Indian community pays tribute to Qatar’s Father Amir ഖത്തർ ഫാദർ അമീറിന് ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യൻ സമൂഹം

condoles qatar father

Indian community pays tribute to Qatar’s Father Amir ദോഹ∙ അന്തരിച്ച ഖത്തർ ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിക്ക് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ആദരാഞ്ജലി. ഖത്തറിലെ ഇന്ത്യൻ എംബസി, എംബസിക്കു കീഴിലെ വിധ അപെക്സ് ബോഡികളായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം, ഇന്ത്യൻ കൾച്ചറൽ സെന്റർ, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽസ് കൗൺസിൽ , ഇന്ത്യൻ സ്പോർട്സ് സെന്റർ, എന്നിവയുടെ സഹകരണത്തോടെയാണ് അനുശോചന യോഗം സംഘടിപ്പിച്ചത്.

അറേബ്യൻ മണലാരണ്യത്തിലെ ഒരു ചെറിയ ബെദുവിൻ പ്രവിശ്യയെ ലോകത്തിലെ ഏറ്റവും ധനസമൃദ്ധവും സ്വാധീനശക്തിയുള്ളതുമായ ഒരു രാജ്യമാക്കി മാറ്റിയ ‘ഫാദർ അമീർ’ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ വിയോഗം പശ്ചിമേഷ്യയുടെ ചരിത്രത്തിലെ ഒരു യുഗത്തിന്റെ അവസാനത്തെയാണ് അടയാളപ്പെടുത്തുന്നത്. 74-ാം വയസ്സിൽ അദ്ദേഹം വിടവാങ്ങുമ്പോൾ, കേവലം ഒരു ഗൾഫ് ഭരണാധികാരി എന്നതിനപ്പുറം സമകാലിക ലോക രാഷ്ട്രീയത്തെയും സാമ്പത്തിക ശാസ്ത്രത്തെയും മാറ്റിമറിച്ച മികച്ച ഭരണാധികാരിയെ കൂടിയാണ് ലോകത്തിന് നഷ്ടമായത്.

1995ൽ ഷെയ്ഖ് ഹമദ് അധികാരം ഏറ്റെടുക്കുമ്പോൾ ഖത്തർ ഇന്നത്തെപ്പോലെ ഒരു ആഗോള സാമ്പത്തിക ശക്തിയായിരുന്നില്ല. എന്നാൽ രാജ്യത്തിന്റെ പ്രകൃതിവാതക സമ്പത്തിനെ കൃത്യമായി വിനിയോഗിച്ചുകൊണ്ട് അദ്ദേഹം നടത്തിയ സാമ്പത്തിക പരിഷ്കാരങ്ങൾ ഖത്തറിനെ മാറ്റിമറിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളുടെ കൂടി ഫലമായി ഖത്തറിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 24 മടങ്ങിലധികം വർധിച്ചു.

ഐസിസി അശോക ഹാളിൽ നടന്ന അനുശോചന യോഗത്തിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ടാലെ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് അനുശോചനം രേഖപ്പെടുത്തി. ഖത്തറിനെ ആധുനികവും പുരോഗമനപരവും ലോകം ആദരിക്കുന്നതുമായ രാഷ്ട്രമാക്കി ഉയർത്തുന്നതിൽ ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി നൽകിയ മഹത്തായ സംഭാവനകൾ ഇന്ത്യൻ അംബാസഡർ അനുസ്മരിച്ചു. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു

The temperature is rising in Qatar ചുട്ടുപൊള്ളാതെ നോക്കണെ… ഖത്തറിൽ താപനില ഉയരും

Qatar Drisya Staff Editor — July 16, 2026 · 0 Comment

2744409

The temperature is rising in Qatar ദോഹ: ജൂലൈ 16 മുതൽ ഖത്തറിൽ വേനൽക്കാലത്തിലെ ഏറ്റവും ചൂടേറിയ ഘട്ടങ്ങളിലൊന്നിന് തുടക്കമാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അൽ-ഹന’അ നക്ഷത്രത്തിന്റെ ഉദയത്തോടെയാണ് ഈ കാലഘട്ടം ആരംഭിക്കുന്നത്. ഇതോടെ പകൽ സമയത്തെ താപനില ഏറ്റവും ഉയർന്ന നിലയിലെത്തുകയും അന്തരീക്ഷത്തിലെ ഈർപ്പനില വർധിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. 42 ഡി​ഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തും.

ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുപ്രകാരം, അൽ-ഹന’അ നക്ഷത്രം 13 ദിവസത്തേക്ക് ദൃശ്യമാകും. വേനൽക്കാല നക്ഷത്രഘട്ടങ്ങളിൽ ഇത് നാലാമത്തേതാണ്. വടക്കൻ നക്ഷത്രങ്ങളിൽ ഒന്നായും അൽ-ഹന’അ അറിയപ്പെടുന്നു. ഈ കാലയളവാണ് പ്രാദേശികമായി “ജംറത് അൽ-ഖയ്സ്” എന്നറിയപ്പെടുന്ന വേനൽച്ചൂടിന്റെ ഏറ്റവും തീവ്രമായ ഘട്ടമെന്നും, ശക്തമായ ചൂട് അർധരാത്രിവരെ അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

കൂടാതെ, ഈ കാലഘട്ടത്തിൽ വരണ്ട കാലാവസ്ഥയ്ക്ക് ക്രമേണ അവസാനമാകുകയും, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ഈർപ്പനില ഉയരുകയും ചെയ്യും. ഇതുമൂലം മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത വർധിക്കും. കാറ്റിന്റെ വേഗവും പൊതുവേ കുറയുമെന്നാണ് ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ചൂടുള്ള സമയത്ത് ധാരാളം വെള്ളം കുടിക്കുകയും, ശരീരം എപ്പോഴും ജലാംശം ഉള്ളതായി സൂക്ഷിക്കുകയും ചെയ്യുക. വെയിൽ ഏറ്റവും കൂടുതലുള്ള ഉച്ചസമയങ്ങളിൽ (പ്രത്യേകിച്ച് രാവിലെ 11:30 മുതൽ ഉച്ചയ്ക്ക് മൂന്ന്മണി വരെ) അനാവശ്യമായി വെയിൽ കൊള്ളുന്നത് ഒഴിവാക്കുക.അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു

World leaders continue paying tribute to Qatar’s Father Amirമു​ൻ അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​ടെ വി​യോ​ഗം; അ​നു​ശോ​ച​നം അ​റി​യി​ച്ച് ലോ​ക​നേ​താ​ക്ക​ൾ

Qatar Drisya Staff Editor — July 15, 2026 · 0 Comment

qatar 88

World leaders continue paying tribute to Qatar’s Father Amir

ദോ​ഹ: ഖ​ത്ത​ർ മു​ൻ അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്താ​ൻ ദോ​ഹ​യി​ലെ​ത്തി ലോ​ക​നേ​താ​ക്ക​ളും പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും. ചൊ​വ്വാ​ഴ്ച ലു​സൈ​ൽ കൊ​ട്ടാ​ര​ത്തി​ൽ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ത​ല​വ​ന്മാ​രെ​യും പ്ര​തി​നി​ധി​ക​ളെ​യും സ്വീ​ക​രി​ച്ചു.

യു.​എ.​ഇ വൈ​സ് ​പ്ര​സി​ഡ​ന്റും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്‍യാ​ൻ, ലെ​ബ​ന​ൻ പ്ര​സി​ഡ​ന്റ് ജ​ന​റ​ൽ ജോ​സ​ഫ് ഔ​ൻ, സൊ​മാ​ലി​യ​ൻ പ്ര​സി​ഡ​ന്റ് ഹ​സ്സ​ൻ ശൈ​ഖ് മെ​ഹ​മൂ​ദ് , തു​ർ​ക്കി​യെ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ, ഈ​ജി​പ്ത് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഫ​ത്താ​ഹ് എ​ൽ-​സി​സി, എ​ന്നി​വ​ർ ദോ​ഹ​യി​ലെ​ത്തി അ​മീ​റി​നെ ക​ണ്ട് നേ​രി​ട്ട് അ​നു​ശോ​ച​നം അ​റി​യി​ച്ചു. അ​ർ​മേ​നി​യ​ൻ പ്ര​സി​ഡ​ന്റ് വാ​ഹ​ഗ്ൻ ഖ​ച്ചാ​തു​ര്യ​ൻ, ഉ​സ്ബെ​കി​സ്താ​ൻ പ്ര​സി​ഡ​ന്റ് ഷൗ​ക്ക​ത്ത് മി​ർ​സി​യോ​യേ​വ്, മൗ​റി​ത്താ​നി​യ​ൻ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ഉ​ൽ ശൈ​ഖ് എ​ൽ ഗ​സ്വാ​നി, ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി, സ്വി​സ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ഇ​ഗ്നാ​സി​യോ കാ​സി​സ്, ജോ​ർ​ഡ​ൻ രാ​ജ​കു​മാ​ര​ൻ അ​ൽ ഹു​സൈ​ൻ ബി​ൻ അ​ബ്ദു​ല്ല ര​ണ്ടാ​മ​ൻ, എ​ന്നി​വ​രും ലു​സൈ​ൽ കൊ​ട്ടാ​ര​ത്തി​ലെ​ത്തി ദുഃ​ഖം പ​ങ്കു​വെ​ച്ചു. ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ് അ​ൽ​ബു​ദൈ​വി, അ​റ​ബ് ലീ​ഗ് സെ​ക്ര​ട്ട​റി ന​ബീ​ൽ ഫ​ഹ്മി എ​ന്നി​വ​രും അ​മീ​റി​നെ സ​ന്ദ​ർ​ശി​ച്ച് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

അ​നു​ശോ​ച​നം സ്വീ​ക​രി​ക്കു​ന്ന ച​ട​ങ്ങി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്കൊ​പ്പം ഖ​ത്ത​റി​ലെ ഉ​ന്ന​ത ഭ​ര​ണാ​ധി​കാ​രി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, അ​മീ​റി​ന്റെ പേ​ഴ്സ​ണ​ൽ റെ​പ്ര​സെ​ന്റേ​റ്റീ​വ് ശൈ​ഖ് ജാ​സിം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ശൈ​ഖ് അ​ബ്ദു​ൽ അ​സീ​സ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ് ജാ​സിം ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യെ ഫോ​ണി​ൽ വി​ളി​ച്ച് അ​നു​ശോ​ച​നം അ​റി​യി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡൊ​ണാ​ൾ​ഡ് ട്രം​പ്. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു യു.​എ​സ് പ്ര​സി​ഡ​ന്റ് ഖ​ത്ത​ർ അ​മീ​റു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​ത്. പി​താ​വ് അ​മീ​റി​ന്റെ നി​ര്യാ​ണ​ത്തി​ലു​ള്ള ക​ടു​ത്ത ദുഃ​ഖ​വും അ​നു​ശോ​ച​ന​വും ട്രം​പ് ഖ​ത്ത​ർ അ​മീ​റു​മാ​യി പ​ങ്കു​വെ​ച്ചു. ത​ന്റെ​യും രാ​ജ്യ​ത്തി​ന്റെ​യും അ​നു​ശോ​ച​നം അ​റി​യി​ച്ച യു.​എ​സ് പ്ര​സി​ഡ​ന്റി​ന് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ന​ന്ദി​യും ക​ട​പ്പാ​ടും രേ​ഖ​പ്പെ​ടു​ത്തി.

കേ​ന്ദ്ര പാ​ർ​ല​മെ​ന്റ​റി കാ​ര്യ, ന്യൂ​ന​പ​ക്ഷ കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ലെ​ത്തി. ആ​ധു​നി​ക ഖ​ത്ത​ർ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു പി​താ​വ് അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി. ഇ​ന്ത്യ​യു​ടെ ഉ​റ്റ ച​ങ്ങാ​തി​യാ​യി​രു​ന്ന അ​ദ്ദേ​ഹം, ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തി​ൽ ന​ൽ​കി​യ വി​ല​മ​തി​ക്കാ​നാ​കാ​ത്ത സം​ഭാ​വ​ന​ക​ൾ എ​ക്കാ​ല​വും സ്മ​രി​ക്ക​പ്പെ​ടു​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *