Posted By Jasmine Staff Editor Posted On

 Loksabha election result 2024; ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ലീഡ് ആർക്ക്? അറിയാം

തിരുവനന്തപുരം: അടുത്ത അഞ്ച് വർഷം രാജ്യം ആര് ഭരിക്കുമെന്നറിയാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി. രാജ്യത്തെ 543 പാർലിമെന്റ് മണ്ഡലങ്ങളിലെ ജനവിധി എന്താണെന്ന് ഇന്നറിയാം. രാവിടെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകളാണ്. പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയത്.

യുഎയിലെയുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

സംസ്ഥാനത്ത് മണ്ഡലങ്ങളിലെ ആദ്യ സൂചനകള്‍ ലഭിക്കുമ്പോള്‍ യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ആണ് നടക്കുന്നത്. യു ഡി എഫ് 15 സീറ്റില്‍ മുന്നേറുമ്പോള്‍ എല്‍ ഡി എഫിന് 4 ലീഡുണ്ട്. എന്‍ ഡി എ യ്ക്ക് ഇത് വരെ ഒരു സീറ്റ് പോലും കേരളത്തിൽ കിട്ടിയിട്ടില്ല.

ദേശീയ തലത്തില്‍ എന്‍ ഡി എ ആണ് മുന്നില്‍. 301 സീറ്റുകളിലാണ് എന്‍ ഡി എ ലീഡ് ചെയ്യുന്നത്. ഇന്ത്യ സഖ്യം 172 ല്‍ മുമ്പിലാണ്. മറ്റുള്ളവര്‍ 19 സീറ്റിലും മുന്നേറുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *