Uae court; ജീവനുള്ള കോഴിയെ വിറ്റു; യുഎയിൽ സൂപ്പർമാർക്കറ്റിന് കിട്ടി എട്ടിന്റ പണി
Uae court: അബുദാബി ∙ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച് ജീവനുള്ള കോഴിയെ വിറ്റ സൂപ്പർമാർക്കറ്റ് അടപ്പിച്ചു. മുസഫയിലെ വൺ പഴ്‌സൺ കമ്പനി എൽഎൽസിയാണ് അടച്ചുപൂട്ടിയത്. ഭക്ഷ്യവസ്തുക്കൾ സംഭരിച്ചു വച്ചിരുന്ന സ്ഥലത്ത് പൊതുജനാരോഗ്യത്തിന് ഹാനികരമാകും വിധമാണ് കോഴികളെ പാർപ്പിച്ചിരുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
നിയമം ലംഘിച്ച സ്ഥാപനത്തിന് പിഴയും ചുമത്തി. ഭക്ഷ്യസുരക്ഷാ നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ 800 555 നമ്പറിൽ അറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി അഭ്യർഥിച്ചു.
English Summary:
Abu Dhabi Supermarket shut down for selling live poultry
Comments (0)