Posted By Nazia Staff Editor Posted On

Pol app features;വീട് പൂട്ടി യാത്ര പോകുന്നതിന് മുന്‍പ് ഒന്ന് വിളിച്ച് അറിയിച്ചോളൂ…ഇല്ലേൽ പണി കിട്ടാൻ ചാൻസുണ്ട്!!!

Pol app features;കുട്ടികള്‍ക്ക് സ്‌കൂള്‍ അടച്ചതോടെ എവിടേക്കെങ്കിലും യാത്ര പോകാനൊരുങ്ങുകയാണോ?.. എങ്കില്‍ അതിന് മുന്‍പ് വിവരം ഒന്ന് പൊലിസ് സ്‌റ്റേഷനില്‍ വിളിച്ച് അറിയിച്ചോളൂ. മോഷണങ്ങളും മറ്റും പതിവാകുന്ന സാഹചര്യത്തില്‍ വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് അക്കാര്യം അറിയിക്കാനായി കേരള പൊലിസ് തന്നെ സൗകര്യമേര്‍പ്പാടാക്കിയിട്ടുണ്ട്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ‘Locked House’ സൗകര്യം ഇതിനായി വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പൊലിസ് പ്രത്യേക നിരീക്ഷണം നടത്തും. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റര്‍ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പൊലിസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലിസിന്റെ  നിരീക്ഷണത്തിലായിരിക്കും. 

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/FvjH2GWdxOVBPCvKNLtaCA

യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്.  ഗൂഗിള്‍പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോല്‍ ആപ്പ് ലഭ്യമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *