Kuwait Legal Profession Regulation കുവൈത്ത്: കുവൈത്തില്‍ അഭിഭാഷകവൃത്തി നിയന്ത്രണ നിയമം ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കുമെന്ന് നീതിന്യായ മന്ത്രി നാസര്‍ അല്‍ സുമൈത് വ്യക്തമാക്കി. നിലവിലെ നിയമം പ്രാബല്യത്തില്‍ വന്നിട്ട് ആറ് പതിറ്റാണ്ടിലേറെയായി. ഈ സാഹചര്യത്തിലാണ് പുതിയ നിയമം വരുന്നത്.
പുതിയ നിയമം അഭിഭാഷക മേഖലയുടെ നിയന്ത്രണത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും, നീതിന്യായ സംവിധാനത്തിലെ പ്രധാന ഘടകമായ അഭിഭാഷകവൃത്തിയുടെ പങ്ക് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
നിയമരംഗത്തും കോടതിപ്രവര്‍ത്തനങ്ങളിലും കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഉണ്ടായ വലിയ മാറ്റങ്ങള്‍ പരിഗണിച്ച് അഭിഭാഷകവൃത്തി നിയന്ത്രണ നിയമമത്തിന്റ ചട്ടക്കൂട് പരിഷ്‌കരിക്കുന്നതിനുള്ള സമഗ്രമായ പരിശോധനകള്‍ നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.
കുവൈറ്റിലെ ഏറ്റവും പുതിയ വാർത്തകൾക്ക് ഗ്രൂപ്പ് ഫോളോ ചെയ്യൂ
https://chat.whatsapp.com/DUrQio6cB6740PKWtSlLrp?mode=gi_t
നിശ്ചിത സമയക്രമ പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം അവസാനത്തോടെ പുതിയ നിയമം നടപ്പാക്കാനുള്ള നടപടികള്‍ തുടരും.നീതിന്യായ സംവിധാനത്തിലെ എല്ലാ ഘടകങ്ങളെയും നിയന്ത്രിക്കുന്ന നിയമ പരിഷ്‌കരണം നിലവിലെ ഘട്ടത്തിലെ പ്രധാന മുന്‍ഗണനയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.