Posted By Surya Staff Editor Posted On

Fraud ദുബായിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനംചെയ്ത് പണം തട്ടാൻ ശ്രമം, വ്യാജ ഓഫർ ലെറ്റർ നൽകി; മലയാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

beware of Fake job offer

വ്യാ​ജ ഓ​ഫ​ർ ലെ​റ്റ​ർ ന​ൽ​കി ദുബായിലേക്ക് ആളുകളെ കടത്തിവിടുന്ന സംഘങ്ങൾ സജീവമാകുന്നു. എ​റ​ണാ​കു​ളം ഫോ​ർ​ട്ട്​ കൊ​ച്ചി സ്വ​ദേ​ശി സ​നീ​റി​നാ​ണ്​ ത​ട്ടി​പ്പു​കാ​ർ​ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തത്. ദുബായിലെ ഒരു അ​മേ​രി​ക്ക​ൻ ആ​ശു​പ​ത്രി​യു​ടെ പേ​രി​ൽ ത​യാ​റാ​ക്കി​യ വ്യാ​ജ ഓ​ഫ​ർ ലെ​റ്റ​ർ ന​ൽ​കിയാണ് ഇദ്ദേഹത്തെ പറ്റിച്ചത്. തി​രു​വ​ന​ന്ത​പു​രം ശാ​സ്താ​ന​ഗ​ർ സ്വ​ദേ​ശി മു​ജീ​ബ്​ ഇ​ബ്രാ​ഹീ​മി​ന്‍റെ പേ​രി​ൽ ക​രാ​ർ ഉ​ട​മ്പ​ടി തയ്യറാക്കി ശേഷം പണം ആവശ്യപ്പെടുകയായിരുന്നു. മു​ജീ​ബ്​ ഇ​ബ്രാ​ഹീം ഒ​രു ട്രാ​വ​ൽസ് ഉടമയാണ് എന്നാണ് ഉടമ്പടിയിൽ പറയുന്നത്. കരാറിനൊപ്പം ആണ് ഇവർ വ്യാജ ഓഫർ ലെറ്റർ നൽകിയത്

ഓ​ഫ​ർ ലെ​റ്റ​റി​ന്‍റെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രു​ത്താ​നാ​യി ദുബായിലെ പരിചയക്കാരുമായി ഒരു പരിശോധന നടത്തി. അപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസിലായത്. ആ​ശു​പ​ത്രി അധികൃതരുമായി ബന്ധപ്പെട്ടു. അപ്പോഴാണ് വ്യാ​ജ ഓ​ഫ​ർ ലെ​റ്റ​റാ​ണെന്ന് മനസ്സിലായത്. നേ​രി​ട്ട്​ മാ​ത്രം റി​ക്രൂ​ട്ട്​​മെൻറ്​ ന​ട​ത്തു​ന്ന സ്ഥാ​പ​ന​മാ​ണ്​ അ​മേ​രി​ക്ക​ൻ ആ​ശു​പ​ത്രി എന്ന വിവരം ആണ് ലഭിച്ചത്. 1800 ദി​ർ​ഹം ശ​മ്പ​ള​ത്തോ​ടെ​യു​ള്ള ജോ​ലി​യാ​ണ്​ ലഭിച്ച ലെറ്ററിർ പറയുന്നത്. ഓ​ഫ​ർ ലെ​റ്റ​റി​ൽ പ​ല​യി​ട​ങ്ങ​ളി​ലും അ​ക്ഷ​ര​ത്തെ​റ്റു​ക​ൾ കണ്ടു ഇതാണ് സംശയത്തിന് ഇടയാക്കിയതും അന്വേഷിക്കാൻ കാരണമായതും.

ആ​വ​ശ്യ​പ്പെ​ട്ട പ​ണം നൽകിയാൽ ക​രാ​ർ ഉ​ട​മ്പ​ടി മു​ദ്ര​ക്ക​ട​ലാ​സി​ൽ ഒ​പ്പി​ട്ട്​ തി​രി​ച്ച​യ​ക്കാ​മെ​ന്നാ​ണ്​ മു​ജീ​ബ്​ പറഞ്ഞതായി സനീർ പറയുന്നു. തനിക്കാറിയാവുന്ന 5 പേർക്ക് ഇത്തരത്തിൽ വിസ നടപടികൾ നടക്കുന്നുണ്ട്. അവരും ഇത്തരത്തിൽ വ‍ഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ബ​ന്ധു​വി​ന്‍റെ സു​ഹൃ​ത്ത് വഴിയാണ് ഏജന്റിനെ പരിജയപ്പെടുന്നത്. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ നടപടികൾ വേണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ജാ​ഗ്ര​ത പാലിക്കണം എന്നും ഇദ്ദേഹം പറഞ്ഞു.

കേ​ര​ള പൊ​ലീ​സും നോ​ര്‍ക്ക​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ്രൊ​ട്ട​ക്ട​ര്‍ ഓ​ഫ് എ​മി​ഗ്ര​ന്‍സും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ഓ​പ​റേ​ഷ​ന്‍ ശു​ഭ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റും ഇ-​മെ​യി​ൽ ഐഡി​ക​ളും നി​ല​വി​ലു​ണ്ട്. ഇതിൽ വിസയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പരാതി നൽകാം. 0471-2721547 എ​ന്ന ഹെ​ല്‍പ് ലൈ​ന്‍ ന​മ്പ​റിൽ വിളിക്കാവുന്നതാണ്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക

Comments (0)

Leave a Reply

Your email address will not be published. Required fields are marked *