Posted By Surya Staff Editor Posted On

Job ദുബായില്‍ ജോലി തേടുകയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജോലി ഉറപ്പ്

Dubai job opportunities

മലയാളികള്‍ ഉള്‍പ്പടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് ദുബായിൽ ജോലി നേടാൻ ആഗ്രഹിക്കുന്നത്. 2023-ൽ, ജോലി അന്വേഷിക്കുന്നവരുടെ ഏറ്റവും മികച്ച അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ദുബായ് മാറിയെന്ന് കണക്കുകളും വ്യക്തമാക്കുന്ന. യുഎഇ വാഗ്ദാനം ചെയ്യുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കണക്കിലെടുക്കുമ്പോൾ ഇത് ആശ്ചര്യകരമായ കാര്യമല്ല.

ദുബായിൽ മികച്ച ജോലി കണ്ടെത്തുന്നത് എങ്ങനെയെന്ന് പലർക്കും അറിയില്ല. ദുബെെ തൊഴിൽ വിപണി വെല്ലുവിളി നിറഞ്ഞതായതിനാല്‍ ഏതെങ്കിലും തരത്തിലുള്ള ചെറിയ തെറ്റുകള്‍ പോലും നിങ്ങളുടെ സാധ്യതകള്‍ ഇല്ലാതാാക്കും. എന്നാൽ ശരിയായ മാർഗനിർദേശത്തിലൂടെ പോയാള്‍ നിങ്ങളുടെ സ്വപ്നമായ ദുബെെ ജോലി എളുപ്പത്തില്‍ സ്വന്തമാക്കാനും സാധിക്കും. ഇത്തരത്തില്‍ എളുപ്പത്തില്‍ ദുബെെ ജോലി നേടാനുള്ള ഏതാനും ടിപ്സുകളാണ് ഇവിടെ പറയുന്നത്.

  1. ശരിയായ സമയത്ത് ദുബായിൽ ജോലിക്ക് അപേക്ഷിക്കുക

വർഷത്തിൽ ഏത് സമയത്തും നിങ്ങൾക്ക് ദുബായിൽ ജോലി ലഭിക്കുന്നതിന് തടസ്സമൊന്നുമില്ല. പക്ഷേ, ദുബായിൽ റിക്രൂട്ട്‌മെന്റ് മന്ദഗതിയിലായ മാസങ്ങളും റിക്രൂട്ട്‌മെന്റ് പ്രവർത്തനം ഉയർന്ന മാസങ്ങളുമുണ്ട്. ഇത് തിരിച്ചറിഞ്ഞ് വേണം ജോലിക്ക് അപേക്ഷിക്കാന്‍. ജനുവരി, ഫെബ്രുവരി മാസങ്ങളാണ് ദുബായിൽ ജോലി കണ്ടെത്താനുള്ള ഏറ്റവും നല്ല മാസങ്ങൾ. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലും റിക്രൂട്ട്മെന്റ് പ്രവർത്തനം കൂടുതലാണ്.

ദുബായിലെ ജോലി തിരയൽ ശ്രമങ്ങളിൽ ഭൂരിഭാഗവും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മാസങ്ങളിലായിരിക്കണം. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളാണ് ദുബായിൽ ജോലി ലഭിക്കാൻ ഏറ്റവും മോശം മാസങ്ങൾ. വേനൽക്കാല മാസങ്ങളിൽ റിക്രൂട്ട്‌മെന്റ് പ്രവർത്തനത്തിൽ വലിയ ഇടിവ് കാണുന്നു. ദുബായുടെ റിക്രൂട്ട്‌മെന്റ് സൈക്കിളിന് അനുസൃതമായി നിങ്ങളുടെ ദുബായ് ജോലി തിരയൽ ആസൂത്രണം ചെയ്യുകയും റിക്രൂട്ട്‌മെന്റ് പ്രവർത്തനത്തെ സ്വാധീനിക്കുന്ന മതപരമായ അവധിദിനങ്ങളെയും മറ്റ് വാർഷിക പരിപാടികളെയും കുറിച്ച് അറിഞ്ഞിരിക്കുകയും വേണം.

2.വളരെയധികം റോളുകളിലേക്ക് അപേക്ഷിക്കരുത്

ദുബായില്‍ ജോലി അന്വേഷിക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഇത്. കൂടുതൽ ജോലികൾക്കായി നിങ്ങൾ അപേക്ഷിക്കുന്നതിനനുസരിച്ച് നിങ്ങളുടെ അവസരങ്ങൾ മെച്ചപ്പെടുമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാല്‍ ഇത് അങ്ങനെയല്ല, ദുബായിൽ നിരവധി ജോലികൾക്കായി ഒരേ സമയം അപേക്ഷിക്കുന്നത് യഥാർത്ഥത്തിൽ നിങ്ങൾക്ക് നെഗറ്റീവായി മാറിയേക്കാം.

എല്ലാ തൊഴിലിനും നിങ്ങൾ ഒരിക്കലും അനുയോജ്യരായിരിക്കില്ല. ദുബായിലെ കമ്പനികൾ അവർക്ക് ആവശ്യമായ കൃത്യമായ വൈദഗ്ധ്യവും അനുഭവപരിചയവുമുള്ള ആളുകളെയാണ് നിയമിക്കാന്‍ നോക്കുന്നത്. നിങ്ങളുടെ ഒരു നിശ്ചിത ടാർഗെറ്റ് തീരുമാനിച്ചുകൊണ്ട് നിങ്ങളുടെ ദുബായ് ജോലി തിരയൽ ആരംഭിക്കുക. കുറഞ്ഞത് 80% യോഗ്യതയുള്ള റോളുകളിൽ മാത്രം അപേക്ഷിക്കാൻ ഇത് നിങ്ങളെ സഹായിക്കും.

  1. മികച്ചജോലി ഒഴിവുകൾ കണ്ടെത്തുക

ദുബായിൽ ജോലി ലഭിക്കാൻ, എവിടെയാണ് നോക്കേണ്ടതെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഒഴിവുകൾ കണ്ടെത്തുന്ന നൂറുകണക്കിന് വെബ്‌സൈറ്റുകൾ ഉണ്ടെങ്കിലും, തട്ടിപ്പ് ഒഴിവാക്കാൻ നിങ്ങൾ ശ്രദ്ധിക്കണം. അത് മനസ്സിൽ വെച്ചുകൊണ്ട്, ദുബായിൽ മികച്ച നിലവാരമുള്ള തൊഴിൽ ഒഴിവുകൾ കണ്ടെത്തുന്ന നാല് വെബ്‌സൈറ്റുകൾ ഉണ്ട്. (1. Indeed.ae, 2. Bayt.com, 3. Gulf Talent, 4. LinkedIn).

  1. ദുദുബെെ റിക്രൂട്ടർമാരുടെ തിരഞ്ഞെടുപ്പ്

റിക്രൂട്ട്‌മെന്റ് ഏജൻസികളും റിക്രൂട്ട്‌മെന്റ് കൺസൾട്ടന്റുമാരും കൊണ്ട് ദുബായ് നിറഞ്ഞിരിക്കുന്നു. ദുബായിൽ ജോലി കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഒന്നോ രണ്ടോ നല്ല ഏജൻസികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക. മികച്ച ദുബായ് റിക്രൂട്ടർമാർക്ക് വിപുലമായ കണക്ഷനുകള്‍ ഉണ്ടാവും. നിങ്ങളെ ഒരു മികച്ച റോൾ ചെയ്യാൻ സഹായിക്കുന്നതിന് അവർക്ക് ഈ നെറ്റ്‌വർക്ക് പ്രയോജനപ്പെടുത്താനാകും.

  1. ദുബെെ ജോബ് ബോർഡുകൾ ഉപയോഗിക്കുക

ജോലി കണ്ടെത്താന്‍ നിങ്ങൾക്ക് ദുബായ് ജോബ് ബോർഡുകൾ ഉപയോഗിക്കാം, എന്നാൽ അവ എങ്ങനെ നന്നായി ഉപയോഗിക്കണമെന്ന് നിങ്ങൾ പഠിക്കണം. വരുന്ന എല്ലാ ജോലിക്കും അപേക്ഷിക്കരുത്. കൃത്യമായ ഒഴിവുകളിലേക്ക് മാത്രം അപേക്ഷിക്കുക. നിലവിൽ ഒഴിവുള്ള സ്ഥാപനങ്ങൾ തിരിച്ചറിയാൻ നിങ്ങൾക്ക് ജോബ് ബോർഡുകൾ ഉപയോഗിക്കാം. കൂടാതെ, ലഭ്യമായ ശമ്പള നിലവാരത്തെയും ആനുകൂല്യങ്ങളെയും കുറിച്ചും അറിയാന്‍ സാധിക്കും.

  1. ഓരോ അപേക്ഷയ്ക്കും നിങ്ങളുടെ ദുബെെ സിവി അഡാപ്റ്റ് ചെയ്യുക

നിങ്ങൾക്ക് അനുയോജ്യമായ റോളുകൾക്കായി മാത്രമേ നിങ്ങൾ അപേക്ഷിക്കുന്നുള്ളുവെന്ന് തീരുമാനിച്ച് കഴിഞ്ഞാല്‍, അതിന് അനുസരിച്ചുള്ള ഒരു സിവി തയ്യാറാക്കുക. ദുബായിൽ ജോലി നേടാനുള്ള ഏറ്റവും നല്ല മാർഗം ക്വാളിറ്റി ഓവർ ക്വാണ്ടിറ്റി സമീപനം സ്വീകരിക്കുക എന്നതാണ്. ഒരു റിക്രൂട്ടർ നിങ്ങളുടെ സിവി തുറക്കുമ്പോൾ, നിങ്ങൾ ആ റോളിന് ഏറ്റവും അനുയോജ്യനാണെന്ന് ഉടന്‍ കാണുന്ന രീതിയിലായിരിക്കണം സിവി തയ്യാറാക്കേണ്ടത്.

  1. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ഒപ്റ്റിമൈസ് ചെയ്യുക

ദുബായിൽ ജോലി കണ്ടെത്താനുള്ള മികച്ച മാർഗങ്ങളിലൊന്ന് അറിയണോ? നിങ്ങളുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ഒപ്റ്റിമൈസ് ചെയ്ത് പ്ലാറ്റ്‌ഫോമിൽ സജീവമാകുക എന്നുള്ളതാണ്. ദുബായിലെ ഭൂരിഭാഗം എച്ച്ആർ പ്രൊഫഷണലുകളും റിക്രൂട്ടർമാരും ലിങ്ക്ഡ്ഇൻ ഉപയോഗിക്കുന്നു. കൂടാതെ യുഎഇയിലെ ജനസംഖ്യയുടെ 50% ലിങ്ക്ഡ്ഇന്നിലുണ്ടെന്നാണ് കണക്ക്! ഒരു കമ്പനിയോ റിക്രൂട്ടറോ ദുബായിൽ കഴിവുള്ളവരെ കണ്ടെത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ആദ്യം ലിങ്ക്ഡ്ഇനിലാണ് നോക്കുക.

  1. ബന്ധങ്ങള്‍ സ്ഥാപിക്കുക

യുഎഇയിലെ ദീർഘകാല കരിയർ വിജയത്തിന് നെറ്റ്‌വർക്കിംഗ് പ്രധാനമാണ്. LinkedIn ഉപയോഗിച്ച് നിങ്ങൾക്ക് ഇപ്പോൾ തന്നെ നിങ്ങളുടെ നെറ്റ്‌വർക്ക് വികസിപ്പിക്കാൻ കഴിയും. നിങ്ങളുടെ വ്യവസായത്തിൽ പ്രവർത്തിക്കുന്ന ദുബായിലെ പ്രൊഫഷണലുകളുമായി ബന്ധപ്പെടാനും അവരുമായി കഴിയുമെങ്കില്‍ ചാറ്റ് ചെയ്യാനും ആരംഭിക്കുക.

  1. ഒരു പ്രാദേശിക ദുബെെ നമ്പർ നേടുക

. ദുബായിലെ റിക്രൂട്ടർമാർ ഗ്രൗണ്ടിലുള്ള ഉദ്യോഗാർത്ഥികളെയാണ് ഇഷ്ടപ്പെടുന്നതെന്നാണ് അനുഭവസ്ഥർ പറയുന്നത്. ഒരു കമ്പനിക്ക് രാജ്യത്തിന് അകത്ത് നിന്ന് തന്നെ ഉള്ള ഒരു സ്ഥാനാർത്ഥിയെ റിക്രൂട്ട് ചെയ്യാൻ കഴിയുമെങ്കിൽ അവരെ സംബന്ധിച്ച് അത് ലാഭകരമാണ്. റിസ്കും കുറവാണ്. നിയമന പ്രക്രിയയില്‍ നിന്നും ഒഴിയാനുള്ള സാധ്യതയും വളരെ കുറവാണ്. നിങ്ങളുടെ സിവിയിലും ലിങ്ക്ഡ്ഇൻ പ്രൊഫൈലിലുമുള്ള ഒരു ദുബായ് നമ്പർ നിങ്ങൾ ഇവിടെയുണ്ടെന്നും അഭിമുഖത്തിന് തയ്യാറാണെന്നും വ്യക്തമായ സന്ദേശം നല്‍കുന്നു.

  1. മികച്ച തൊഴിൽ തിരയൽ ടൂളുകള്‍ ഉപയോഗിക്കുക

ദുബായിൽ ജോലി തിരയുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല. നിങ്ങൾക്ക് എത്രത്തോളം സഹായവും പിന്തുണയും ലഭിക്കുന്നുവോ അത്രയും നല്ലത്. 2023-ൽ മുമ്പത്തേക്കാൾ മികച്ച ഓൺലൈൻ ടൂളുകൾ ലഭ്യമാണ്. Jobscan, LinkedIn Premium, Sales QL, Hunter IO തുടങ്ങിയ തികച്ചും സൌജന്യമായ ടൂളുകള്‍ നിങ്ങള്‍ക്ക് ഇതിനായി ഉപയോഗിക്കാം.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/Jh1KM2KftCi6hhD2ZGh8fT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *