി​ലു​ള്ള കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ മു​ന്ന​റി​യി​പ്പ്. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മൂ​ട​ൽ​മ​ഞ്ഞ് രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

പു​ല​ർ​ച്ചെ സ​മ​യ​ങ്ങ​ളി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ കാ​ഴ്ച​പ​രി​ധി കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. രാ​വി​ലെ മൂ​ട​ൽ​മ​ഞ്ഞ് അ​നു​ഭ​വ​പ്പെ​ടു​മെ​ങ്കി​ലും പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ക​ടു​ത്ത ചൂ​ടും ഈ​ർ​പ്പ​വു​മു​ള്ള കാ​ലാ​വ​സ്ഥ​യാ​യി​രി​ക്കു​മെ​ന്ന് വി​ശ​ദീ​ക​രി​ച്ചു.

വേ​ന​ൽ​കാ​ല​ത്തെ ഏ​റ്റ​വും ചൂ​ടു​ള്ള കാ​ല​ഘ​ട്ട​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ഇ​ന്ന​ലെ അ​ൽ ഹ​ൻ​അ ന​ക്ഷ​ത്രം ഉ​ദി​ച്ചി​രു​ന്നു. ഉ​യ​ർ​ന്ന താ​പ​നി​ല​യും ഹു​മി​ഡി​റ്റി​യും അ​നു​ഭ​വ​പ്പെ​ടു​ന്ന ഈ ​സീ​സ​ൺ 13 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു

ഖത്തര്‍ മുന്‍ അമീറിന്റെ വിയോഗം; തിങ്കളാഴ്ച ഇന്ത്യയില്‍ ദേശീയ ദുഃഖാചരണം, പ്രഖ്യാപിച്ച് കേന്ദ്രം

Qatar Merlin Staff Editor — July 16, 2026 · 0 Comment

AMIR 1

India national mourning Qatar amir Sheikh Hamad bin Khalifa ന്യൂഡല്‍ഹി: ഖത്തറിന്റെ മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ വേര്‍പാടില്‍ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ. അദ്ദേഹത്തോടുള്ള ആദരസൂചകമായി കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ചയാണ് ദേശീയ ദുഃഖാചരണമായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ദുഃഖാചരണം നടക്കുന്ന ദിവസം, പതിവായി ദേശീയ പതാക ഉയര്‍ത്തുന്ന എല്ലാ കെട്ടിടങ്ങളിലും ദേശീയ പതാക പാതി താഴ്ത്തിക്കെട്ടും, അന്നേ ദിവസം ഔദ്യോഗിക വിനോദ പരിപാടികള്‍ ഉണ്ടായിരിക്കുന്നതല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ലമെന്ററി ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജ്ജുവും അനുശോചനം അറിയിച്ചതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഖത്തറിനെ വലിയ വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിച്ച ഒരു ദീര്‍ഘദര്‍ശി ആയ നേതാവായ ശെഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി ഇന്ത്യയുടെ യഥാര്‍ത്ഥ സുഹൃത്തായിരുന്നുന്നുവെന്നും പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചു. 1995 മുതല്‍ 2013 വരെ ഖത്തറിന്റെ ഭരണാധികാരിയായിരുന്നു ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു

Related Posts

Leave a Reply

Your email address will not be published. Required fields are marked *