Posted By Nazia Staff Editor Posted On

Whether alert in UAE ;യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; പൊതുജനം ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക

Weather alert in UAE ; അബുദാബി ∙ യുഎഇയിൽ ജൂൺ മാസത്തെ കാലാവസ്ഥ ആദ്യ ദിവസങ്ങളിലെ പോലെ സ്ഥിരതയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. എങ്കിലും നേരിയ വ്യതിയാനങ്ങൾക്കുള്ള സാധ്യത തള്ളികളയുന്നില്ല. താപനില ഉയരുമോ എന്ന ആശങ്ക സംബന്ധിച്ചും നാഷനൽ മെട്രോളജി സെന്‍റർ കാലാവസ്ഥാ പ്രവചനത്തിൽ ഉത്തരം നൽകുന്നുണ്ട്

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ചില വടക്കൻ തീരപ്രദേശങ്ങളിൽ ഇന്ന് മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ദിവസം മുഴുവൻ ഈർപ്പമുള്ളതായി തുടരും. കിഴക്കൻ മേഖലകളിൽ ചില മേഘങ്ങൾ പ്രത്യക്ഷപ്പെടുന്നതോടെ ബാക്കിയുള്ള ദിവസങ്ങൾ പൊതുവെ ചൂട് കുറവായിരിക്കും.  തെക്കുകിഴക്ക് മുതൽ വടക്കുകിഴക്കൻ വരെയുള്ള മേഖലകളിൽ കാറ്റ് മിതമായതോതിൽ വീശും.മണിക്കൂറിൽ 10-20 കി.മീ വേഗത്തിൽ വീശുന്നതിനാണ് സാധ്യത എങ്കിലും  35 കി.മീ വരെ വേഗത വർധിക്കുന്നതിനുള്ള സാധ്യത തള്ളികളയാൻ സാധിക്കുകയില്ല. അറേബ്യൻ ഗൾഫും ഒമാൻ കടലും പ്രക്ഷുബ്ധമാകാതെ തുടരും.  മത്സ്യബന്ധനത്തിനും ജലഗതാഗതത്തിനും അനുകൂലമായ സാഹചര്യമായി ഇതിനെ വിലയിരുത്തപ്പെടുന്നു.

ഇന്നും ഇന്നലത്തെ പോലെ തന്നെയായിരിക്കും യുഎഇയിലെ കാലാവസ്ഥ. ഉച്ചയോടെ കിഴക്കൻ പ്രദേശങ്ങളിൽ മേഘങ്ങൾ രൂപം കൊള്ളും. തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെയുള്ള നേരിയതോതിൽ മിതമായ കാറ്റ് തുടരും. ചില സമയങ്ങളിൽ മണിക്കൂറിൽ 10 മുതൽ 20 കി.മീ വേഗത്തിൽ തുടങ്ങി മണിക്കൂറിൽ 35 കി.മീ വേഗത്തിൽ എത്തുത്തിന് സാധ്യതയുണ്ട്. അറേബ്യൻ ഗൾഫും ഒമാൻ കടലും സന്തുലിതമായി തുടരും.

ശനിയാഴ്ച(ജൂൺ 8) ആകാശം ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയോടെ കിഴക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ നേരിയതും മിതമായതുമായി കാറ്റ് വീശും. ചിലപ്പോൾ അത് ഉന്മേഷദായകമാവുകയും പകൽ സമയത്ത് പൊടി വീശുകയും ചെയ്യും. കാറ്റിന്‍റെ വേഗം മണിക്കൂറിൽ 15 മുതൽ 25 കി.മീ വരെ ആയിരിക്കും.

ഇടയ്ക്കിടെ മണിക്കൂറിൽ 35 കി.മീ വരെയായി ഉയരും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും നേരിയ തോതിൽ കടൽക്ഷോഭത്തിന് സാധ്യതയുണ്ട്. ഞായറാഴ്ച  ചില സമയങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയോടെ കിഴക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. അതോടൊപ്പം മഴയും ഉണ്ടാകാം. തെക്കുകിഴക്ക് മുതൽ വടക്കുകിഴക്കൻ വരെയുള്ള കാറ്റ്, ഇടയ്ക്കിടെ ഉന്മേഷദായകമാവുകയും പകൽ സമയത്ത് പൊടിയും മണലും വീശുകയും ചെയ്യും. കാറ്റിന്‍റെ വേഗം മണിക്കൂറിൽ 15 മുതൽ 25 കിമീ വരെയായിരിക്കും, ചിലപ്പോൾ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലെത്താം.

ഈ മാസം 10 ന് പൊതുവെ നേരിയതോ ഭാഗികമായോ രീതിയിൽ ആകാശം മേഘാവൃതമായിരിക്കും. കിഴക്കൻ, തെക്കൻ മേഖലകളിൽ ഉച്ചയോടെ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്.  തെക്ക് കിഴക്ക് നിന്ന് വടക്ക് കിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റ് ചിലപ്പോൾ  ഉന്മേഷദായകമാകും. പകൽ സമയത്ത് പൊടിയും മണലും വീശുന്നതിന് കാരണമാകും. കാറ്റിന്‍റെ വേഗം മണിക്കൂറിൽ 15 മുതൽ 25 കി.മീ വരെ ആയിരിക്കും. കാറ്റ് മണിക്കൂറിൽ 40 കി.മീ. വരെ വീശും. അറേബ്യൻ ഗൾഫും ഒമാൻ കടലും  നേരിയ തോതിൽ  പ്രക്ഷുബ്ധമാകുന്നതിന് സാധ്യതയുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്യാൻ അധികൃതർ നിർദേശിച്ചു. പ്രത്യേകിച്ച് മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ പൊടിപടലങ്ങൾ, മണൽ എന്നിവ ശല്യമായേക്കാമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *