Qatar Airways Temporarily Suspends Flights to Bahrain, Kuwait and Erbil ബഹ്റൈൻ,കുവൈത്ത്, എർബിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് ഖത്തർ എയർവേയ്സ്

qatar airways 1 e1784822771704

Qatar Airways Temporarily Suspends Flights to Bahrain, Kuwait and Erbilദോഹ: മേഖലയിലെ സുരക്ഷാ സാഹചര്യം വഷളായതിനെ തുടർന്ന് ബഹ്റൈൻ, കുവൈത്ത്, ഇറാഖിലെ എർബിൽ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഖത്തർ എയർവേയ്സ് താൽക്കാലികമായി നിർത്തിവച്ചു.

എയർലൈൻ പുറത്തിറക്കിയ യാത്രാ അറിയിപ്പിൽ, ബഹ്റൈനിലേക്കും എർബിലിലേക്കും ഉള്ള സർവീസുകൾ ജൂലൈ 25 വരെ നിർത്തിവച്ചതായും കുവൈത്തിലേക്കുള്ള സർവീസുകൾ ജൂലൈ 31 വരെ റദ്ദാക്കിയതായും അറിയിച്ചു. ഗൾഫ് മേഖലയിലെ വർധിച്ചുവരുന്ന സുരക്ഷാ ആശങ്കകളും സംഘർഷാവസ്ഥയും വ്യോമഗതാഗതത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

അടുത്തിടെ മേഖലയിൽ ഉണ്ടായ സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികളും തങ്ങളുടെ സർവീസുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. യാത്രക്കാർ ഏറ്റവും പുതിയ യാത്രാ വിവരങ്ങൾക്കായി ഖത്തർ എയർവേയ്സിന്റെ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു

Qatar Welcomes Belgium and Netherlands’ Ban on Israeli Settlement Products ഇസ്രായേൽ ഉൽപന്നങ്ങൾക്ക് വിലക്ക്; ബെൽജിയം-നെതർലൻഡ്സ് സർക്കാരുകളുടെ നടപടിയെ സ്വാഗതം ചെയ്ത് ഖത്തർ

Qatar Drisya Staff Editor — July 23, 2026 · 0 Comment

150

Qatar Welcomes Belgium and Netherlands’ Ban on Israeli Settlement Products ദോഹ: അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ അനധികൃത ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിർമ്മിക്കുന്ന ഉൽപന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ ബെൽജിയം-നെതർലൻഡ്സ് സർക്കാരുകളുടെ തീരുമാനത്തെ ഖത്തർ സ്വാഗതം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളും ലംഘിച്ചുകൊണ്ടുള്ള അനധികൃത കുടിയേറ്റ വ്യാപനം തടയാൻ ഇത്തരം നടപടികൾ നിർണായകമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഇത്തരത്തിലുള്ള നിലപാടുകൾ കൂടുതൽ രാജ്യങ്ങളും സ്വീകരിക്കുമെന്ന പ്രതീക്ഷയും മന്ത്രാലയം പ്രകടിപ്പിച്ചു. ഫലസ്തീൻ അധിനിവേശ പ്രദേശങ്ങളിലെ അനധികൃത കുടിയേറ്റ നിർമാണങ്ങൾ അവസാനിപ്പിക്കാൻ ഇസ്രായേലിന്മേൽ അന്താരാഷ്ട്ര സമൂഹം ശക്തമായ സമ്മർദം ചെലുത്തേണ്ടതുണ്ടെന്നും ഖത്തർ ആവശ്യപ്പെട്ടു.

അതേസമയം, 1967-ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ഖത്തറിന്റെ സ്ഥിരമായ നിലപാടും വിദേശകാര്യ മന്ത്രാലയം വീണ്ടും ആവർത്തിച്ചു.

Qatar Airways Cabin Crew :തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട 31 പൂച്ചകളുമായി ദോഹയിൽ നിന്ന് ന്യൂയോർക്കിലേക്ക് അവൾ പറന്നു ; ഔദ്യോഗിക ജീവിതം10 വർഷം പൂർത്തിയാക്കിയ ആ ദിനം അവൾ അങ്ങെനെ ആഘോഷമാക്കി

Qatar Greeshma Staff Editor — July 23, 2026 · 0 Comment

qatar air

Qatar Airways Cabin Crew : ദോഹ: ഖത്തറിൽ എയർ ഹോസ്റ്റസായി ജോലി ആരംഭിച്ച് 10 വർഷം പൂർത്തിയാക്കിയ കൊളംബിയൻ സ്വദേശിനി ക്രിസ്റ്റി നിക്കോൾ വിറ്റെക് തന്റെ വാർഷികം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചു. പരിക്കേറ്റതും ഉപേക്ഷിക്കപ്പെട്ടതുമായ 31 പൂച്ചകളെ ദോഹയിൽ നിന്ന് അമേരിക്കയിലെ ന്യൂയോർക്കിലേക്ക് സുരക്ഷിതമായി എത്തിച്ച് പുതിയ കുടുംബങ്ങൾക്ക് കൈമാറിയായിരുന്നു ആഘോഷം.

പൂച്ചകളെ പുതിയ ഉടമകൾക്ക് കൈമാറിയ ശേഷം അതേ ദിവസം തന്നെ ക്രിസ്റ്റി ദോഹയിലേക്ക് മടങ്ങി. ഏറെ ക്ഷീണം അനുഭവപ്പെട്ടെങ്കിലും, സുരക്ഷിതമായ ഒരു പുതിയ ജീവിതം അവയ്ക്ക് നൽകാനായതിലുള്ള സന്തോഷമാണ് ഏറ്റവും വലിയ പ്രതിഫലമെന്ന് അവർ പറഞ്ഞു.എയർ ഹോസ്റ്റസ് ആകുക എന്നത് തന്റെ ബാല്യകാല സ്വപ്നമായിരുന്നില്ലെന്നും, എന്നാൽ ഈ ജോലി ജീവിതത്തിൽ പ്രതീക്ഷിക്കാത്ത ഒരു ദൗത്യത്തിലേക്ക് തന്നെ നയിച്ചെന്നും ക്രിസ്റ്റി വ്യക്തമാക്കി. ജോലിയുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചതോടെ, തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ടതും പരിക്കേറ്റതുമായ മൃഗങ്ങളെ രക്ഷപ്പെടുത്തി പുതിയ വീടുകളിലെത്തിക്കാൻ കഴിയുന്നുവെന്ന് അവർ പറഞ്ഞു.

ഖത്തർ എയർവേസിൽ ജോലി ചെയ്യുന്ന ക്രിസ്റ്റി വർഷങ്ങളായി ഖത്തറിലെ മൃഗസംരക്ഷണ സന്നദ്ധപ്രവർത്തകരുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ്. ചികിത്സ ആവശ്യമുള്ളതും ഉപേക്ഷിക്കപ്പെട്ടതുമായ മൃഗങ്ങളെ രക്ഷപ്പെടുത്തി അവയ്ക്ക് പരിചരണവും പിന്നീട് പുതിയ കുടുംബങ്ങളും കണ്ടെത്തിക്കൊടുക്കുന്നതാണ് അവരുടെ പ്രധാന പ്രവർത്തനം.

“ഖത്തറിൽ ചെലവഴിച്ച പത്ത് വർഷം ഓർമ്മിക്കാനുള്ള ഏറ്റവും മനോഹരമായ മാർഗമാണിത്. ഈ രാജ്യവും എന്റെ ജോലിയും എനിക്ക് നൽകിയ അവസരങ്ങൾക്ക് ഞാൻ എന്നും നന്ദിയുള്ളവളാണ്,” എന്ന് ക്രിസ്റ്റി സമൂഹമാധ്യമത്തിൽ കുറിച്ചു.

ക്രിസ്റ്റി പങ്കുവെച്ച 31 പൂച്ചകളെ സുരക്ഷിതമായി ന്യൂയോർക്കിലെത്തിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്. നിരവധി പേരാണ് അവരുടെ മൃഗസ്നേഹത്തെയും സേവന മനോഭാവത്തെയും അഭിനന്ദിച്ച് രംഗത്തെത്തിയത്.

വേ​ഗം വിട്ടോളൂ ദോഹയിലേക്ക്; ഖത്തർ ടോയ് ഫെസ്റ്റിവൽ ഏതാനും ദിവസങ്ങൾക്കൂടെ മാത്രം

Qatar Drisya Staff Editor — July 23, 2026 · 0 Comment

toy fest

Qatar Toy Festival Ends in Just a Few Daysദോഹ: കുടുംബങ്ങൾക്കും കുട്ടികൾക്കും വേനലവധിക്കാലം ആഘോഷമാക്കാൻ ദോഹയിൽ ആരംഭിച്ച ഖത്തർ ടോയ് ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് ജൂലൈ 31 ന് അവസാനിക്കും. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ നിരവധി പേരാണ് എത്തുന്നത്. ‘കൂടുതൽ സങ്കൽപങ്ങൾ, വിനോദത്തിന്റെ സമ്പൂർണ ലോകം’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ടോയ് ഫെസ്റ്റിവൽ നടക്കുന്നത്. 22,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള നാല് ഹാളുകളിലായി ഒരുക്കിയിരിക്കുന്ന ഫെസ്റ്റിവലിൽ വിവിധ പ്രായക്കാരെ ലക്ഷ്യമിട്ട് ഏഴ് വ്യത്യസ്ത തീം സോണുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ലോകപ്രശസ്തമായ 66ലധികം വിനോദ ബ്രാൻഡുകൾ, 33 ആക്ടിവിറ്റി കോർണറുകൾ, കൂടാതെ ദിവസവും 14 തത്സമയ വിനോദ പരിപാടികൾ എന്നിവ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളാണ്. കുടുംബങ്ങൾക്കും കുട്ടികൾക്കും വൈവിധ്യമാർന്ന വിനോദ-അനുഭവങ്ങൾ ഒരുക്കുന്നതാണ് പരിപാടികൾ.

കുട്ടികൾക്കായുള്ള ഖത്തർ ടോയ് ഫെസ്റ്റിവൽ സമ്മർ ക്യാമ്പും രണ്ടാം പതിപ്പോടെ ഇത്തവണ തിരിച്ചെത്തിയിട്ടുണ്ട്. ജൂലൈ 30 വരെയാണ് സമ്മർ ക്യാമ്പ് നടക്കുക. വേനലവധിക്കാലത്ത് കുട്ടികൾക്ക് പഠനവും വിനോദവും ഒരുമിച്ച് നൽകുന്ന വിവിധ പരിപാടികളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Qatar Sends Letter to the United Nations Over Iranian Attacks ഇറാൻ ആക്രമണത്തിൽ പ്രതിഷേധം; ഐക്യരാഷ്ട്രസഭയ്ക്ക് കത്ത് കൈമാറി ഖത്തർ

Qatar Drisya Staff Editor — July 23, 2026 · 0 Comment

Qatar Flag

Qatar Sends Letter to the United Nations Over Iranian Attacks ദോഹ: രാജ്യത്തിന്റെ പരമാധികാരത്തിനുനേരെയും ദേശീയ സുരക്ഷയ്ക്കുനേരെയും നടന്നതായി ആരോപിക്കുന്ന ഇറാൻ ആക്രമണങ്ങളെ തുടർന്ന്, ഐക്യരാഷ്ട്രസഭയ്ക്ക് ഔദ്യോഗിക പ്രതിഷേധക്കത്ത് കൈമാറി ഖത്തർ. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനും യു.എൻ രക്ഷാസമിതി അധ്യക്ഷനും കോംഗോയുടെ സ്ഥിരം പ്രതിനിധിയുമായ സെനോൺ മുകോംഗോ എൻഗേക്കുമാണ് യു.എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ് അലിയ അഹമ്മദ് ബിൻ സൈഫ് അൽഥാനി കത്തുകൾ കൈമാറിയത്.

കത്തിൽ, ജൂലൈ 7ന് ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഖത്തറിന്റെ ‘അൽ-റെക്കയ്യാത്ത്’ ടാങ്കറിന് നേരെ ഇറാൻ നടത്തിയ ആക്രമണം വിശദമായി പരാമർശിക്കുന്നു. കൂടാതെ, ജൂലൈ 12നും 17നും ഖത്തറിനെ ലക്ഷ്യമിട്ട് ഉണ്ടായ മിസൈൽ ഭീഷണികൾ രാജ്യത്തിന്റെ സായുധ സേന വിജയകരമായി പ്രതിരോധിച്ചെന്നും വ്യക്തമാക്കുന്നു. ജൂലൈ 12ന് ഒരു ആക്രമണം തടയുന്നതിനിടെ മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായും കത്തിൽ പറയുന്നു.

ഇറാന്റെ നടപടികൾ 1949-ലെ ജനീവ കൺവെൻഷന്റെ വ്യക്തമായ ലംഘനമാണെന്ന് ഖത്തർ ചൂണ്ടിക്കാട്ടി. ഖത്തറിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും അവ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന യു.എൻ രക്ഷാസമിതിയുടെ 2817 (2026)-ാം നമ്പർ പ്രമേയം ഇറാൻ തുടർച്ചയായി ലംഘിക്കുകയാണെന്നും ഖത്തർ ആരോപിച്ചു.

ഈ ആക്രമണങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇറാനാണെന്നും, സംഭവിച്ച എല്ലാ നാശനഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകേണ്ട ബാധ്യത ഇറാനുണ്ടെന്നും ഖത്തർ വ്യക്തമാക്കി. യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ അവകാശം ഖത്തറിനുണ്ടെന്നും, ഭാവിയിലെ ഏത് ആക്രമണത്തെയും നേരിടാൻ രാജ്യം തയ്യാറാണെന്നും കത്തിൽ പറയുന്നു.

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു

Related Posts

Leave a Reply

Your email address will not be published. Required fields are marked *