Posted By Nazia Staff Editor Posted On

Big ticket lucky draw:ലക്കടിച്ചു മോനെ ലക്കടിച്ചു!!!ബി​ഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ 10 മില്യൺ ദിർഹം നേടി പ്രവാസി

Big ticket lucky draw; ബി​ഗ് ടിക്കറ്റ് സീരീസ് 263 ലൈവ് ഡ്രോയിൽ 10 മില്യൺ ദിർഹം സ്വന്തമാക്കിയത് ഇറാനിൽ നിന്നുള്ള ഹുസൈൻ അഹമ്മദ് ഹഷെമി (Hossein Ahmad Hashemi) എന്ന പ്രവാസി. സൗജന്യ ടിക്കറ്റിലാണ് അദ്ദേഹത്തിന് ഭാ​ഗ്യസമ്മാനം നേടാനായത്. ടിക്കറ്റ് നമ്പർ 200781. മെയ് 26-ന് എടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനം.

യുഎയിലെയുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ദുബായിൽ സ്ഥിരതാമസമാണ് ഹുസൈൻ അഹമ്മദ് ഹഷെമി. ലൈവ് ഡ്രോയ്ക്ക് പിന്നാലെ ബി​ഗ് ടിക്കറ്റ് അധികൃതർ ഹുസൈൻ അഹമ്മദ് ഹഷെമിയെ ഫോണിൽ വിളിച്ചെങ്കിലും ലഭ്യമായില്ല.

അടുത്ത നറുക്കെടുപ്പ് ജൂലൈ മൂന്നിനാണ്. അടുത്ത നറുക്കെടുപ്പിലും 10 മില്യൺ ദിർഹമാണ് സമ്മാനം. ഇത് കൂടാതെ പത്ത് പേർക്ക് 100000 ദിർഹം വീതം നേടാനുമാകും. ഡ്രീം കാർ ടിക്കറ്റുകളും ഭാ​ഗ്യാന്വേഷികൾക്ക് വാങ്ങാം. 150 ദിർഹമാണ് ടിക്കറ്റ് വില. രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒന്ന് ഫ്രീ ആയി ലഭിക്കും. ഓ​ഗസ്റ്റ് മൂന്നിനാണ് ഡ്രീം കാർ നറുക്കെടുപ്പ്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *