working time ഷിഫ്റ്റ് സമ്പ്രദായം: കുവൈത്തിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രവർത്തന സമയത്തിൽ മാറ്റമില്ല

education kuwait education ministry working time

കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ ഓഫീസുകളിലെ ഷിഫ്റ്റ് സമ്പ്രദായം വിദ്യാഭ്യാസ മന്ത്രാലയത്തെ ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാരുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുന്നില്ലെന്നും പഴയ സമയക്രമം തന്നെ തുടരുമെന്നും അധികൃതർ പറഞ്ഞു. രാവിലെ 7 മണി മുതൽ ഉച്ചക്ക് 2 മണി വരെ മന്ത്രാലയത്തിന്റെ ജനറൽ ഓഫീസിലും, വിദ്യാഭ്യാസ മേഖലകളിലെ എല്ലാ വകുപ്പുകളിലും നേരത്തെ ഉണ്ടായിരുന്നത് പോലെ പ്രവർത്തിക്കും.

രാജ്യത്ത് ഗതാഗത കുരുക്കതിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിലെ പ്രവൃത്തി സമയം നാല് ഷിഫ്റ്റുകളിലായി വിഭജിക്കുവാൻ സിവിൽ സർവീസ് ബ്യൂറോ ഉത്തരവ് പുറപ്പെടിവിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം ഇത് വരെ പഠനം പൂർത്തിയാക്കിയിട്ടില്ലാത്തതിനാലാണ് പഴയ പ്രവർത്തി സമയം തന്നെ തുടരുന്നത്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 128,000 ജീവനക്കാരാണ് വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി ചെയ്യുന്നത്.

https://www.pravasinewsdaily.com/2023/04/29/kuwait-ranks-fifth-among-the-gulf-countries-in-terms-of-economic-growth/

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/DdW4x48rTV7CNYk1hXSu7F

Leave a Reply

Your email address will not be published. Required fields are marked *