Posted By Nazia Staff Editor Posted On

Emirates lucky draw ; സാധാരണക്കാരനെ കോടീശ്വരനാക്കുന്ന എമിറേറ്റ്സ് ഡ്രോയിലൂടെ ഒന്നിലധികം തവണ സമ്മാനങ്ങൾ നേടാനാകുമോ?

വലിയ സമ്മാനം നേടാൻ നമുക്കെല്ലാം ആ​ഗ്രഹങ്ങളുണ്ട്. എന്നാൽ അതി ഭാ​ഗ്യവാന്മാരായ ചിലരുണ്ട്, ഒന്നിലധികം തവണ വിജയം നേടാൻ അവസരം ലഭിച്ചവർ. തുടർച്ചയായി ​ഗെയിം കളിക്കുന്നതാണ് ഇവരെ തുണയ്ക്കുന്നുണ്ട്. എമിറേറ്റ്സ് ഡ്രോയിലൂടെ ഇങ്ങനെ വിജയികളായി എട്ട് ഭാ​ഗ്യശാലികളുടെ കഥ അറിയാം. ഇതിൽ തുർക്കിയിൽ നിന്നുള്ള ഒരാൾ ഒരു ദിവസം തന്നെ 39 തവണയാണ് വിജയം നേടിയത്. അതായത് കൂടുതൽ കളിച്ചാൽ, കൂടുതൽ നേടാം എന്നർത്ഥം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

എമിറേറ്റ്സ് ‍ഡ്രോയിലൂടെ ഒന്നിലധികം തവണ വിജയിക്കാനാകുമോ? തീർച്ചയായും കഴിയും.

ഒരു തവണ തന്നെ വിജയം നേടുക എന്ന ഉറപ്പുള്ള കാര്യമല്ല പക്ഷേ, ഒന്നിലധികം തവണ ജയിക്കാനായാലോ? ഇതിന് പല കാരണങ്ങൾ നിങ്ങളെ സഹായിക്കാം.

​ഗെയിം നിയമങ്ങൾ
എത്ര കാലമായി നിങ്ങൾ കളിക്കുന്നു
എത്ര തവണ നിങ്ങൾ കളിക്കുന്നു
നമ്പറുകളുടെ തെരഞ്ഞെടുപ്പ്.
ഇതാ, നിങ്ങൾക്കായി ഏതാനും പ്രചോദിപ്പിക്കുന്ന കഥകൾ.

തുടർച്ചയായ വിജയങ്ങൾ
ഇത്യോപ്യൻ-അമേരിക്കനായ തെരുസ്യൂ അലെമു യു.എ.ഇ സന്ദർശനത്തിനിടയ്ക്കാണ് ​എമിറേറ്റ്സ് ‍ഡ്രോ കളിച്ചത്. മെ​ഗാ7 കളിച്ച് ഏഴിൽ ആറ് നമ്പറുകൾ മാച്ച് ചെയ്ത അദ്ദേഹം AED 250,000 നേടി. ഒരു അക്കം അകലെയാണ് അദ്ദേഹത്തിന് 100 മില്യൺ ദിർഹം നഷ്ടമായത്. ഒരാഴ്ച്ചയ്ക്ക് ശേഷം വീണ്ടും മെ​ഗാ7 വഴി തന്നെ AED 10,000 അലെമു നേടി.

പ്രവാസി ഇന്ത്യക്കാരനായ മനോജ് മധുസൂദനൻ AED 77,777 രണ്ടു തവണ അടുപ്പിച്ച് നേടി. മൂന്നാഴ്ച്ചയ്ക്കിടെ ആയിരുന്നു അദ്ദേഹത്തിന്റെ വിജയങ്ങൾ. ജീവകാരുണ്യപ്രവർത്തികൾക്ക് ഉപയോ​ഗിക്കാനാണ് അദ്ദേഹം ​ഗെയിമിൽ പങ്കെടുക്കുന്നത്.

മറ്റൊരു ഇന്ത്യക്കാരനായ ശ്രീരാം ശാന്ത നായ്ക്ക് ഒരു മാസം കൊണ്ട് രണ്ടു തവണ മെ​ഗാ7 ഉപയോ​ഗിച്ച് AED 77,777 നേടി.

മൊഹ്സിൻ ഖാൻ എന്ന ഇന്ത്യക്കാരനാകട്ടെ, വിവാഹത്തിന് തൊട്ടു മുൻപാണ് ഭാ​ഗ്യകടാക്ഷം ലഭിച്ചത്. മാർച്ച് 2023-ലെ നറുക്കെടുപ്പിൽ ഈസി6 വഴി AED 15,000 അദ്ദേഹം നേടി. അതേ വർഷം തന്നെ ഫാസ്റ്റ്5 കളിച്ച് അദ്ദേഹം സ്വന്തമാക്കിയത് AED 75,000.

ഒറ്റ ദിവസം, ഇരട്ട വിജയം

യു.കെ പൗരനായ ഡീൺ സിമൺസ് ഒരു ദിവസം നേടിയത് രണ്ടു തവണ AED 10,000. ടിക്കറ്റ് എടുക്കുന്നത് തടസപ്പെടുത്തി ഒരു ഫോൺ കോൾ ഡീനിന് ലഭിച്ചു. അതിന് ശേഷം ബാക്കി ടിക്കറ്റുകൾ ഡീൻ വാങ്ങി. ചിലപ്പോൾ അതാകാം തന്റെ ഭാ​ഗ്യത്തിന് കാരണമെന്ന് ഡീൻ പറയുന്നു.

മൂന്നു തവണ വിജയം

സ്പെയിനിൽ നിന്നുള്ള അസുൻസിയോൺ ലോപെസ് 2022-ൽ മെ​ഗാ7 കളിച്ച് നേടിയത് AED 77,777. സ്പെഷ്യൽ എമിറേറ്റ്സ് ഡ്രോ പ്രൊമോ ഉപയോ​ഗിച്ചാണ് ഓ​ഗസ്റ്റ് 2023-ൽ അവർ ടിക്കറ്റെടുത്തത്. അടുത്തിടെ പിക്1 ​ഗെയിമിലൂടെ AED 20,000 നേടി. എമിറേറ്റ്സ് ഡ്രോയുടെ പരിസ്ഥിതി സംരക്ഷണ പദ്ധതിയയ കോറൽ റീഫ് റീസ്റ്റോറേഷൻ പദ്ധതിയാണ് അവരെ ​ഗെയിമിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചത്. ഡൈവിങ് ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അവർ.

ഒരു ദിവസം അഞ്ച് വിജയം

ഇന്ത്യക്കാരനായ അഹ്മ്മദ് റഫീക്ക് അഞ്ച് തവണയാണ് മെ​ഗാ7 കളിച്ച് ജയിച്ചത്. ഒന്നിലധികം ടിക്കറ്റുകൾ ഉപയോ​ഗിച്ച് അദ്ദേഹം നേടിയത് AED 23,415.
39-ൽ അധികം വിജയങ്ങൾ ഒറ്റ ഡ്രോയിൽ

തുർക്കിയിൽ നിന്നുള്ള അലി സെയ്ദി ഒരു ഡ്രോയിൽ 43, 39 തവണ രണ്ട് തുടർച്ചയായ ആഴ്ച്ചകളിൽ വിജയിച്ചു. അദ്ദേഹം ഒരു ആഴ്ച്ച മാത്രം നേടിയത് AED 30,000. കൂടുതൽ വിജയം നേടിയത് ഈസി6 ​ഗ്രാൻഡ് പ്രൈസ് ആയ 15 മില്യൺ ദിർഹത്തിന് വേണ്ടി മത്സരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

ഈ ആഴ്ച്ചയും ആകാംഷയുടെതാണ്. സ്ഥിരമായി മത്സരത്തിൽ പങ്കെടുക്കുന്നതോടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന സമ്മാനങ്ങൾ നേടാനുളള അവസരമാണ് ലഭിക്കുക. കഴിഞ്ഞ ആഴ്ച്ച മാത്രം 5,200 മത്സരാർത്ഥികൾ നേടിയത് AED 520,000-ൽ അധികമാണ്. ജൂൺ ഏഴ് മുതൽ 9 വരെ രാത്രി 9 മണിക്ക് (യു.എ.ഇ സമയം) എമിറേറ്റ്സ് ഡ്രോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും വെബ്സൈറ്റിലും നറുക്കെടുപ്പ് കാണാം.

EASY6, FAST5, MEGA7, and PICK1 ​ഗെയിമുകളിലൂടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാം. നമ്പറുകൾ നേരത്തെ ബുക്ക് ചെയ്യാം. സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാം @emiratesdraw കൂടുതൽ വിവരങ്ങൾക്ക് അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424 ഇ-മെയിൽ [email protected]. അല്ലെങ്കിൽ സന്ദർശിക്കാം emiratesdraw.com

Comments (0)

Leave a Reply

Your email address will not be published. Required fields are marked *