Posted By Nazia Staff Editor Posted On

Kerala to gulf shipping route; കേരളത്തില്‍ നിന്നും ഗള്‍ഫിലേക്ക് കപ്പല്‍ യാത്ര ഉടന്‍ തന്നെ: താല്‍പര്യം അറിയിച്ച് മൂന്ന് കമ്പനികള്‍

Kerala to gulf shipping route;കോഴിക്കോട്: കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാ കപ്പല്‍ പദ്ധതി യാഥാർത്ഥ്യത്തോട് കൂടുതല്‍ അടുക്കുന്നു. യാത്രാക്കപ്പല്‍ സർവ്വീസ് തുടങ്ങാന്‍ താല്‍പര്യം അറിയിച്ചുകൊണ്ട് മൂന്ന് കമ്പനികളാണ് രംഗത്ത് വന്നിരിക്കുന്നത്. ഇവർ കേരള മാരിടൈം ബോർഡിന് താല്‍പര്യപത്രം സമർപ്പിച്ചു. ഈ അപേക്ഷകള്‍ ബോർഡിന് കീഴിലെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് വിശദമായ പഠനവും ചർച്ചയും നടത്തി ഒരുമാസത്തിന് അകം സർക്കാറിന് റിപ്പോർട്ട് നല്‍കും.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/EHq1phOgsYKALodaz7QZyk

റിപ്പോർട്ട് പഠിച്ചതിന് ശേഷം സർക്കാർ നിർദേശ പ്രകാരമായിരിക്കും കപ്പല്‍ സർവ്വീസ് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക. വിവിധ കാര്യങ്ങളില്‍ വിശദമായ പരിശോധനയാണ് സർക്കാർ നടത്തുന്നത്. യു എ ഇയിലേക്കെന്ന് പ്രാഥമികമായി തീരുമാനിച്ചെങ്കിലും ഏതെല്ലാം തുറമുഖങ്ങളിലേക്കാണ് സർവ്വീസ് നടത്തേണ്ടത്. കേരളത്തിലെ ഏതെല്ലാം തുറമുഖങ്ങളുമായി സർവ്വീസ് നടത്തണം. സർവ്വീസിനായി ഏത് തരം കപ്പലാണ് ഉപയോഗിക്കേണ്ടത്, എത്രപേർക്ക് യാത്ര ചെയ്യാനാകും, യാത്ര നിരക്ക്, കൂടുതലായി വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FvjH2GWdxOVBPCvKNLtaCA

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കപ്പള്‍ സർവ്വീസിന്റെ സാധ്യത മനസ്സിലാക്കിയ സർക്കാർ മാർച്ച് 7 നാണ് കേരള മാരിടാം ബോർഡ് വഴി താല്‍പര്യപത്രം ക്ഷണിക്കുന്നത്. മാർച്ച് 27 ന് കൊച്ചിയില്‍ സർവ്വീസ് നടത്താന്‍ താല്‍പര്യമുള്ളവരേയും, സർവീസിന് കപ്പല്‍ വിട്ടുകൊടുക്കാന്‍ കഴിയുന്ന കമ്പനികളേയും പങ്കെടുപ്പിച്ചുകൊണ്ട് ബിസിനസ് മീറ്റും നടത്തിയിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *