Posted By Ansa Staff Editor Posted On

UAE Police; കാറിന്റെ എഞ്ചിന്‍ ഫില്‍ട്ടറിനുള്ളില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് നാല് കിലോ കഞ്ചാവ്‌: യുഎഇയിൽ യുവതി പിടിയില്‍

കാറിന്റെ എഞ്ചിന്‍ ഫില്‍ട്ടറിനുള്ളില്‍ ഒളിപ്പിച്ച നാല് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. ദുബായ് വിമാനത്താവളം വഴി 4.25 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച ആഫ്രിക്കന്‍ വനിതയെയാണ് ദുബായ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/Ja8PlJ1kLAg0I7UsIBTTsq

കാര്‍ എഞ്ചിന്‍ എയര്‍ ഫില്‍ട്ടറിന്റെ അറയ്ക്കുള്ളിലാണ് നിരോധിത പദാര്‍ത്ഥം വിദഗ്ധമായി ഒളിപ്പിച്ചിരുന്നത്. സംശയം തോന്നിയ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ ലഗേജുകള്‍ സൂക്ഷ്മമായി പരിശോധിച്ചു. പരിശോധനയ്ക്കിടെ, ഉദ്യോഗസ്ഥര്‍ രഹസ്യ അറകള്‍ കണ്ടെത്തി. അവിടെ സമഗ്രമായ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. തുടര്‍ന്ന്, യാത്രക്കാരിയെയും പിടിച്ചെടുത്ത സാധനങ്ങളും ദുബായ് പോലീസ് ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ നാര്‍ക്കോട്ടിക് കണ്‍ട്രോളിന് കൈമാറി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *