Posted By Ansa Staff Editor Posted On

UAE POLICE; യുഎഇയിൽ മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിച്ച് 4 പൊലീസ് കാറുകളിൽ ഇടിച്ച് അപകടം; 2 പേർക്ക് ​ഗുരുതര പരുക്ക്

യുഎഇയിൽ യുവാവ് മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിച്ച് നാല് പൊലീസ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം. രണ്ട് പൊലീസ് ഉ​ദ്യോ​ഗസ്ഥർക്ക് ​ഗുരുതര പരുക്കേറ്റു. മാർച്ച് 17നാണ് ജബൽ അലി-ലെഹ്ബാബ് റോഡിൽ അപകടമുണ്ടായത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

പൊലീസ് പട്രോളിം​ഗിനിടെയാണ് അശ്രദ്ധമായി അപകടകരമായി ഓടിക്കുന്ന വാഹനത്തെ കുറിച്ച് റിപ്പോർട്ട് ലഭിക്കുന്നത്. ഇതേ തുടർന്ന് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് വാഹനത്തെ പിന്തുടർന്ന പൊലീസ് വാഹനങ്ങളെയാണ് എമിറേറ്റ് പൗരനായ 28കാര​ന്റെ വാഹനം കൂട്ടിയിടിച്ചത്.

ഉദ്യോ​ഗസ്ഥർ പല തവണ വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും യുവാവ് അപകടകരമായി വാഹനം ഓടിക്കുന്നത് തുടരുകയും അപകടമുണ്ടാക്കുകയും ചെയ്തെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ആദ്യഘട്ടത്തിൽ യുവാവ് മയക്കുമരുന്ന് ഉപയോ​ഗിച്ചത് നിഷേധിച്ചെങ്കിലും ക്ലോനാസെപാം, പ്രെഗബാലിൻ എന്നിവ കഴിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി.

പിന്നീട് മയക്കുമരുന്ന് ഉപയോഗിച്ചെന്നും മദ്യപിച്ച് വാഹനമോടിച്ചെന്നും പ്രതി കുറ്റം സമ്മതിച്ചു. അപകടകരമായ രീതിയിൽ വാഹനം ഓടിക്കുക, ലൈസൻസ് പ്ലേറ്റ് ഇല്ലാതെ കാർ ഓടിക്കുക എന്നീ കുറ്റങ്ങളും പ്രതി സമ്മതിച്ചു. കേസിൽ ഓ​ഗസ്റ്റ് 7ന് വാദം കേൾക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *