Kuwait drug bust കുവൈറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട: പിടിച്ചെടുത്തത് 15 കോടി കുവൈറ്റി ദിനാര്‍ വില വരുന്ന മയക്കുമരുന്ന് ഉത്പന്നങ്ങള്‍

Kuwait drug bust കുവൈത്ത്: കുവൈറ്റില്‍ 15 കോടി കുവൈറ്റ് ദിനാര്‍ മൂല്യമുള്ള മയക്കുമരുന്ന് പിടിച്ചെടുത്തു. കുവൈത്ത് ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട വിജയകരമായി നടത്തിയതായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അറിയിച്ചു.

ഏകദേശം അഞ്ച് ടണ്‍ ലിറിക്ക അസംസ്‌കൃത പൊടിയും വില്‍പ്പനയ്ക്കായി തയ്യാറാക്കിയ ഏകദേശം 40 ലക്ഷം ക്യാപ്‌സ്യൂളുകളുമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൊത്തം വിപണി മൂല്യം ഏകദേശം 15 കോടി കുവൈത്തി ദിനാര്‍ ആണെന്നും മന്ത്രി പറഞ്ഞു. ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ സാമൂഹികകാര്യ മന്ത്രാലയം സംഘടിപ്പിച്ച ”വതന്‍ യഹ്‌മീക് എന്ന ദേശീയ ബോധവല്‍ക്കരണ ക്യാമ്പയിന്റെ സമാപന ചടങ്ങില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ ജാഗ്രതയും സുരക്ഷാ സംവിധാനങ്ങളുടെ ശക്തമായ പ്രവര്‍ത്തനവും മൂലമാണ് ഇത്രയും വലിയൊരു ഭീഷണി തടയാനായതെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്നിനെതിരായ പോരാട്ടം ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രധാന മുന്‍ഗണനകളിലൊന്നാണെന്നും കടത്തുകാരെയും വിതരണക്കാരെയും കണ്ടെത്തി നടപടിയെടുക്കുന്നതിനൊപ്പം ബോധവല്‍ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കും.
മയക്ക് മരുന്നിനു അടിമകളയായവരെ അതില്‍ നിന്നും മോചിതരാകുന്നതിന് ആവശ്യമായ ചികിത്സയും പുനരധിവാസവും നല്‍കുന്നത് ഈ പോരാട്ടത്തിന്റെ പ്രധാന ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റിലെ ഏറ്റവും പുതിയ വാർത്തകൾക്ക് ഗ്രൂപ്പ് ഫോളോ ചെയ്യൂ https://chat.whatsapp.com/DUrQio6cB6740PKWtSlLrp?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *