Loksabha results 2024; ഇത് ജനവിധിയുടെ ആവേശം! ഇന്ത്യ മുന്നണി ഇന്ത്യയുടെ തലവര മാറ്റിയെഴുതുമോ? പുറത്തു വരുന്നത് തകർപ്പൻ ലീഡുകൾ
തിരുവനന്തപുരം: വോട്ടെണ്ണൽ പകുതി ദിവസം പിന്നിടുമ്പോൾ ഇന്ത്യയാകെ ആവേശം അലയടിക്കുന്നു. ഇന്ത്യയുടെ ഭാവി എഴുതാൻ വീണ്ടും ഭരണം കാവിയുടുക്കുമോ? ഇന്ത്യ സഖ്യം ഒട്ടും പിന്നിലല്ലാതെ ഓടുന്നുണ്ടെങ്കിലും മോഡി പ്രഭാവത്തിൽ പിടിച്ചു നിൽക്കാനാവാതെ കാലിടറുന്നുണ്ട്. എങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ള മാറ്റങ്ങൾ ജനവിധിയിൽ കൊണ്ടുവരാൻ ഇന്ത്യ മുന്നണിക്ക് സാധിച്ചിട്ടുണ്ട്.
യുഎയിലെയുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ബിജെപിയുടെ കസേരയ്ക്ക് ഇന്ത്യ മുന്നണി വലിയ ഭീഷണിയായിരിക്കുകയാണ്. കൂട്ടുകക്ഷി സർക്കാറുണ്ടാക്കിയെങ്കിലും അധികാരം തുടരാൻ നെട്ടോട്ടം ഓടുകയാണ് ബിജെപി. ഡൽഹിയിൽ ബി ജെ പി, സർക്കാർ രൂപീകരണ ചർച്ച തുടങ്ങിക്കഴിഞ്ഞു. ഇന്ത്യ മുന്നണിയുടെ യോഗം നാളെ. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻ ഡി എ ലീഡ് ചെയ്യുന്നു. വാരണാസിയിൽ മോഡിയുടെ കനത്ത ഭൂരിപക്ഷം 79566 ലീഡോടെ മുന്നേറിക്കൊണ്ടിരിക്കുന്നു. തിരുവനന്തപുരത്ത് ശശി തരൂർ 15974 വോട്ടുകൾക്ക് ലീഡ് പിടിച്ചെടുത്തു. ആറ്റിങ്ങൽ വോട്ടെണ്ണൽ സസ്പെൻസ് ത്രില്ലർ പോലെ മാറിക്കൊണ്ടിരിക്കുന്നു.
സംസ്ഥാനത്ത് എന്നത്തേയും പോലെ യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ പോരാട്ടം മുറുകുകയാണ്. എന്നിരുന്നാലും ഇത്തവണ കേരളത്തിന്റെ ജനവിധി യുഡിഎഫിന് അനുകൂലം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നും കാണാത്ത രീതിയിലാണ് എൽഡിഎഫ് താഴോട്ട് പോയിരിക്കുന്നത്. ഇടത് ഭരണത്തിന്റെ അതൃപ്തികളാണ് ജനവിധി വലത്തോട്ട് നീക്കി എൽഡിഎഫിനെ കൂപ്പു കുത്തിച്ചിരിക്കുന്നത്. യു ഡി എഫ് 17 സീറ്റില്‍ മുന്നേറുമ്പോള്‍ എല്‍ ഡി എഫ് 2 ലീഡിലേക്ക് കുറഞ്ഞിരിക്കുന്നു.
തൃശൂരിൽ താമര വിരിഞ്ഞു. സുരേഷ് ഗോപി ചരിത്ര വിജയം നേടിയിരിക്കുന്നു. ആഘോഷത്തിന്റെ തിമിർപ്പിലാണ് പൂരനഗരി. 1 സീറ്റ് നേടിക്കൊണ്ട് സുരേഷ്ഗോപി തൃശൂരിൽ എന്‍ ഡി എ യ്ക്ക് കേരളത്തിലെ ബി ജെ പി യുടെ കസേര ഉറപ്പിച്ചിരിക്കുന്നു. 73954 വോട്ടിനാണ് സുരേഷ്ഗോപിയുടെ ജയം. വടകരയിൽ യു ഡി എഫിന്റെ ഷാഫി പറമ്പിൽ ലീഡ് ചെയ്യുന്നു. ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധി വളരെ മുന്നിലാണ്. 334535 ഭൂരിപക്ഷത്തോടെയാണ് മുന്നേറുന്നത്. മൽസരിച്ച 2 മണ്ഡലങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേക്കാളും ലീഡോട് കൂടിയാണ് രാഹുൽ ഗാന്ധി മുന്നേറുന്നത്.
ദേശീയ തലത്തില്‍ എന്‍ ഡി എ ആണ് മുന്നില്‍. 294 സീറ്റുകളിലാണ് എന്‍ ഡി എ ലീഡ് ചെയ്യുന്നത്. ഇന്ത്യ സഖ്യം 232 ആയി കൂടിയിട്ടുണ്ട്. മറ്റുള്ളവര്‍ 17 സീറ്റിലും മുന്നേറുന്നുണ്ട്. ഞെട്ടിക്കുന്ന അട്ടിമറി ഭൂരിപക്ഷങ്ങളാണ് കണ്ട് കൊണ്ടിരിക്കുന്നത്. ചൂട് പിടിക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾക്കും അട്ടിമറികൾക്കും ജനം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക.
യുഎയിലെയുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
Comments (0)