കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ 2 പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബാഹും മന്ത്രിമാരും പരിശോധനാ സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ പുതിയ ടെര്‍മിനല്‍ കെട്ടിടത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു സന്ദര്‍ശനം. പദ്ധതിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും നിലവിലെ നിര്‍മാണ പുരോഗതിയെക്കുറിച്ചും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് വിശദീകരണം നല്കി.
പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അല്‍ സാലിം അല്‍ സബാഹ്, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ മുഹമ്മദ് അല്‍ മുഷാന്, സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി മേധാവി ഷെയ്ഖ് ഹമൂദ് മുബാറക് അല്‍ ഹമൂദ് അല്‍ ജാബര്‍ അല്‍ സബാഹ് എന്നിവര്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു. മൂന്ന് പ്രധാന പാക്കേജുകളായാണ് പദ്ധതി നടപ്പാക്കുന്നത്. The Prime Minister visited Kuwait International Airport.
ആദ്യത്തെ പാക്കേജില്‍ പുതിയ യാത്രക്കാരുടെ ടെര്‍മിനല്‍ കെട്ടിടത്തിന്റെ നിര്‍മാണം, പൂര്‍ത്തീകരണം, ഫര്‍ണിഷിംഗ്, പരിപാലനം എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പാക്കേജ് 2ല്‍ സേവന കെട്ടിടങ്ങള്‍, ടെര്‍മിനലിലേക്കുള്ള റോഡുകള്‍, വാഹന പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവയുടെ നിര്‍മാണവും പാക്കേജ് 3 ല്‍ വിമാന പാര്‍ക്കിംഗ് ഏരിയകള്‍, റണ്‍വേ അനുബന്ധ സൗകര്യങ്ങള്‍, സേവന കെട്ടിടങ്ങള്‍ എന്നിവയുടെ നിര്മാണവുമാണുള്ളള്ളത്.
രാജ്യത്തെ പ്രധാന വികസന പദ്ധതികളിലൊന്നാണെന്ന് പുതിയ ടെര്‍മിനല്‍ T2 പദ്ധതി എന്ന് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പാക്കലില്‍ നേരിടുന്ന തടസ്സങ്ങള്‍ നീക്കുന്നതിനായി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമരാമത്ത് മന്ത്രാലയവുമായി ഏകോപനം ശക്തമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. The Prime Minister visited Kuwait International Airport.
പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/JndIF128tKCKclIOnUsERL?mode=gi_t
1 Comment