Posted By Ansa Staff Editor Posted On

Emirates draw; എമിറേറ്റ്സ് ഡ്രോയിലൂടെ കോടികൾ സ്വന്തമാക്കിയ പ്രവാസി: വീട് പണി തീർക്കണം: തന്റെ സ്വപ്നങ്ങൾ പങ്കുവെച്ച് ഇമ്രാൻ

എല്ലാ ആഴ്ച്ചയും ലോകം മുഴുവനുള്ള ആയിരക്കണക്കിന് ആളുകളാണ് എമിറേറ്റ്സ് ‍ഡ്രോയിലൂടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന സമ്മാനങ്ങൾ നേടുന്നത്. വെറും 5 ദിർഹം മുതൽ തുടങ്ങുന്ന ​ഗെയിമുകളിലൂടെ ദിവസേനയും ആഴ്ച്ചതോറും ഒന്നിലധികം സമ്മാനങ്ങൾ നേടാനും 100 മില്യൺ ദിർഹം വരെ സ്വന്തമാക്കാനും EASY6, FAST5, MEGA7, PICK1 ​ഗെയിമുകൾ സഹായിക്കും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

കഴിഞ്ഞയാഴ്ച്ച ഇന്ത്യയിൽ നിന്നുമുള്ള ഒരാൾ ഈസി6 ​ഗ്രാൻഡ് പ്രൈസായ 15 മില്യൺ ദിർഹത്തിന് (34 കോടി രൂപ) തൊട്ടടുത്തെത്തി. ഹൈദരാബാദിൽ നിന്നുള്ള മുഹമ്മദ് ഇമ്രാനാണ് ഒരക്കം അകലെ ​ഗ്രാൻഡ് പ്രൈസ് നഷ്ടമായത്. പക്ഷേ, ആറിൽ അഞ്ച് നമ്പറുകൾ മാച്ച് ചെയ്ത അദ്ദേഹം 1,50,000 ദിർഹം (33.75 ലക്ഷം രൂപ) നേടി. ഹൈദരാബാദിൽ ഡ്രൈവറാണ് ഇമ്രാൻ. സൗദി അറേബ്യയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്.

സമ്മാനം നേടിയെന്ന് അറിയിച്ചുള്ള ഇ-മെയിൽ ലഭിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് ഇമ്രാൻ പറയുന്നു. ലൈവ് ഡ്രോ പലതവണ കണ്ടതിന് ശേഷമാണ് അദ്ദേഹം സമ്മാനം തനിക്ക് തന്നെയാണെന്ന് ഉറപ്പിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഇമ്രാന് ഈ വിജയം വലിയ സഹായമാകും. നാട്ടിലെ വീട് പണി തീർക്കാൻ പണം ഉപകരിക്കും. ഭാര്യക്ക് സൗദിയിലേക്ക് വരാനുള്ള വിമാനടിക്കറ്റിനും സ്വന്തമായി ബിസിനസ് തുടങ്ങാനും തുക ഉപയോ​ഗിക്കാനാകുമെന്ന് ഇമ്രാൻ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *