Illegal parking വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്, അനധികൃതായി പാർക്ക് ചെയ്താൽ 1000 ദിർഹം പിഴ നൽകേണ്ടിവരും

Dh1000 fine for illegal parking

ഗതാഗതം തടസ്സപ്പെടുത്തിയും കാൽനടയാത്രക്കാരുൾപ്പടെയുള്ള റോഡ് ഉപയോക്താക്കളെ ബുദ്ധിമുട്ടിച്ചുമുള്ള പാർക്കിങ് രീതികൾക്കെതിരേ അബുദാബി സിറ്റി മുനിസിപ്പാലിറ്റി അധികൃതർ നടപടി കടുപ്പിച്ചു. നടപ്പാതകൾ, സ്പോർട്‌സ് ട്രാക്കുകൾ ഉൾപ്പടെ അനുവാദമില്ലാത്ത പ്രദേശങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് 1000 ദിർഹം പിഴയീടാക്കും.

പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനായി നിയമലംഘനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പൊതുമുതലുകളും അടിസ്ഥാനസൗകര്യങ്ങളും സംരക്ഷിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ തീരുമാനത്തിന് എതിരായാണ് ഇത്തരം നിയമലംഘങ്ങളെ കാണുന്നത്.

നഗരസൗന്ദര്യം നിലനിർത്താനും ഗതാഗത സുരക്ഷിതത്വം ഉറപ്പാക്കാനുമായി ഉത്തരവാദിത്വത്തോടെ പെരുമാറണം. നിയമലംഘനങ്ങൾ കണ്ടെത്താനായി പരിശോധന കർശനമാക്കിയിട്ടുണ്ട്. എന്നാൽ പിഴലഭിച്ച് 30 ദിവസത്തിനുള്ളിൽ തീർപ്പാക്കുന്നവർക്ക് 500 ദിർഹം ഇളവുണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

https://www.pravasinewsdaily.com/2023/04/29/uae-to-announce-petrol-prices-for-may-soon/

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/Jh1KM2KftCi6hhD2ZGh8fT
Posted in: UAE

Leave a Reply

Your email address will not be published. Required fields are marked *