meat production കെസാദിൽ അത്യാധുനിക സസ്യാധിഷ്ഠിത മാംസ ഉത്പാദനകേന്ദ്രം തുറന്നു

plant-based meat production facility at Kesad

അബുദാബി: എമിറേറ്റിൽ ആദ്യമായി അത്യാധുനിക സസ്യാധിഷ്ഠിത മാംസ ഉത്പാദനകേന്ദ്രം തുറന്നു. കേന്ദ്ര കാലാവസ്ഥാവ്യതിയാന പരിസ്ഥിതിമന്ത്രി മറിയം ബിൻത് മുഹമ്മദ് അൽ മെഹ്‌റി ഉദ്ഘാടനംചെയ്തു. കെസാദിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം.

മേയ് ഒന്നുമുതൽ ഈ സ്ഥാപനം 100 ശതമാനം ഗ്ലൂട്ടൻ ഫ്രീ ഭക്ഷ്യോത്പന്നങ്ങൾ ഉത്പാദിപ്പിക്കും. മാംസത്തിന് പകരമായി ഉപയോഗിക്കാവുന്ന കബാബ്, കഫ്ത, സുജൂക്ക് തുടങ്ങിയവയായിരിക്കും ഇവിടെ ഉത്പാദിപ്പിക്കുക. രുചിയിൽ വിട്ടുവീഴ്ചയില്ലാതെ പരമ്പരാഗത മാംസ ഉത്പന്നങ്ങൾക്ക് ആരോഗ്യകരമായ ബദൽ നൽകുമെന്ന് ഹോംഗ്രോൺ ഫുഡ്‌ടെക് സ്റ്റാർട്ടപ്പ് സ്വിച്ച് ഫുഡ്‌സ് അധികൃതർ പറഞ്ഞു.

കഴിഞ്ഞമാസം ഇഫ്‌കോ ഗ്രൂപ്പ് ഈ മേഖലയിലെ 100 ശതമാനം സസ്യാധിഷ്ഠിത ഇറച്ചിഫാക്ടറി ദുബായിൽ തുറന്നിരുന്നു. മൃഗമാംസത്തിന് ബദൽ സ്രോതസ്സുകൾ നൽകിക്കൊണ്ട് പ്രോട്ടീൻ നിറഞ്ഞ ആഹാരത്തിനായി പ്രാദേശിക ഉത്പാദനം വർധിപ്പിക്കണമെന്ന് അബുദാബി അഗ്രിക്കൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ഡയറക്ടർ ജനറൽ സയീദ് അൽ ബഹ്രി അൽ അമേരി പറഞ്ഞു.

https://www.pravasinewsdaily.com/2023/04/29/uae-registered-boat-secures-2nd-place-in-the-worlds-longest-and-most-gruelling-sailing-race/

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/Jh1KM2KftCi6hhD2ZGh8fT

Posted in: UAE

Leave a Reply

Your email address will not be published. Required fields are marked *