Election Result updates; കനത്ത പോരാട്ടം! കേരളത്തിൽ എൽ ഡി എഫിന് അടിതെറ്റിയോ? അറിയാം
തിരുവനന്തപുരം: കേരളത്തിലെ ചുവപ്പിന്റെ അടി പതറുന്നുണ്ടോ? വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കേരളം ആവേശത്തിലാണ്.
യുഎയിലെയുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
സംസ്ഥാനത്ത് എപ്പോഴത്തേയും പോലെ യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ആണ് നടക്കുന്നത്. യു ഡി എഫ് 15 സീറ്റില്‍ മുന്നേറുമ്പോള്‍ എല്‍ ഡി എഫിന് 4 ലീഡ് നേടി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഒരു സീറ്റ് ലീഡ് നേടിക്കൊണ്ട് സുരേഷ്ഗോപി തൃശൂരിൽ എന്‍ ഡി എ യ്ക്ക് കേരളത്തിലെ അക്കൌണ്ട് തുറന്നിരിക്കുകയാണ്. 3154 ആണ് സുരേഷ്ഗോപിയുടെ ലീഡ്. വടകരയിൽ എൽ ഡി എഫിന്റെ കെ കെ ശൈലജ ലീഡ് ചെയ്യുന്നു.
ദേശീയ തലത്തില്‍ എന്‍ ഡി എ ആണ് മുന്നില്‍. 245 സീറ്റുകളിലാണ് എന്‍ ഡി എ ലീഡ് ചെയ്യുന്നത്. ഇന്ത്യ സഖ്യം 243 ആയി കൂടിയിട്ടുണ്ട്. മറ്റുള്ളവര്‍ 22 സീറ്റിലും മുന്നേറുന്നുണ്ട്.
Comments (0)