ഈദ് അവധിക്കാലത്ത് ദുബായിൽ ആറ് ദിവസത്തെ സൗജന്യ പാർക്കിംഗ്

ദുബായ്: ഈദുൽ ഫിത്തർ അവധി ദിനങ്ങളിൽ ദുബായിൽ ആറു ദിവസമെങ്കിലും പാർക്കിങ് സൗജന്യം. വെള്ളിയാഴ്ച റമദാൻ 29 മുതൽ ഷവാൽ മൂന്ന് വരെ പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചു. ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ ഏപ്രിൽ 12 വരെ പാർക്കിംഗ് നിരക്കുകൾ ഇല്ലെന്നാണ് ഇതിനർത്ഥം. ദുബായിൽ ഞായറാഴ്ചകളിൽ പാർക്കിംഗ് എപ്പോഴും സൗജന്യമായതിനാൽ, വാഹനമോടിക്കുന്നവർക്ക് എമിറേറ്റിൽ തുടർച്ചയായി ആറ് ദിവസത്തെ സൗജന്യ പാർക്കിംഗ് ആസ്വദിക്കാം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/FvjH2GWdxOVBPCvKNLtaCA

പണമടച്ചുള്ള പാർക്കിംഗ് ശവാൽ നാലിന് (ഈദിൻ്റെ നാലാം ദിവസം) പുനരാരംഭിക്കും. ഈദ് അൽ ഫിത്തർ അവധി ദിനങ്ങളിൽ ആർടിഎയുടെ എല്ലാ സേവനങ്ങളുടെയും പ്രവൃത്തി സമയം പ്രഖ്യാപിച്ചു. വാഹന പരിശോധനാ കേന്ദ്രങ്ങൾ റമദാൻ 29 നും ശവ്വാൽ 3 നും തുറന്ന് പ്രവർത്തിക്കും

കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകൾ

ഈദ് അവധി ദിവസങ്ങളിൽ എല്ലാ കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകളും അടച്ചിടും. എന്നിരുന്നാലും, ഉം റമൂൽ, ദെയ്‌റ, ബർഷ, അൽ കിഫാഫ് കേന്ദ്രങ്ങളിലെ സ്മാർട്ട് കസ്റ്റമർ സെൻ്ററുകൾ, ആർടിഎ ഹെഡ് ഓഫീസ് എന്നിവ സാധാരണ പോലെ 24/7 പ്രവർത്തിക്കും.

ദുബായ് മെട്രോ

ഏപ്രിൽ 6 ന് രാവിലെ 5 മുതൽ പുലർച്ചെ 1 വരെയും ഏപ്രിൽ 7 ഞായറാഴ്ച രാവിലെ 8 മുതൽ പുലർച്ചെ 1 വരെ. ഏപ്രിൽ 8-13 തിങ്കൾ മുതൽ ശനി വരെയും 8 മുതൽ 12 വരെ. ഏപ്രിൽ 14 ഞായറാഴ്ച രാവിലെ 8 മുതൽ 12 വരെയുമാണ് ദുബായ് മെട്രോ പ്രവർത്തിക്കുക.

ദുബായ് ട്രാം

തിങ്കൾ മുതൽ ശനി വരെ: രാവിലെ 6 മുതൽ 1 വരെ, ഞായർ: രാവിലെ 9 മുതൽ 1 വരെ.

ദുബായ് ബസ്

ഈദ് അൽ ഫിത്തർ അവധിക്കാലത്ത് ദുബായ് ബസുകളുടെയും ഇൻ്റർസിറ്റി ബസുകളുടെയും പ്രവർത്തന സമയത്തിൽ ക്രമീകരണം വരുത്തും. യാത്രക്കാർക്ക് RTA ആപ്പിൽ പുതുക്കിയ മെട്രോയും മറൈൻ ട്രാൻസ്പോർട്ട് സമയവും പരിശോധിക്കാം.

https://www.pravasinewsdaily.com/uae-alert

Leave a Reply

Your email address will not be published. Required fields are marked *