ഈദ് സമയത്ത് ദുബായിലെ പാർക്കുകളും വിനോദകേന്ദ്രങ്ങളും എപ്പോൾ തുറക്കുമെന്ന് അറിയണ്ടേ?

ദുബായ്: ഇത്തവണത്തെ ഈദുൽ ഫിത്തർ ദിനത്തിൽ ദുബായിലെ റെസിഡൻഷ്യൽ പാർക്കുകൾ അർദ്ധരാത്രി വരെ തുറന്ന് പ്രവർത്തിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി തിങ്കളാഴ്ച അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/FvjH2GWdxOVBPCvKNLtaCA

ഈദ് അൽ ഫിത്തർ വേളയിൽ ദുബായിലെ പൊതു പാർക്കുകളുടെയും വിനോദകേന്ദ്രങ്ങളുടെയും പ്രവർത്തന സമയം സോഷ്യൽ മീഡിയ ചാനലുകളിലൂടെയാണ് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചത്. “നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം ഇത്തിരി നേരം” എന്ന തലക്കെട്ടോടെയാണ് സോഷ്യൽ മീഡിയയിലൂടെ പുതിയ പ്രവർത്തന സമയം പങ്കുവെച്ചത്.

പാർക്കുകളുടെയും വിനോദകേന്ദ്രങ്ങളുടെയും ഈദ് സമയക്രമം താഴെ കൊടുത്തിരിക്കുന്നു:

റെസിഡൻഷ്യൽ പാർക്കുകളും സ്ക്വയറുകളും: രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെ

സബീൽ പാർക്ക്, ക്രീക്ക് പാർക്ക്, അൽ മംസാർ ബീച്ച് പാർക്ക്, സഫ പാർക്ക്, മുഷ്രിഫ് പാർക്ക്: രാവിലെ 8 മുതൽ രാത്രി 11 വരെ

മൗണ്ടൻ ബൈക്ക് ട്രാക്കും ഹൈക്കിംഗ് ട്രയലും: രാവിലെ 6 മുതൽ വൈകിട്ട് 7 വരെ

ഖുർആൻ പാർക്ക്: രാവിലെ 8 മുതൽ രാത്രി 10 വരെ

മിറാക്കിൾ കേവും ഗ്ലാസ് ഹൗസും: രാവിലെ 9 മുതൽ രാത്രി 8.30 വരെ

ദുബായ് ഫ്രെയിം: രാവിലെ 9 മുതൽ രാത്രി 9 വരെ

ചിൽഡ്രൻസ് സിറ്റി: തിങ്കൾ മുതൽ വ്യാഴം വരെ: രാവിലെ 9 മുതൽ രാത്രി 8 വരെ

ശനിയും ഞായറും: ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ എന്നിങ്ങനെയാണ് പുതിയ സമയക്രമം.

https://www.pravasinewsdaily.com/zakat-al-fitr-in-cash
https://www.pravasinewsdaily.com/uae-alert

Leave a Reply

Your email address will not be published. Required fields are marked *