
Temperatures Set to Rise; Weather Department Urges Caution ദോഹ: വാരാന്ത്യത്തിൽ ഖത്തറിൽ കടുത്ത ചൂടും ഉയർന്ന അന്തരീക്ഷ ഈർപ്പവും (ഹുമിഡിറ്റി) വർധിക്കാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
പുലർച്ചെ സമയങ്ങളിൽ ചിലയിടങ്ങളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ട്. രാവിലെ മൂടൽമഞ്ഞ് അനുഭവപ്പെടുമെങ്കിലും പകൽ സമയങ്ങളിൽ കടുത്ത ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കുമെന്ന് വിശദീകരിച്ചു.
വേനൽകാലത്തെ ഏറ്റവും ചൂടുള്ള കാലഘട്ടത്തിന് തുടക്കം കുറിച്ച് ഇന്നലെ അൽ ഹൻഅ നക്ഷത്രം ഉദിച്ചിരുന്നു. ഉയർന്ന താപനിലയും ഹുമിഡിറ്റിയും അനുഭവപ്പെടുന്ന ഈ സീസൺ 13 ദിവസം നീണ്ടുനിൽക്കും.
Qatar child injured missile debris ഖത്തറിൽ ഇറാൻ ആക്രമണശ്രമം; മിസൈൽ അവശിഷ്ടം വീണ് കുട്ടിക്ക് പരിക്ക്, ഔദ്യോഗിക മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
Qatar Greeshma Staff Editor — July 17, 2026 · 0 Comment

Qatar child injured missile debris ഖത്തർ: ഇറാന്റെ ആക്രമണശ്രമത്തിനിടെ വ്യോമപ്രതിരോധ സംവിധാനം മിസൈലുകൾ തടഞ്ഞുനശിപ്പിക്കുന്നതിനിടെ വീണ അവശിഷ്ടങ്ങൾ തട്ടി ഒരു കുട്ടിക്ക് പരിക്കേറ്റതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പരിക്കേറ്റ കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകിവരികയാണെന്നും ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെയും സിവിൽ ഡിഫൻസിന്റെയും സുരക്ഷാ സംഘങ്ങൾ അംഗീകൃത അടിയന്തര പ്രതികരണ പദ്ധതി പ്രകാരം നടപടികൾ ആരംഭിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും ബന്ധപ്പെട്ട ഏജൻസികൾ തുടർച്ചയായി പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സ്രോതസുകളിൽ നിന്ന് മാത്രമേ വിശ്വസിക്കാവൂ എന്നും അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത ചിത്രങ്ങളോ വീഡിയോകളോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഇറാനെതിരായ യുദ്ധത്തിൽ ഖത്തർ പങ്കെടുക്കുമോ ? വൈറലായ വാർത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്
Qatar Greeshma Staff Editor — July 17, 2026 · 0 Comment

Qatar denies military action against Iran : ദോഹ: ഇറാനെതിരായ സൈനിക നടപടിയിൽ ഖത്തർ പങ്കെടുക്കാൻ സമ്മതിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ഖത്തർ തള്ളി. ഈ വാർത്തകൾ പൂർണമായും തെറ്റാണെന്ന് ഖത്തറിന്റെ അന്താരാഷ്ട്ര മാധ്യമ ഓഫീസ് വ്യക്തമാക്കി.ഖത്തറിനെ മേഖലയിൽ നടക്കുന്ന സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കാനും, മധ്യസ്ഥ രാജ്യമായുള്ള ഖത്തറിന്റെ പങ്ക് ദുർബലപ്പെടുത്താനുമാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്ന് ഓഫീസ് ആരോപിച്ചു.
സംഘർഷം ആരംഭിച്ചതു മുതൽ അയൽരാജ്യങ്ങൾക്കെതിരായ ഒരു സൈനിക നടപടിയിലും ഖത്തർ പങ്കെടുക്കില്ലെന്ന് സർക്കാർ പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ ഓർമ്മിപ്പിച്ചു.തെറ്റായ വാർത്തകൾ തങ്ങളുടെ സമാധാന ശ്രമങ്ങളെ ബാധിക്കില്ലെന്നും, മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ പ്രാദേശികവും അന്തർദേശീയവുമായ പങ്കാളികളുമായി ചേർന്ന് ഖത്തർ നയതന്ത്ര ശ്രമങ്ങൾ തുടരുമെന്നും അന്താരാഷ്ട്ര മാധ്യമ ഓഫീസ് അറിയിച്ചു.
യാത്രകൾ മുടങ്ങുമെന്ന ആശങ്കയിൽ പ്രവാസികൾ; ആക്രമണം തുടർന്ന് ഇറാൻ
Qatar Drisya Staff Editor — July 16, 2026 · 0 Comment

Travel Disruption Fears Grow Among Expats ഖത്തർ: പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് അഞ്ചാംദിവസവും ഡ്രോൺ, മിസൈൽ ആക്രമണം തുടർന്ന് ഇറാൻ. കുവൈത്തിന്റെ വിവിധഭാഗങ്ങളിൽ തീപിടിത്തമുണ്ടായതായി സൈന്യം അറിയിച്ചു. ആളപായമില്ല. ബഹ്റൈനിലെ യുഎസ് സേനയുടെ ഇന്ധനസംഭരണകേന്ദ്രം, ആയുധശാല എന്നിവ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു.
വാർഷിക അവധിക്കു നാട്ടിലേക്കു പോകുന്ന സമയമായതിനാൽ യാത്ര മുടങ്ങുമോയെന്ന ആശങ്ക പ്രവാസികൾക്കുണ്ട്. വിമാനസർവീസുകളെ സംഘർഷം ബാധിച്ചിട്ടില്ലെന്നു വ്യോമയാനക്കമ്പനികൾ അറിയിച്ചു. ഇന്നലെ കൊച്ചിയിൽനിന്നുള്ള കുവൈത്ത് എയർവേയ്സ് വിമാനം റദ്ദാക്കി. മറ്റൊരു വിമാനം 3 മണിക്കൂർ വൈകി. യുഎഇയിൽനിന്നു വിമാന സർവീസുകൾ മുടക്കം കൂടാതെ നടന്നു.അതേസമയം, യൂറോപ്പ്, ബ്രിട്ടിഷ് വിമാനക്കമ്പനികൾ പ്രഖ്യാപിച്ച ഗൾഫിലെ സർവീസ് നിയന്ത്രണം ഈ മാസാവസാനം വരെ തുടരും.
വരുംദിവസങ്ങളിൽ ഇറാനിലെ ഊർജനിലയങ്ങളും പാലങ്ങളും ബോംബിട്ടു തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിമുഴക്കി. ഒരാഴ്ചയ്ക്കിടെ ഹോർമുസിൽ ഇറാൻ 7 ചരക്കുകപ്പലുകൾക്കുനേരെ ആക്രമണം നടത്തിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു. അതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി ഇന്നലെ ഖത്തറിലെത്തി. അന്തരിച്ച മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിക്ക് ആദരം അർപ്പിക്കാനാണു സന്ദർശനമെന്ന് ഇറാൻ വ്യക്തമാക്കി.
The temperature is rising in Qatar ചുട്ടുപൊള്ളാതെ നോക്കണെ… ഖത്തറിൽ താപനില ഉയരും
Qatar Drisya Staff Editor — July 16, 2026 · 0 Comment

The temperature is rising in Qatar ദോഹ: ജൂലൈ 16 മുതൽ ഖത്തറിൽ വേനൽക്കാലത്തിലെ ഏറ്റവും ചൂടേറിയ ഘട്ടങ്ങളിലൊന്നിന് തുടക്കമാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അൽ-ഹന’അ നക്ഷത്രത്തിന്റെ ഉദയത്തോടെയാണ് ഈ കാലഘട്ടം ആരംഭിക്കുന്നത്. ഇതോടെ പകൽ സമയത്തെ താപനില ഏറ്റവും ഉയർന്ന നിലയിലെത്തുകയും അന്തരീക്ഷത്തിലെ ഈർപ്പനില വർധിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. 42 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തും.
ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുപ്രകാരം, അൽ-ഹന’അ നക്ഷത്രം 13 ദിവസത്തേക്ക് ദൃശ്യമാകും. വേനൽക്കാല നക്ഷത്രഘട്ടങ്ങളിൽ ഇത് നാലാമത്തേതാണ്. വടക്കൻ നക്ഷത്രങ്ങളിൽ ഒന്നായും അൽ-ഹന’അ അറിയപ്പെടുന്നു. ഈ കാലയളവാണ് പ്രാദേശികമായി “ജംറത് അൽ-ഖയ്സ്” എന്നറിയപ്പെടുന്ന വേനൽച്ചൂടിന്റെ ഏറ്റവും തീവ്രമായ ഘട്ടമെന്നും, ശക്തമായ ചൂട് അർധരാത്രിവരെ അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
കൂടാതെ, ഈ കാലഘട്ടത്തിൽ വരണ്ട കാലാവസ്ഥയ്ക്ക് ക്രമേണ അവസാനമാകുകയും, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ഈർപ്പനില ഉയരുകയും ചെയ്യും. ഇതുമൂലം മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത വർധിക്കും. കാറ്റിന്റെ വേഗവും പൊതുവേ കുറയുമെന്നാണ് ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ചൂടുള്ള സമയത്ത് ധാരാളം വെള്ളം കുടിക്കുകയും, ശരീരം എപ്പോഴും ജലാംശം ഉള്ളതായി സൂക്ഷിക്കുകയും ചെയ്യുക. വെയിൽ ഏറ്റവും കൂടുതലുള്ള ഉച്ചസമയങ്ങളിൽ (പ്രത്യേകിച്ച് രാവിലെ 11:30 മുതൽ ഉച്ചയ്ക്ക് മൂന്ന്മണി വരെ) അനാവശ്യമായി വെയിൽ കൊള്ളുന്നത് ഒഴിവാക്കുക.അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു
അന്താരാഷ്ട്ര പ്രദർശനങ്ങളിൽ നിന്നും അവാർഡ് പരിപാടികളിൽ നിന്നും ഹമദ് വിമാനത്താവളം പിന്മാറുന്നു; മുൻഗണന സുരക്ഷയ്ക്ക്
Qatar Greeshma Staff Editor — March 18, 2026 · 0 Comment

Hamad International Airport ദോഹ: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ നിന്ന് താൽക്കാലികമായി പിന്മാറുന്നതായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.