Posted By Nazia Staff Editor Posted On

Visa on arrival;യുഎഇയിൽ വീസ-ഓൺ-അറൈവൽ ലഭിക്കുന്നതിന്ഇനി പുതിയ നിബന്ധനകൾ; ഇക്കാര്യങ്ങൾ ആദ്യം തന്നെ ചെയ്യണം;പുതിയ മാറ്റങ്ങൾ അറിയാം

Visa on arrival;ദുബായ് ∙യുകെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുഎസ്എ എന്നിവിടങ്ങളിൽ താമസ വീസയോ ഗ്രീൻ കാർഡോ ഉള്ള ഇന്ത്യക്കാർക്ക്  ഇപ്പോൾ യുഎഇയിൽ വീസ ഓൺ അറൈവൽ ലഭിക്കാൻ ഓൺലൈനായി അപേക്ഷിക്കണം. നേരത്തെ വിമാനത്താവളത്തിൽ എത്തി ഇമിഗ്രേഷൻ കൗണ്ടറിൽ വീസ സ്റ്റാംപ് ചെയ്തു നൽകുമായിരുന്നു .

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ദുബായിൽ 14 ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനാണ് ഈ വീസ. വീസ ഒരിക്കൽ 14 ദിവസത്തേക്ക് കൂടി നീട്ടാനും സാധിക്കും. എങ്കിലും വീസ നൽകുന്നത് യുഎഇ  ജിഡിആർഎഫ്എ അധികൃതരുടെ വിവേചനാധികാരത്തിലാണ്.
യോഗ്യരായ ഇന്ത്യൻ യാത്രക്കാർക്ക് ഏതാനും വർഷങ്ങളായി യുഎഇ വിമാനത്താവളങ്ങളിൽ വീസ ഓൺ അറൈവൽ അനുവദിച്ചിരുന്നു. യാത്രക്കാർ അവരുടെ വിമാനങ്ങളിൽ നിന്ന് ഇറങ്ങുമ്പോൾ  സാധാരണയായി വീസ ഇമിഗ്രേഷൻ കൗണ്ടറിൽ സ്റ്റാംപ് ചെയ്യും. എന്നാലിപ്പോപ്പോൾ ഈ സേവനത്തിനായി ദുബായിലേക്കുള്ള യാത്രക്കാർ ആദ്യം ഓൺലൈനായി അപേക്ഷിക്കണമെന്നാണ് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു.

അപേക്ഷിക്കാൻ വേണ്ട രേഖകൾ
∙ രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള സാധുവായ പാസ്‌പോർട്ട് അല്ലെങ്കിൽ യാത്രാ രേഖ 
∙ യുഎസ്എ നൽകുന്ന സ്ഥിര താമസ കാർഡ് (ഗ്രീൻ കാർഡ്) അല്ലെങ്കിൽ യുകെ/ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ നൽകുന്ന റസിഡൻസ് വീസ.

ആദ്യം ഓൺലൈനായി അപേക്ഷിക്കുക
വീസ-ഓൺ-അറൈവലിന് അർഹതയുള്ള ഇന്ത്യൻ വിനോദസഞ്ചാരികൾ ആദ്യം ജിഡിഎഫ് ആർഎ(GDRFA) വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക– https://smart.gdrfad.gov.ae. തുടർന്ന്  വിശദാംശങ്ങൾ നൽകണം. ആവശ്യകതകൾ പൂരിപ്പിച്ച് ഫീസ് അടയ്ക്കുക. 253 ദിർഹമാണ് ഇതിന് ഫീസ്. അംഗീകാരം ലഭിച്ച ശേഷം വീസ അപേക്ഷകന് ഇ മെയിലായി ലഭിക്കും. അപേക്ഷിച്ചതിന് ശേഷം 48 മണിക്കൂറിനുള്ളിൽ വീസ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ഉപാധികളും നിബന്ധനകളും
ജിഡിഎഫ്ആർഎ(GDRFA) വെബ്‌സൈറ്റിൽ ഹ്രസ്വകാല സന്ദർശന വീസയുടെ നിബന്ധനകളും വ്യവസ്ഥകളും നൽകിയിട്ടുണ്ട്. അവ ഇതാണ്:
∙ യാത്രികന് യുഎഇയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുന്ന ഒരു നിയന്ത്രണവും ഉണ്ടാകരുത് 
∙ പാസ്‌പോർട്ടിന്‍റെയോ യാത്രാ രേഖയുടെയോ സാധുത 6 മാസത്തിൽ കുറയാത്തതായിരിക്കണം.
∙ അപേക്ഷകന് 6 മാസത്തിൽ കുറയാത്ത സാധുതയുള്ള/ യോഗ്യതയുള്ള യുഎസ് അധികാരികൾ നൽകുന്ന വീസയോ ഗ്രീൻ കാർഡോ ഉണ്ടായിരിക്കണം. അല്ലെങ്കിൽ യുകെയിലോ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലോ യോഗ്യതയുള്ള അധികാരികൾ നൽകുന്ന താമസ വീസ ഉണ്ടായിരിക്കണം. അതിന്‍റെ കാലാവധി 6 മാസത്തിൽ കുറയാത്തതാണ്. 

അതേസമയം, ഈ വർഷം ഫെബ്രുവരിയിൽ എമിറേറ്റ്‌സ് എയർലൈനിൽ യാത്ര ബുക്ക് ചെയ്‌ത ചില ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മുൻകൂട്ടി അംഗീകാരമുള്ള വീസ-ഓൺ-അറൈവൽ സൗകര്യം ലഭിച്ചിരുന്നു. 14 ദിവസത്തെ സിംഗിൾ എൻട്രി വീസയായി ഇഷ്യൂ ചെയ്തിരിക്കുന്ന ഇത് എമിറേറ്റ്‌സ് ഉപയോക്താക്കളെ ദുബായിൽ എത്തുമ്പോൾ ക്യൂ ഒഴിവാക്കാൻ സഹായിക്കുന്നു. യുഎഇ വീസാ നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് എമിറേറ്റ്സ് എയർലൈൻ നിയോഗിച്ചിട്ടുള്ള ദുബായ് വീസ പ്രോസസ്സിങ് സെന്‍റർ (ഡിവിപിസി) – വിഎഫ്എസ് ഗ്ലോബലിന്‍റെ സൗകര്യം ഈ അപേക്ഷ നിറവേറ്റുന്നു.

English Summary:
Apply online to get a visa-on-arrival to enter the UAE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *